രാവിൽ നിലാപക്ഷി എന്തേ നിശബ്ദയായി ? കുളിർ തെന്നലിൻ തലാോടൽ ഇല്ലാകിലോ? നിലാനേരത്ത് നിലാത്തീരത്ത് ഞാൻ തേടും കുളിരില്ല കുളിരിന്റെ തളിരുമില്ല എന്റെ തുലികതുമ്പിൽ കവിതയില്ല കാലങ്ങൾ പാേഴിയുമ്പാേൾ ലേകം ഇരുളിലേക്കിഴയുബാോൾ കാണാതെ പോകയോ നീ നിന്റെ കിരാതകൃത്യം ? കണ്ണുനീരിന്റെ നീർചാലിതിൽ കരി പുരണ്ടോരാ നേർലിപികൾ കാട്ടിത്തരുന്നോരാ ചിത്രം , നേരുള്ള ചിത്രം നീറുന്ന ഭൂമി തൻ ചിത്രം . കീറി മുറിക്കപെട്ടാേര ഭൂമി ഒാസോണിൽ നിളെ സുക്ഷിരങ്ങളായി കണാമെല്ലായിടത്തും വില്ലനാം പ്ലാസ്റ്റിക്കിനെ ദുഖഭാരവും പേറി അമ്മ ഉഴലുന്നു മൃതമായി എങ്കിലും സത്യസന്തോഷമേകി കനിവായ് കാവലായ് നീ പാടി കൊടിത്തിചടാം ഞാനിപ്പാട്ട് നിന്റെ ജീവനെ കാക്കാൻ അമ്രത്ഒൗഷധി ഗീതം . മർത്ത്യ നിർത്തുന്നിൽ നിചപ്രവർത്തികൾ കാക്കീ നിൻ അരുമയാം മാതാവിന പോറ്റുപുലർത്തുന്ന പുണ്യഭൂമിയെ നക്ഷത്റ ജാലങ്ങൾ മൂകമായിമോഴിയുന്നു കാറ്റിൽ കനൽ ചുളകൾ എരിയുന്നു കേഴുന്ന ഭൂമിതൻ നിലവിളി ശബ്ദം കേഴുന്ന ഭൂമിതൻ നിലവിളി ശബ്ദം കാറ്റിലലയുന്നു കടലിലുലയുന്നു പുഴയിലൊഴുക്കുന്നു , കനലിലെരിയുന്നു എന്നിലതു തിന്നിളായ് പടരുന്നു സർവം സഹയായ ഭൂമി നിനക്കെന്തോരു സഹനമാണമ്മേ നിൻമുലപ്പാലും പാനം ചെയ്തിട്ടുമന്തേ ഇവരിന്നു ബുദ്ധിശൂന്യരായി ? ആരോ അർഥമറിയാതെ എഴുതിയ വരികളായി സത്യ കവിയാം ഒ .എൻ. വി.യെപ്പോലെ ഞാനുമേകുന്നു നിനക്കായി ചരമഗീതം “ ഇനിയും മരിക്കാത്ത ഭൂമീ നിന്നാസന്ന മൃതിയൽ നിനക്കാത്മ ശാന്തി മാപ്പുനൽകൂ മഹാമായേ മൂഡരാമീ മനുഷ്യർക്ക് ദുഷ്ട ചിന്ത ദുരാത്മാക്കളെ മാറ്റി നിർത്തു മനുജനിൽ .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത