സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 15 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24025 (സംവാദം | സംഭാവനകൾ) (ചരിത്രം)
സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്
വിലാസം
വെസ്റ്റ് മങ്ങാട്‍

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-201624025





ചരിത്രം

                മങ്ങാട്   ഗ്രാമത്തിന്റെ    ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്   ആന്റ്  സെന്റ്   സിറില്‍സ്  ഹൈസ്കൂള്‍. മങ്ങാട് സ്കൂള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂള്‍ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാല്‍ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.മത്തായി സര്‍ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാല്‍ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ല്‍  ഒരു എയ്ഡഡ് എലമെന്ററി സ്കൂള്‍ അനുവദിക്കുകയും ചെയ്തു.

                 1930 ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ പ്രാഥമിക ക്ളാസുകളിലായി 78 വിദ്യാര്‍ത്ഥികള്‍ പയ്യൂരെ വറതാശാന്‍ , വേപ്പിലെ കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ശിക്ഷണത്തില്‍ അധ്യയനമാരംഭിച്ചു. പ്രതിവര്‍ഷം ഓരോ ക്ളാസുകളായി ഉയര്‍ത്തിയ ഈ പാഠശാല 1935 ല്‍ 176  വിദ്യാര്‍ത്ഥികളായതോടെ ഒരു പൂര്‍ണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനര്‍ഹമായി. 1943 വരെ 13 വര്‍ഷത്തോളം ശ്രീ .കെ .എെ .പീറ്ററിന്റെ മേനേജ്മെന്റിന്‍ കീഴില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തനം തുടര്‍ന്നു. 1943 ല്‍ സ്കൂള്‍ മേനേജ്മെന്റ് സ്ഥാനം കുത്തൂര്‍ കെ.ഒ.കുഞ്ഞാഞ്ഞു മാസ്റ്റര്‍ക്ക് കൈമാറി .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അപ്പര്‍ പ്രൈമറിക്കും ലോവര്‍ പ്രൈമറിക്കും മൂന്ന് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കരാട്ടെ
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്മാര്‍ട്ട് ക്ലാസ്

മാനേജ്മെന്റ്

മൂവാററുപ്പുഴ രൂപതയുടെ കീഴിലാണ് വിദ്യാലയത്തിന്റെ ഭരണം. നിലവില്‍ 15വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ. വില്‍സണ്‍ വേലിക്കകത്ത് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി മോഹിനി. കെ.പി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1935-1972 കെ.കെ. ഇട്ടൂപ്പ്
1972-1977 കെ.പി സൂസന്ന
1977-1983 കെ.പി. മാത്തിരി
1983-1986 ഫാ . ജോണ്‍ ഇരുമേട
1986-1993 സി.ജെ. പീറ്റര്‍
1993-2002 എം.റ്റി.ആന്റണി
2002-2007 സിസ്റ്റര്‍ ആനി ഉമ്മന്‍
2007-2008 സില്ല .കെ.ഇട്ടൂപ്പ്
2008-2011 മോഹിനി .കെ.പി
2011-2015 കെ എെ ലില്ലി
2015-2019 ജീജി വര്‍ഗ്ഗീസ് സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പൗലോസ് മാര്‍ മിലിത്തിയോസ്(ശ്രേഷ്ഠ നിയുക്ത കാതോലിക്കാബാവ)

വഴികാട്ടി

<googlemap version="0.9" lat="10.699406" lon="76.061096" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.680176, 76.04805 west magad school 10.683213, 76.050625, west mangad school compound </googlemap>