ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/തിരികെ വിദ്യാലയത്തിലേക്ക് 21
പ്രവേശനോത്സവം കോവിഡിന്റെ അടച്ചുപൂട്ടലിനു ശേഷം ബാലികാമഠത്തിലെ കുട്ടികൾ വളരെ സന്തോഷകരമായ സ്കൂൾ ദിനങ്ങൽ തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ ഒന്നാം ഘട്ട പ്രവേശനോത്സവം ആരംഭിച്ചു. 4 ഘട്ടമായുള്ള പ്രവേശതോത്സവമാണ് സ്കൂൾ ഒരുക്കിയിരുന്നത്. ഒന്നാം ഘട്ടത്തിൽ 7, 10 ക്ലാസ്സിലെ കുട്ടികളും രണ്ടാം ഘട്ടത്തിൽ 5,6 ക്ലാസ്സിലെ കുട്ടികളുമാണ് സ്കൂളിൽ എത്തുന്നത്. ഒന്നാം തീയതി 7,10 ക്ലാസ്സിലെ കുട്ടികൾക്കാണ് പ്രവേശനോത്സവം നടത്തിയത്. 8-ാം തീയതി 8-ാം ക്ലാസ്സുകാർക്കും 5 – 6 ക്ലാസ്സിലെ കുട്ടികൾക്കുമാണ് പ്രവേശനോത്സവം നടത്തിയത്. 18-ാം തീയതി 9-ാം ക്ലാസ്സുകാർക്കുമാണ് പ്രവേശനോത്സവം നടത്തിയത്. സ്കൂൾ അവരെ സ്വീകരിക്കാൻ കാത്തിരുന്നത് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഓഡിറ്റോറിയത്തിലേക്കാണ്. ബലൂണുകൾ കൊണ്ട് അലങ്കരിച്ച പ്രവേശന കവാടത്തിൽ തന്നെ അധ്യാപകർ അവരെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്, മാസ്ക് ധരിച്ച്, സാനിറ്റൈസ് ചെയ്ത്, താപനില അളന്ന് വളരെ കരുതലോടുകൂടിത്തന്നെ അവർ പ്രവേശിച്ചു. ബലൂണുകളും കടലാസു പൂക്കളുംകൊണ്ട് ഇരിപ്പടവും ചുറ്റുപാടും അലങ്കരിച്ചിരുന്നു. ആദ്യദിന പ്രവേശനോത്സവം governing body അംഗവും ജനപ്രതിനിധിയുമായ അഡ്വ. പ്രദീപ് മാമ്മൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സുജ ആനി മാത്യു അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ പിറ്റിഎ പ്രസിഡന്റ് ശ്രീ. സോവി മാത്യു ആശംസകൾ അർപ്പിച്ചു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഷൈനി ഡേവിഡ് ഏവരേയും സ്വാഗതം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾക്കു ശേഷം ശ്രീമതി. മേരികുട്ടി മാത്യു , പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശനം നടത്തി. മധുരം വിതരണം ചെയ്തു. കൂടാതെ പൂർവ്വ വിദ്യാർത്ഥിനിയായ കുമാരി. അശ്വതി .വി. കുറുപ്പ് ആശംസകൾ നേരാനും കോവിഡിനെ സംബന്ധിച്ചും മറ്റും ആരോഗ്യ ബോധനം നൽകാൻ എത്തിയത് കുട്ടികൾക്ക് ആത്മവിശ്വാസം നൽകി. അകലം പാലിച്ചുതന്നെ സൗഹൃദം പുതുക്കിയും പരിചയപ്പെട്ടും ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ മടങ്ങി. കുട്ടികൾക്ക് പായസം വിതരണം ചെയ്തു. പ്രവേശനോത്സവത്തിന്റെ രണ്ടാം ഘട്ടത്തിൽ 5,6 ക്ലാസ്സിലെ കുട്ടികൾ സ്കൂളിൽ എത്തി. എല്ലാവർക്കും തന്നെ വിദ്യാലയം ഒരു പുതിയ അനുഭവമായിരുന്നു. കഴിഞ്ഞ വർഷം അഡ്മിഷൻ നേടിയ ഇവർ ഇതുവരെ സ്കൂളിന്റെ അനുഭവങ്ങളിലേക്ക് വന്നിരുന്നില്ല. ആധുനിക സംവിധാനങ്ങളിലൂടെ മാത്രം സൗഹൃദം പങ്കെവെച്ച ഇവർ നേരിട്ടു കാണുന്നത് ആദ്യമായിരുന്നു. പ്രവേശന കവാടത്തിൽ അദ്ധ്യാപികമാരും പത്താം ക്ലാസ്സിലെ ചേച്ചിമാരും ചേർന്ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നവാഗതരെ ഹാളിൽ എത്തിച്ചു. തുടർന്ന് ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി. പ്രസീന ടീച്ചർ യോഗം ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. കടന്നു വന്ന ഏവരേയും Smt. Juley Jacob സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ശ്രീമതി. സുജ ആനി മാത്യു അദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ mother PTA അംഗം ശ്രീമതി. ബിന്ദു ആർ.എസ്. ആശംസ അറിയിച്ചു. നാടൻപാട്ട് കലാകാരിയായ ശ്രീമതി. ഓമന മനോഹരമായ നാടൻപാട്ടുകൾ കുട്ടികളെ പഠിപ്പിച്ചു. ശ്രീമതി. റെനി മാത്യു പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. Musical Aerobics, പൂക്കളുടെ നിർമ്മാണം എന്നിവ കൂടി ചേർന്നപ്പോൾ കുട്ടികൾക്ക് കൂടുതൽ സന്തോഷമായി. കുട്ടികൾക്ക് പ്രസീന ടിച്ചർ സമ്മാനപ്പൊതികൾ വിതരണം ചെയ്തു. മധുരപലഹാരം നൽകി മീറ്റിങ്ങ് അവസാനിപ്പിച്ചതിനു ശേഷം ക്ലാസ് മുറികൾ പരിചയപ്പെട്ട് ഉച്ചഭക്ഷണവും നൽകി കുട്ടികളെ മടക്കി അയച്ചു. 8-ാം തീയതി 8-ാം ക്ലാസ്സിലെ കുട്ടികളുടെ പ്രവേശനോത്സവം നടത്തി. ഉദ്ഘാടനവും അധ്യക്ഷപ്രസംഗവും ഹെഡ്മിസ്ട്രസ് ശ്രീമതി. സുജ ആനി മാത്യു നിർവഹിച്ചു. കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ബോധവത്കരണ ക്ലാസ്സ് ശ്രീമതി. ഷൈനി ഡേവിഡ് നടത്തി. കുട്ടികൾക്ക് സന്തോഷം ഉളവാക്കുന്ന തരത്തിലുള്ള ഒരു english song Smt. Juley Alexander പഠിപ്പിച്ചു. യോഗത്തിൽ Smt. Susan.K. Joseph സ്വാഗതവും Smt. Jasmin Abraham നന്ദിയും പറഞ്ഞു. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. 18-ാം തീയതി 9-ാം ക്ലാസ്സിന്റെ പ്രവേശനോത്സവം നടന്നു. ഉദ്ഘാടനം Thiruvalla Muncipal Councillor Smt. Sabitha Salim ഉദ്ഘാടനം നടത്തി. Headmistress Smt. Suja Annie Mathew അദ്ധ്യക്ഷത വഹിച്ച സമ്മേളത്തിൽ സ്വാഗതം ശ്രീമതി. പ്രീതി സ്കറിയയും, നന്ദി ശ്രീമതി. സൂസൻ അലക്സാണ്ടറും നടത്തി. Smt. Reny Mathew, Smt. Shiny David എന്നിവർ ആശംസാ പ്രസംഗം നടത്തി. ശ്രീമതി. മറിയാമ്മ സി.കെ കുട്ടികൾക്ക് സ്കൂൾ പരിചയപ്പെടുത്തിക്കൊടുത്തു. പിന്നീട് കുട്ടികൾ ക്ലാസ്സുകളിൽ പോയി. മധുര പലഹാരവിതുണവും നടത്തി.