എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ

16:47, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MVRatnakumar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.

എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ
വിലാസം
മമ്മിയൂർ

ഗുരുവായൂർ പി.ഒ.
,
680101
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1943
വിവരങ്ങൾ
ഫോൺ0487 2554615
ഇമെയിൽlfcghss24049@gmail.com
കോഡുകൾ
സ്കൂൾ കോഡ്24049 (സമേതം)
എച്ച് എസ് എസ് കോഡ്08080
യുഡൈസ് കോഡ്32070300801
വിക്കിഡാറ്റQ64088767
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1981
ആകെ വിദ്യാർത്ഥികൾ1981
അദ്ധ്യാപകർ45
ഹയർസെക്കന്ററി
പെൺകുട്ടികൾ428
ആകെ വിദ്യാർത്ഥികൾ1981
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീന ജേക്കബ് ടി
വൈസ് പ്രിൻസിപ്പൽജോഷി ജോൺ സി
പ്രധാന അദ്ധ്യാപികഎൽസി പി എ
പി.ടി.എ. പ്രസിഡണ്ട്ബദറുദ്ദീൻ പി.വി
എം.പി.ടി.എ. പ്രസിഡണ്ട്റാബിയ ജമാൽ
അവസാനം തിരുത്തിയത്
05-02-2022MVRatnakumar



ചരിത്രം

ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.

കൂടുതലറിയാൻ

മാനേജ്മെന്റ്

തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

                       റവ.സിസ്ററർ വിക്ടോറിയ---------------------1943-1955
                       റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977
                       റവ.സിസ്ററർ ജനേസിയ----------------------1977-1980
                       റവ.സിസ്ററർ ഡൽമേഷ്യ----------------------1980-1990
                       റവ.സിസ്ററർ തെരേസ് ഐവൻ-------------1990-1993
                       റവ.സിസ്ററർ മേരി ട്രീസ-----------------------1993-1995
                       റവ.സിസ്ററർ ബാസ്ററിൻ---------------------1995-2003
                       റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ----------2003-2007
                       റവ.സിസ്ററർ സരിത പുലിക്കോട്ടിൽ-----------2007-2013
                       റവ.സിസ്ററർ ബെറ്റി ഇ എം---------------------2013


ചിത്രശാല'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രശ്മി സോമൻ -സിനി ആർട്ടിസ്ററ്
    • അനുശ്രീ.വി -ടി.വി.അവതാരിക
  • ശ്രയാ പി സിഗ് -കളക്ട൪ ,പത്മനാഭപുരം
    • ഷേഹാ പി ഫൈസർ -ടി.വി.അവതാരിക

വഴികാട്ടി'

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മുതുവട്ടൂരിനും മമ്മിയൂർ ജംഗ്ഷനും മദ്ധ്യേ
  • ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ

{{#multimaps:10.598691,76.031914|width=800px|zoom=18}}