എ എം യു പി എസ് മാക്കൂട്ടം/ഫുട്ബോൾ അക്കാദമി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മാക്കൂട്ടം ഫുട്ബോൾ അക്കാദമി

ലക്ഷ്യങ്ങൾ

1) സമൂഹത്തിന് ഉപകാരപ്പെടുന്ന ആരോഗ്യമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുക. ‍
2) കുട്ടികളിൽ അച്ചടക്കം വളർത്തുക. മദ്യം മയക്കുമരുന്ന് എന്നീ ദുരന്തങ്ങളിലേക്ക് ഭാവിയിൽ കുട്ടികൾ ചെന്നെത്താതിരിക്കാൻ ചെറുപ്പം മുതൽ ശരിയായ ആരോഗ്യ ശീലങ്ങൾ ശീലിപ്പിക്കുക. ‍
3) സഹകരണ മനോഭാവം, പരസ്പര ബഹുമാനം, ഐക്യ ബോധം തുടങ്ങിയവ വളർത്തിയെടുക്കുക.
4) പഠനത്തോടൊപ്പം കായിക വിദ്യാഭ്യാസത്തിനുമുള്ള അവസരമൊരുക്കുക.


പ്രവർത്തന പദ്ധതികൾ

1) ഫുട്ബോളിൽ തൽപരരായ വിദ്യാർത്ഥികളെ കണ്ടെത്തൽ.
‍ 2) പ്രാദേശിക ക്ലബിന്റെ സഹായത്തോടെ‍ അവധി ദിവസങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പരിശീലനം നൽകൽ.
3) വിദഗ്ദരായ കോച്ചുമാരുടെ സേവനം ലഭ്യമാക്കൽ.
4) അക്കാദമിക വിഷയങ്ങളുമായി ഫുട്ബോളിനെ ബന്ധപ്പെടുത്തൽ.
5) ക്ലാസ് തല ഫുട്ബോൾ മൽസരം സംഘടിപ്പിക്കൽ.
6) വിവിധ തലങ്ങളിലുള്ള മൽസരങ്ങളിൽ ‍ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക.
7) മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പരിശീലനത്തിന് അവസരമൊരുക്കുക. ‍
8) ജില്ലാ സംസ്ഥാന കളിക്കാരുമായി അനുഭവങ്ങൾ പങ്കുുവെക്കുന്നതിന് അവസരം ഒരുക്കുക.


മികവുകൾ

1) കുന്നമംഗലം ഗ്രാമപഞ്ചായത്തും പതിമംഗലം മലർവാടി ആർട്സ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച എൽ. പി, യു. പി തല സബ് ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ‍ രണ്ടു വിഭാഗങ്ങളിലും റണ്ണർ അപ്പ് നേടി.

2) കുന്നമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്റർ ‍ സ്കൂൾ‍ ഫുട്ബോൾ മൽസരത്തിൽ എൽ പി വിഭാഗത്തിൽ ഓവറോൾ കിരീടം.

3) മികച്ച പ്രകടനം നടത്തിയ കളിക്കാർ,‍ ഗോൾ കീപ്പർ‍ എന്നിവർക്ക് ജില്ലാതല ഫുട്ബോൾ ക്ലബുകളിൽ കളിക്കുന്നതിനുള്ള അവസരം.


കായിക മികവിന്റെ കീരീടങ്ങൾ