ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
* പ്രശ്നോത്തരികൾ.
* ബോധവൽക്കരണ പോസ്റ്റർ, കൊളാഷ്, നോട്ടീസ് നിർമ്മാണം.
* വൃക്ഷത്തൈ വിതരണം, പരിപാലനം
* ഔഷധ ഉദ്യാന നിർമ്മാണം, പരിപാലനം, വിവരശേഖരണം.
* ഷോർട്ട് ഫിലിം, വീഡിയോ നിർമ്മാണം, പ്രദർശനം.
* തെരുവ് നാടക അവതരണം - എന്റെ മണ്ണ് നല്ല മണ്ണ്
* ക്ലാസ്സ് ലൈബ്രറി ശാക്തീകരണം
* സാഹിത്യ രചനാ മത്സരങ്ങൾ.
* പത്രനിർമ്മാണം
* യുദ്ധ വിരുദ്ധ റാലികൾ, മുദ്രാഗീത രചന
* ശാസ്ത്രാവബോധ ക്ലാസുകൾ.
*ഗണിത പോഷണ പരിപാടികൾ.
* മലയാളം,അറബി,ഹിന്ദി, ഇംഗ്ലീഷ് ഭാഷ ശാക്തീകരണ പരിപാടികൾ.
* പ്രശസ്ത സാഹിത്യ രചനകളിലെ കഥാപാത്രാ വതരണം.
* വിദഗ്ധരുമായുള്ള അഭിമുഖങ്ങൾ.
* ചുമർ പത്രിക നിർമ്മാണം.
* ഭൂപടനിർമ്മാണം.
* പ്രാദേശിക ചരിത്ര രചന.
* കാർഷികോപകരണങ്ങളുടെ പ്രദർശനം.
* ലഘു പരീക്ഷണങ്ങളുടെ അവതരണം.
എന്നിവ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രധാന അക്കാദമിക പ്രവർത്തനങ്ങളാണ്.
ഇതിനോടൊപ്പം തന്നെ സ്കൂളിൽ പ്രവർത്തിക്കുന്ന മലയാളം, അറബിക്, ഇംഗ്ലീഷ്, ഗണിത,ശാസ്ത്ര- ഊർജ്ജ, സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ മികച്ച ധാരാളം അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു.
*ഭാഷാ നിഘണ്ടു നിർമ്മാണം.
* പത്ര നിർമ്മാണം.
* സാഹിത്യരചന മത്സരങ്ങൾ.
* അറബിക് പ്രശ്നോത്തരി, ഭാഷാ കേളികൾ.
* കൈയെഴുത്തു മാസികകളുടെ നിർമ്മാണം.
* മത്സര പരീക്ഷകളിലെ പങ്കാളിത്തം.
*പഠനോപകരണ നിർമ്മാണ ശില്പശാലകൾ.
* ഗണിത,ശാസ്ത്ര, സാമൂഹ്യശാസ്ത്ര മേളകൾ.
* നക്ഷത്രനിരീക്ഷണം.
* സസ്യങ്ങളുടെ ശാസ്ത്രനാമ ശേഖരണം രേഖപ്പെടുത്തപ്പെടുത്തൽ.
* ലഘു പരീക്ഷണങ്ങളുടെ അവതരണം.
* കാർഷികോപകരണ, പുരാവസ്തു പ്രദർശനം.
* വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.
* ഭൂപടനിർമ്മാണം.
* പ്രാദേശിക ചരിത്ര രചന.
* ഫീൽഡ് ട്രിപ്പുകൾ.
* ഐസിടി ബന്ധിത പഠനം.
* അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും താൽപര്യവും വർധിപ്പിക്കുന്നതിനും അവരെ സ്കൂൾ പ്രവർത്തനങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി പ്രശ്നോത്തരികൾ, പഠനോപകരണ ശില്പശാല കൾ എന്നിവയിൽ അവരെ ഉൾപ്പെടുത്തുന്നു.
* നൂറിൽ നൂറ് അക്കാദമിക ശാക്തീകരണ പരിപാടി.
* എന്റെ മണ്ണ് നല്ല മണ്ണ് - തെരുവുനാടകാവതരണം.
* ഷോർട്ട് ഫിലിം നിർമ്മാണം.
* L. S. S, U. S. S പരിശീലനം എന്നിവയോടൊപ്പം ശരാശരിയിൽ താഴെ പഠന നിലവാരം പുലർത്തുന്നവർക്കായി വിജയഭേരി, മലയാളത്തിളക്കം, ശ്രദ്ധ, ഗണിത വിജയം, ഹലോ ഇംഗ്ലീഷ് എന്നീ പ്രവർത്തനങ്ങൾ ചിട്ടയായി ടൈംടേബിൾ പ്രകാരം നടത്തിവരുന്നു.
*BRC ഫാക്കൽറ്റികളുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി അനുകൂലന പ്രവർത്തനങ്ങളും 'ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ' പ്രവർത്തനങ്ങളും തയ്യാറാക്കി നൽകുന്നു.
* മലയാളം,ഇംഗ്ലീഷ്,ഹിന്ദി, അറബിക് അസംബ്ലികൾ ഈ വിദ്യാലയത്തിന് മറ്റൊരു പ്രത്യേകതയാണ്.
* സ്കൂൾ റേഡിയോ.
* സ്കൂൾ പോസ്റ്റ് ഓഫീസ് എന്നിങ്ങനെ ഈ വിദ്യാലയം ഏറ്റെടുത്തിരിക്കുന്ന തനത് അക്കാദമിക പ്രവർത്തനങ്ങളും ഏറെയാണ്.