സമൂഹം.എച്ച്.എസ്.എൻ .പറവൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ പറവൂർ ഉപജില്ലാ തലത്തിൽ നടന്ന എല്ലാ മത്സര ഇനങ്ങളിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഗണിതാശയ അവതരണത്തിൽ പങ്കെടുത്ത ഗ്രീറ്റ മറിയം ജോർജ് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും തുടർന്ന് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. വീട്ടിൽ നിന്ന് ഒരു പരീക്ഷണം എന്ന ഇനത്തിൽ പങ്കെടുത്ത ഇന്ദ്രജിത്ത് എൻ ആർ രണ്ടാം സ്ഥാനത്തിന് അർഹനായി. ശാസ്ത്ര ലേഖനം എന്ന വിഭാഗ ത്തിൽ പങ്കെടുത്ത അഭിഷേക് ടി എം മൂന്നാം സ്ഥാനത്തിന് അർഹത നേടി. ശാസ്ത്രജ്ഞരുടെ ജീവചരിത്ര ക്കുറിപ്പ് രചനാ മത്സരത്തിൽ പങ്കെടുത്ത ശ്രീദേവി എം എസ്സ് രണ്ടാം സ്ഥാനത്തിന് അർഹത നേടി.

ശാസ്ത്രരംഗം വിജയികൾ

ചാന്ദ്രദിനം ചാന്ദ്രദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.. ചന്ദ്രനെക്കുറിച്ചും , ചാന്ദ്രപര്യവേഷണങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവർത്തങ്ങളൊരുക്കിയത്.. റോക്കറ്റ് | ഉപഗ്രഹ നിർമ്മാണത്തിന്റെ വിവിധ ചട്ടങ്ങൾ കാണിക്കുന്ന വീഡിയോ നിർമ്മാണം, ചന്ദ്രനെ സംബന്ധിക്കുന്ന ചലച്ചിത്ര ഗാന മത്സരം രക്ഷിതാക്കൾക്കായി നടത്തി വിജയിയെ കണ്ടെത്തി. ചന്ദ്രനെ സംബന്ധിക്കുന്ന കവിതാലാപന മത്സരം കുട്ടികൾക്കായി നടത്തി , ചന്ദ്രനെക്കുറിച്ചും , ചാന്ദ്രപര്യവേഷണങ്ങളെക്കുറിച്ചും പ്രതിപാദിക്കു വീഡിയോ നിർമ്മാണം . ആകാശ ഗോളങ്ങളെക്കുറിച്ച് പണ്ട് പ്രചരിച്ചിരുന്ന കഥകളുടെ അവതരണം എന്നിവയായിരുന്നു പ്രവർത്തനങ്ങൾ .

ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ. വീഡിയോ 1 വീഡിയോ 2