എ.എൽ.പി.എസ് കോണോട്ട് / ലോക്ക്ഡൗൺ കാലപ്രവർത്തനങ്ങൾ
കോവിഡ് ഭീതിയിൽ വിദ്യാർത്ഥികൾ വീട്ടിൽ അടങ്ങിയെങ്കിലും അവരുടെ പ്രവർത്തന മേഖല നിശ്ചലമായിരുന്നില്ല.ഓൺലൈൻ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി അവർ അധ്യാപകരോടൊപ്പം നിന്നു .കൂട്ടിന് രക്ഷിതാക്കളും .വീട്ടുമുറ്റത്ത് പൂന്തോട്ടങ്ങൾ ഒരുക്കിയും കളിവീടുകൾ തയ്യാറാക്കിയും അവർ ദിവസങ്ങൾചെലവഴിച്ചു. കൊച്ചുകൊച്ചു കൃഷികൾ പഠിച്ചു.ചില കൂട്ടുകാർ മനോഹരമായ കരകൗശല വസ്തുക്കൾ പാഴ്വവസ്തുക്കൾ ഉപയോഗപ്പെടുത്തി തയ്യാറാക്കി.അവർ വാട്സപ്പ് കൂട്ടായ്മയിലൂടെ പരസ്പരം പങ്കുവെച്ചു മറ്റുള്ളവർക്ക് പ്രേരണ നൽകി.ചില കൂട്ടുകാർ നേരെ കിച്ചണിലേക്ക് കടന്നു.അമ്മയ്ക്കും അച്ഛമ്മയ്ക്കും കൂടെ നിന്ന് പുതിയ പുതിയ വിഭവങ്ങൾ തയ്യാറാക്കിചേരുവകളും പാചകവീഡിയോകളും പങ്കുവച്ചു.മത്സ്യവളർത്തൽ ആയിരുന്നു മറ്റുചിലർക്ക് .ചില കൂട്ടുകാർ കഥകൾ വായിച്ചും എഴുതിയും സമയം ചെലവഴിച്ചു.സ്കൂളിൽ വന്ന് ലൈബ്രറി പുസ്തകങ്ങൾ വാങ്ങി കൊണ്ടുപോയ കൂട്ടുകാരും അനവധിയാണ്.പരമാവധി ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തു വിജയം നേടി മിടുക്കരായ ചില കൂട്ടുകാർ.കോവിഡിനെതിരെ പടപൊരുതുന്ന മാലാഖമാർക്ക് ആശംസകൾ നേർന്നു കുട്ടികൾ പ്ലക്കാർഡുകൾ തയ്യാറാക്കി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.വിദ്യാലയവും നാടും കോവിഡിനെ പേടിച്ച് വീട്ടിൽ അടച്ചു കൂട്ടിയെങ്കിലും ഈ കുഞ്ഞു മനസ്സുകൾ ഉണർന്നു തന്നെയിരുന്നു.
കോവിഡ് കാലം വെളിച്ചം വീശിയ ചില വീഡിയോകൾ കാണാം
- ആദിലിൻ്റെ ഓമനകൾ - കോണോട്ട് എ എൽ പി സ്കൂൾ ലോക്ക് ഡൗൺ വീഡിയോ Click here
- കോണോട്ട് എൽ പി സ്കൂൾ മൂന്നാം ക്ലാസുകാരി ദിയ ഫാത്തിമയുടെ ടിക് ടോക് കാഴ്ചകൾ Click here
- കോവിഡ്-19-ആരോഗ്യസേവന രംഗത്തെ പ്രവർത്തകർക്ക് കോണോട്ട് എ.എൽ.പി സ്കൂളിൻ്റെ ആദരം Click here
- 'ചില്ലി പപ്പടം' പരിചയപ്പെടുത്തുന്ന കോണോട്ട് എ .എൽ .പി സ്ക്കൂളിലെ ഷെമിൽ അബൂബക്കർ click here
- കൊറണ്ടയ്ൻ ദിനത്തിലെ പ്രകൃതി നിരീക്ഷണം - ദേവദീപ്ത്, കോണോട്ട് എ.എൽ.പി സ്ക്കൂൾ Click here
- Hula hoops practice.Amal zaman.Konott A L P School Click here