എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രാമാനുജൻ ഗണിത ക്ലബ്
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് രാമാനുജൻ ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. ഉപജില്ലയിലെ മികച്ച ഗണിതക്ലബ് ആയി സ്കൂൾ ഗണിതക്ലബിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായി ആറാം തവണയും എൽ. പി, യു.പി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്.
വിബ്ജിയോർ ശാസ്ത്ര ക്ലബ്
മാക്കൂട്ടം സ്കൂളിൻരെ മുന്നോട്ടുള്ള പ്രയാണത്തിൽ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബ് എപ്പോഴും മാക്കൂട്ടം സ്കൂളിലെ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രവിഷയപഠനം ജീവിതം തന്നെയാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കുന്ദമംഗലം സബ്ജില്ലാ ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കാറുണ്ട. തുടർച്ചയായി 5 വർഷം സബ്ജില്ലാ തല ശാസ്ത്രക്വിസ് മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്
വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എം. ഹിബ ജെബിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, ബാന്റ് മിന്റൺ നെറ്റ് നിർമ്മാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നൂതന കരകൗശല രീതി ശാസ്ത്രം പരിചയപ്പെടുന്നതിന് വേണ്ടി ക്ലബിന് കീഴിൽ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലേക്ക് പഠനയാത്ര നടത്തി. കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി. ഈ വർഷത്തെ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ.പി വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ് എന്നിവ കരസ്ഥമാക്കി കരവിരുതിലും മികവിന്റെ മുദ്രകൾ എഴുതിച്ചേർത്തു.
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെതുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും അധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപം ഉണ്ട്.വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി ആണ് സംസ്ഥാന അടിസ്ഥാനത്തിൽ കലാസാഹിത്യവേദി ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
റെയിൻബോ ഇംഗ്ലീഷ് ക്ലബ്
നേട്ടങ്ങളുടെ പടവുകൾ ഒരോന്നായി പിന്നിടുന്ന മാക്കൂട്ടം എ.എം. യുപി സ്കൂളിന്റെ മികവിന്റെ താളുകളിലെ പ്രധാന കയ്യൊപ്പാവാൻ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ടുതന്നെ ലളിതവത്കരിച്ചുകൊണ്ട് ആംഗലേയ ഭാഷയെ സമീപിക്കാൻ മാക്കൂട്ടം എ.എം. യുപി സ്കൂളിലെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ് മുന്നോട്ടു പോകുന്നത്. അതിനുള്ള അവസരം ഓരോ കുട്ടിക്കും നൽകി വരുന്നു. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ ഇംഗ്ലീഷ് ക്ലബിന് സാധിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ കലാമേളയിൽ ഇംഗ്ലീഷ് പ്രസംഗ മൽസരത്തിൽ ക്ലബ് അംഗം ഹിബ ജെബിൻ മൂന്നാം സ്ഥാനം നേടി. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു. കുന്ദമംഗലം സബ്ജില്ലാ കലാമേളകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചിട്ടുണ്ട്. എൽ.പി വിഭാഗത്തിൽ ആംഗ്യപാട്ട് മൽസരത്തിലും യുപി വിഭാഗത്തിൽ കവിതാലാപാന മൽസരത്തിലും കുട്ടികൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ഒന്നിലധികം തവണ ലഭിച്ചിട്ടുണ്ട്.
ജൂനിയർ റെഡ് ക്രോസ്
1996 മുതൽ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് വിഭാഗം പ്രവർത്തിച്ചുവരുന്നു.(അംഗത്വ നമ്പർ 156/96-97). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങൾ തുടങ്ങിയവയിൽ ജെ.ആർ.സി വിദ്യാർത്ഥികൾ ഡ്രിൽ അവതരിപ്പിക്കുന്നു. വർഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകൾ പങ്കെടുക്കുന്നു. ശൂചീകരണ പ്രവർത്തനങ്ങൾ, ആതുരാലയ സന്ദർശനം, യുദ്ധ വിരുദ്ധ ബോധവൽക്കരണം, ജുവനൈൽ ഹോം സന്ദർശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ സ്കൂൾ ജെ.ആർ.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്നു.