ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം | |
---|---|
പ്രമാണം:Lobeliahss.jpg | |
വിലാസം | |
എറണാകുളം നായരമ്പലം പി.ഒ, , എറണാകുളം 682509 , എറണാകുളം ജില്ല | |
സ്ഥാപിതം | 16 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04842492307 |
ഇമെയിൽ | lobeliahs@gmail.com, lobeliahss2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26024 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അൺ എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ആലീസ് ഫ്രാൻസിസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ആലീസ് ഫ്രാൻസിസ് |
അവസാനം തിരുത്തിയത് | |
30-12-2021 | DEV |
എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ലൊബേലിയ ഹയർ സെക്കണ്ടറി സ്കൂൾ. എറണാകുളം ജില്ലയിൽ, വൈപ്പിൻ നിയോജക മണ്ഡലത്തിൽ ഉൾ പ്പെട്ട നായരമ്പലം പഞ്ചായത്തിൽ 1976 ജൂൺ 16-ന് നഴ്സറി വിദ്യാർത്ഥികൾക്കു വേണ്ടി മാത്രം ആരംഭിച്ച സ്ഥാപനമാണ് ഇപ്പോൾ കേരള സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ലൊബേലിയ ഹയർ സെക്കന്ററി സ്കൂൾ .ഈ നിയോജകമണ്ഡലത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ലൊബേലിയ.
ചരിത്രം
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപായ വൈപ്പിൻ കരയിലെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടീ ഞാറക്കൽ നിയോജക മണ്ഡലത്തിൽ 1976 ജൂൺ പതിനാറാം തീയതി ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ എന്ന നിലയിലാണ് ഒരുപിന്നോക്ക പ്രദേശമായ വൈപ്പിൻ ദ്വീപിൻറെ ഹൃദയഭാഗത്തായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മാസ്റ്റർ ബിരുദവും അധ്യാപക ട്രെയിനിങ്ങും കഴിഞ്ഞ ശ്രീ.കെ.ജി.മാധവൻ പിള്ളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയേറ്റിലും സെൺട്രൽ സ്കൂളിലും പ്രവർത്തിച്ച് പരിചയം നേടിയ അദ്ദേഹം തന്നെയായിരുന്നു ആദ്യ പ്രിൻസിപ്പാൾ. 1984ൽ എൽ. പി.സ്കൂളിനും 1985ൽ യു.പി. സ്കൂളിനും 1992ൽ ഹൈസ്കൂളിനും 2002ൽ ഹയർ സെക്കൻററി സ്കൂളിനും കേരള സർക്കാരിൻറെ അംഗീകാരം ലഭിച്ചു. 1987 മുതൽ 2004 വരെ ശ്രീ.പി.കെ.പരമേശ്വരൻ പ്രധാന അധ്യാപകനായിരുന്നു. 2004 മുതൽ ശ്രീമതി.ആലീസ് ലോനൻ പ്രിൻസിപ്പാളായി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ സ്ഥലം ഈ വിദ്യാലയത്തിനു വേണ്ടി ഉപയോഗിക്കുന്നു. നഴ്സറി മുതൽ ഹൈസ്കൂൾ ക്ലാസ്സുകൾ വരെ 10 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കൻററിക്കുള്ള കെട്ടിടത്തിൽ എല്ലാ സജ്ജീകരണങ്ങളുമുള്ള ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ 4 ലാബുകളും 4 ക്ലാസ്സുകളും പ്രവർത്തിക്കുന്നുൺട്. യു.പി.ക്കും, ഹൈസ്കൂളിനും, ഓഫീസ് ഉപയോഗങ്ങൾക്കുമായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും, 3 ലാബുകളിലുമായി 12 കമ്പ്യൂട്ടറുകളുമുൺട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ്, ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
വേണ്ടത്ര പരിശീലനം ലഭിച്ച അദ്ദ്യാപികമാരുടെ മേൽനോട്ടത്തിൽ സ്കൗട്ട് സിൻറേയും ഗൈഡ്സിൻറേയും ഓരോ ഗ്രൂപ്പുകൾ പ്രവർത്തിച്ചു വരുന്നു. ഈ സ്കൂളിൽ നിന്നും രാജ്യ പുരസ്കാർ നേടിയ കുട്ടികൾ അനവധിയുൺട്. സ്കൂളിൻറേയും ദേശത്തിൻറേയും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ സ്കൗട്ട് സിൻറേയും ഗൈഡ്സിൻറേയും സഹായം ഉണ്ടാകാറുൺട്.
- കലാ കായിക പ്രവർത്തനങ്ങൾ.
ഈ വിദ്യാലയത്തിലെ ഓരോ കുട്ടികളുടേയും കഴിവുകൾ അണ്ടെത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സിൽ നിന്നും ഓരോ ഇനത്തിലും കുട്ടികളെ മത്സരിപ്പിക്കുകയും പുറത്തു നിന്നും പ്രഗൽഭരായ വിധികർത്താക്കളെ കൊണ്ടു വിജയികളെ കണ്ടെത്തുകയും അവർക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോരുന്നു. മികവു തെളിയിക്കുന്ന കുട്ടികൾ സംസ്താനത്തു വരെ മത്സരിച്ച് എസ്.എസ്.എൽ.സി ക്ക് ഗ്രേസ് മാർക്കുകൾ നേടാറുൺട്. കബഡി, വോളിബോൾ എന്നീ ഇനങ്ങളിൽ വര്ഷങ്ങളായി ഇവിടുത്തെ കുട്ടികൾ ഓവര് ഓൾ ചാംബ്യൻഷിപ്പ് നേടീ നാഷണലിൽ പങ്കെടുക്കാറുൺട്.
- പൊതു മത്സര പരീക്ഷകൾ.
വിദ്യാര്ത്തികളുടെ പൊതു വിജ്ഞാനം വളർത്തുന്നതിനു വേണ്ടി ഹിന്ദി സുഗമ, ഹിന്ദി സരൾ, ഹിന്ദി ഭാഷൺ, കൈരളി വിജ്ഞാന പരീക്ഷ, ബാലരമ ഡൈജസ്റ്റ്, ബാലഭാസ്കർ മെമ്മോറിയൽ, പി. സി. എം, ഓർചാർഡ്, ഐ.ജി.എസ്.സി എന്നീ സ്കോളർഷിപ്പ് പരീക്ഷകളിൽ അവരെ പങ്കെടുപ്പിക്കാറുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാഭ്യാസ വകുപ്പിൻറേതായ ഈ കലാസാഹിത്യ വേദി വഴി ഓരോ ക്ലാസ്സിൽ നിന്നും കലാസാഹിത്യ അഭിരുചിയുള്ള 10 കുട്ടികളെ വീതം തിരഞ്ഞെടുത്ത് അവർക്ക് വേണ്ടുന്ന പ്രോത്സാഹനങ്ങൾ നൽകി പോരുന്നു. ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അഖില കേരള വായന മത്സരം, മാഗസിൻ മത്സരം, തളിര് സ്കോളർഷിപ്പ് പരീക്ഷ ഇവയിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ ലഭിച്ചു വരുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
എല്ലാ വർഷവും സയൻസ്, സോഷ്യൽ, മാറ്റ്സ്, വർക്ക് എക്സ്പീരിയൻസ്, ഐ.ടി എന്നീ 4 ക്ലബ്ബുകളുടേയും ഉൽഘാടനം പ്രിൻസിപ്പാളിൻറെ സാന്നിദ്ധ്യത്തിൽ സ്കൂൾ ക്യാമ്പസിൽ നടത്തുകയും വിദ്ധ്യാര്ത്തികൾ വിവിധ ഇനങ്ങൾ കാഴ്ച്ച വയ്ക്കുകയും ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ, എക്സിബിഷൻ കൂടാതെ സ്കൂൾ, ജില്ലാ, സംസ്താന തല മത്സരങ്ങളിലും വിദ്ധ്യാർത്തികൾ അവരുടെ മികവ് പ്രകടമാക്കാറുണ്ട്.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ , പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.061123" lon="76.214122" zoom="18" width="500" controls="none">1#B2758BC510.073234, 76.2133610.073657, 76.21078510.067995, 76.20945510.07277, 76.21149310.072622, 76.21153610.071967, 76.21318810.070868, 76.21370310.070403, 76.21254410.072104, 76.21152510.071956, 76.21252310.073451, 76.21154110.066632, 76.21326310.066754, 76.21305410.066769, 76.2130710.072812, 76.21267310.088403, 76.2283810.066801, 76.21308610.060547, 76.21403
</googlemap>
|
|
ആമുഖം
എറണാകുളം ജില്ലയിൽ, വൈപ്പിൻ നിയോജക മണ്ഡലത്തിൽ ഉൾ പ്പെട്ട നായരമ്പലം പഞ്ചായത്തിൽ 1976 ജൂൺ 16-ന് നഴ്സറി വിദ്യാർത്ഥികൾക്കു വേണ്ടി മാത്രം ആരംഭിച്ച സ്ഥാപനമാണ് ഇപ്പോൾ കേരള സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ലൊബേലിയ ഹയർ സെക്കന്ററി സ്കൂൾ .ഈ നിയോജകമണ്ഡലത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ലൊബേലിയ.
ഇപ്പോൾ എൽ.കെ.ജി മുതൽ പ്ലസ്സ് ടൂ വരെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 41 ഡിവിഷനുകളിലായി 1506 വിദ്യാർത്ഥിനീവിദ്യാർത്ഥികൾ പഠിച്ചു വരുന്നു.
യോഗ്യരായ അധ്യാപികമാർ, വേണ്ടത്ര പഠനോപകരണങ്ങൾ, കംപ്യൂട്ടർ ലാബുകൾ, പരീക്ഷണശാലകൾ, ലൈബ്രറി, ലബോറട്ടറി, വേണ്ടത്ര കെട്ടിടങ്ങൾ, വാഹനസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു. ഒന്നുമുതൽ പത്തു വരെ ക്ലാസ്സുകളിൽ കംപ്യുട്ടർ പഠനവും താല്പര്യമുള്ള കുട്ടികൾക്ക് ഗിറ്റാർ, തബല, സംഗീതം, നൃത്തം തുടങ്ങിയ ക്ലാസ്സുകളും സ്കൂളിൽ നടത്തിവരുന്നു.
1994-ൽ ഈ സ്കൂളിലെ ആദ്യ എസ് .എസ് .എൽ .സി. ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. പിന്നീട് ഇന്നേവരെ പല വർഷങ്ങളിലും വൈപ്പിൻ ഉപജില്ലയിൽ ഈ വിദ്യാലയം ഒന്നാംസ്ഥാനത്തിന് അർഹത നേടിയിട്ടുണ്ട്.
പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ അവരവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സബ്-ജില്ലാ കലോൽസവങ്ങളിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇവിടത്തെ കുട്ടികൾ മികവു തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തിൽ വിജയം നേടി, എസ്.എസ്.എൽ .സി. പരീക്ഷയിൽ ധാരാളം കുട്ടികൾ ഗ്രേയ്സ് മാർക്കിന് അർഹരായിട്ടുണ്ട്.
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
25 കിലോമീറ്റർ ദൈർഘ്യമുള്ള വൈപ്പിൻ കരയുടെ നാനാഭാഗത്തു നിന്നുമുള്ള കുട്ടികൾക്കും സ്റ്റാഫിനുമായി സ്കൂൾ വക 4 വാഹനങ്ങളും പുറത്തുനിന്നും ഏർപ്പാടാക്കിയ 4 വാഹനങ്ങളും ഓടുന്നുൺട്.