എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/പഴയ ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പഴയ ഓർമ്മകൾ / എ സി അഹമ്മദ് കുട്ടി മാസ്റ്റർ

പഴയ ഓർമ്മകൾ - എ.സി അഹമ്മദ് കുട്ടി മാസ്റ്റർ (മുൻ ഹെഡ് മാസ്റ്റർ) ്യൂഞാനോർക്കുകയാണ് അന്നത്തെ സ്ഥിതി. 1953ൽ ഞാൻ അഞ്ചാമത്തെ അധ്യാപകനായി ചേരുമ്പോൾ 5 ക്ലാസുകളായി 100 ഓളം കുട്ടികൾ പട്ടികയിലും 65-70 കുട്ടികൾ ഹാജരും ഉണ്ടായിരുന്ന കാലം. 90 കുട്ടികൾ ശരാശരി ഹാജരില്ലെങ്കിൽ എനിക്ക് ശമ്പളം കിട്ടുമായിരുന്നില്ല. അതായിരുന്നു സ്ഥിതി. അതിനിടയിൽ 5-ാം ക്ലാസ് എടുത്തു മാറ്റപ്പെട്ടു. എന്നിട്ടും സ്‌കൂളിന്റെ പുരോഗതി മുന്നോട്ടു തന്നെ. 4 ക്ലാസുകളിൽ 11 ഡിവിഷനുകൾ. 13 അദ്ധ്യാപകർ. ആ നിലയിലാണ് 1973 മെയ് 1-ാം തിയ്യതി എൻ. ചന്തു മാസ്റ്ററിൽ നിന്ന് ഞാൻ ഹെഡ്മാസ്റ്റർ പദവി ഏറ്റെടുക്കുന്നത്. 1976ൽ സ്‌കൂൾ യു.പി ആയി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. ഈ കാലത്താണ് മാനേജർ ടി.ഐ കുട്ടിയുടെ അകാലമരണം സംഭവിക്കുന്നത്. 1979ൽ പൂർണ യു.പി സ്‌കൂൾ ആയി തീർന്നു. 1979ൽ സ്‌കൂളിന്റെ 50-ാം വർഷികവും സമുചിതമായി ആഘോഷിച്ചു. മർഹും സി.വി മൊയ്തീൻഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷികയോഗം മന്ത്രി വരദരാജൻ നായരാണ് ഉദ്ഘാടനം ചെയ്തത്. അപ്പോഴേക്കും ആയിരത്തോളം കുട്ടികളും 29 സ്റ്റാഫും ആയിക്കഴിഞ്ഞിരുന്നു. 1988ൽ കുന്ദമംഗലം ഉപജില്ലാ കലോൽസവം മൂന്ന് ദിവസങ്ങളിലായി ഈ സ്‌കൂളിൽ വെച്ചാണ് നടന്നത്. യുപി എൽപി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നമ്മുടെ സ്‌കൂളിന് നേടാൻ കഴിഞ്ഞു. ഇതെല്ലാം സാധിച്ചത് സഹഅധ്യാപകരുടെ യോജിച്ച പ്രവർത്തനം കൊണ്ടായിരുന്നു. 1988 ജൂൺ 3ന് ഹെഡ്മാസ്റ്റർ പദവി എ ഗംഗാധരൻ നായരെ ഏൽപിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ട കുട്ടികളോടും സഹഅധ്യാപകരോടും ഞാൻ യാത്ര പറഞ്ഞു.