സെന്റ്രൽ എം എസ്സ് എൽ പി എസ്സ് തെള്ളിയൂർ

20:25, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuthonippara (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല  വിദ്യാഭ്യാസജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ തെള്ളിയൂർ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെൻട്രൽ എം.എസ്.സി. എൽ.പി സ്കൂൾ.

സെന്റ്രൽ എം എസ്സ് എൽ പി എസ്സ് തെള്ളിയൂർ
വിലാസം
തെള്ളിയൂർ

തെള്ളിയൂർ പി.ഒ.
,
689544
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9847200465
ഇമെയിൽcharlsthomasthelliyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37630 (സമേതം)
യുഡൈസ് കോഡ്32120601613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്koyipparam
തദ്ദേശസ്വയംഭരണസ്ഥാപനംഎഴുമറ്റൂർ പഞ്ചായത്ത്‌
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സിമി രഞ്ജിത്
എം.പി.ടി.എ. പ്രസിഡണ്ട്അജിതകുമാരി ബി
അവസാനം തിരുത്തിയത്
03-02-2022Sindhuthonippara





ചരിത്രം

തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽപെടുന്നതും എഴുമറ്റൂർ പഞ്ചായത്തിന്റെ എട്ട് ,ഒമ്പത് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ കുട്ടികളുടെ കലാക്ഷേത്രമാണ് സെൻട്രൽ എം എസ് സി എൽ പി എസ് തെള്ളിയൂർ. സാധാരണക്കാരുടെ വിദ്യാഭ്യാസ സമ്പാദനത്തിന് തെള്ളിയൂർ ഗ്രാമത്തിൽ 1917 ശ്രീരാമ ആശ്രമം വീട്ടിൽ ശ്രീരാമൻ പിള്ളസാർ നാട്ടുകാരുടെ സഹായത്തോടെ ആരംഭിച്ച സ്കൂളാണ് സെൻട്രൽ എം എസ് എൽ പി സ്കൂൾ. തെള്ളിയൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യകതയെപ്പറ്റി മുൻനിർത്തി നിലത്തെഴുത്ത് കളരി മുതൽ നാലാംക്ലാസ് വരെ ആരംഭം കുറിച്ചു.

             ഭരണസാരഥ്യം വഹിക്കാൻ, ഏകോപിപ്പിച്ചു കൊണ്ടുപോകാൻ ആരുമില്ലാതിരുന്ന സമയത്താണ് ഇവാനിയോസ് പിതാവ് ഈ സ്ഥാപനം സന്ദർശിക്കുന്നത്. ശ്രീ രാമൻ പിള്ള സാറിന്റെ ആവശ്യം മാനിച്ച് പിതാവ് 265 രൂപ നൽകി രൂപതയ്ക്ക് വേണ്ടി ഈ സ്കൂൾ വാങ്ങി. ശ്രീ വേലുപ്പിള്ള സർ, ശ്രീ ശങ്കരൻ സാർ, ശ്രീ വർഗീസ് സാർ, ശ്രീ പരമേശ്വരൻ സാർ ആദി ആയവരാണ് ഈ സ്കൂളിലെ ആരംഭദി ശയിലെ അധ്യാപകർ. ആദ്യകാലത്ത് തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ ആയിരുന്നു. അഭി. ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ കാലത്ത് തിരുവല്ലയ്ക്ക് സമ്മാനിച്ചതാണ് ഈ സ്കൂൾ. ഇടക്കാലത്ത് ഒരിക്കൽ ഈ സ്കൂളിന് തീപിടിച്ച് പകുതിയോളം ഭാഗം കത്തിനശിച്ചു.മാനേജ്മെന്റിന്റെയും  നാട്ടുകാരുടെയും ശ്രമഫലമായി സ്കൂൾ കെട്ടിടം പുനരുദ്ധരിക്കാൻ സാധിച്ചു.              

  ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസും പ്രവർത്തിച്ചിരുന്നു. പിന്നീടുണ്ടായ ഗവൺമെന്റിന്റെ ഉത്തരവിനെ തുടർന്ന് അഞ്ചാം ക്ലാസ് നിർത്തലാക്കി ഒന്നു മുതൽ നാലു വരെയുള്ള ലോവർ പ്രൈമറി ആയി നിലനിൽക്കുന്നു. ആദ്യകാലങ്ങളിൽ 4 അധ്യാപകരിൽ അധ്യയന നടത്തിവന്നിരുന്നു. പിന്നീട് ഷിഫ്റ്റ് സമ്പ്രദായം വന്നപ്പോൾ മൂന്നായി ചുരുങ്ങി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തി കൊണ്ട് തെളിവ് ഗ്രാമത്തിന്റെ തിലകക്കുറിയായി വർത്തി ക്കുന്നു.

കലയുടെ ഈറ്റില്ലമായ തെള്ളിയൂർകാവിൽ നടത്തപ്പെടുന്ന പടയണി,കളമെഴുത്ത് ,ചൂരൽ അടവി എന്നിവയും പാരമ്പര്യ സാധനങ്ങൾ,പണിയായുധങ്ങൾ, ഉണക്കസ്രാവ് ,വിവിധ സാധനങ്ങൾ എന്നിവയുടെ വ്യാപാരം കൊണ്ട് ലോകപ്രശസ്തി നേടിയ 'തെള്ളിയൂർ വൃശ്ചിക വാണിഭവും' ഈ നാടിന്റെ പ്രത്യേകതയാണ്. മലങ്കര കത്തോലിക്കാ തിരുവല്ലാ അതിരൂപതാ മാനേജ്‍മെന്റ് ഈ വിദ്യാലയം നല്ല രീതിയിൽ നടത്തിവരുന്നു.

ഭൗതികസാഹചര്യങ്ങൾ

സ്കൂളിന്റെ കെട്ടിടങ്ങൾ പഴയരീതിയിൽ ഉള്ളവയാണ് ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ് മുറികളും ഒരു ഓഫീസ് മുറി കൂടാതെ കുട്ടികൾക്ക് ആഹാരം പാചകം ചെയ്യുന്നതിന് ഒരു അടുക്കള, കുട്ടികൾക്ക് ശുചി മുറികളുമുണ്ട്. അങ്കണവാടിയും പ്രവർത്തിക്കുന്നു. 2020 വർഷത്തിൽ kite ൽ നിന്നും ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.സ്കൂളിന്റെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം 12-10 -2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.

മികവുകൾ

ഈ സ്കൂളിലെ കുട്ടികൾ അക്കാദമികമായി ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി മികവ് പുലർത്തുന്നു.മത്സര പരീക്ഷകളിൽ മിക്ക കുട്ടികളും ഉന്നത നിലവാരം കാഴ്ച വെച്ചിട്ടുണ്ട്.രചനാമത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവാർന്ന ഗ്രേഡ് നേടിയിട്ടുണ്ട്.ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുത്തു മികച്ച നിലവാരം കരസ്ഥമാക്കിയിട്ടുണ്ട്.അതുപോലെ കലാ മത്സരങ്ങളിലും ഉയർന്ന നിലവാരം പുലർത്തിയിട്ടുണ്ട്.പഠനോല്സവങ്ങൾ സംഘടിപ്പിച്ചതിലൂടെ ഓരോ കുട്ടികളുടെയും അക്കാദമിക മികവുകൾ സമൂഹ മധ്യത്തിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞു.ഇതു കൂടാതെ കുട്ടികളുടെ വിവിധ സർഗാത്മക വാസനകൾ സ്കൂൾ മാഗസിനുകളിലൂടെ പ്രദർശിപ്പിക്കുന്നു.ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു.

മുൻസാരഥികൾ

നമ്പർ പേര് എന്ന് മുതൽ എന്ന് വരെ
1 ശ്രീ വി ജെ വർഗീസ് 1950 1955
2 ശ്രീ എൻ വേലുപ്പിള്ള 1955 1957
3 ശ്രീ എം എസ് ശങ്കരൻ 1957 1959
4 ശ്രീ വി ജി വർഗ്ഗീസ് 1959 1964
5 ശ്രീ സക്കറിയ സക്കറിയ 1964 1975
6 ശ്രീ എൻ ജനാർദനൻ നായർ 1975 1980
7 ശ്രീ ജെ  ജോർജ് 1980 1981
8 ശ്രീ റ്റി  വർഗീസ് ജോർജ് 1981 1986
9 ശ്രീ സി സി അബ്രഹാം 1986 1987
10 ശ്രീ കെ വി ജോൺ 1987 1988
11 ശ്രീമതി എംടി അന്നമ്മ 1988 1989
12 ശ്രീ മാത്യു സൈമൺ 1989 1991
13 ശ്രീ പി സി മത്തായി 1991 1995
14 ശ്രീമതി ആലീസ് തോമസ് 1995 1996
15 ശ്രീ മോൻസി മാത്യു 1996 2006
16 ശ്രീമതി റെമി. പി എബ്രഹാം 2006 2013
17 ശ്രീ ചാൾസ് തോമസ് 2013 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പടയണി കലാകാരന്മാർ

1.അശോക് നായർ

2.ശ്രീജിത്ത്                                        

പി എച്ച് ഡി ബിരുദധാരികൾ

1.പ്രസീത ആർ നായർ

2.ആശ ആർ നായർ

3. ഗീതാലക്ഷ്മി

ഡോക്ടർമാർ

1.ഡോക്ടർ സോണി എബ്രഹാം പൂവേലിൽ

ന്യൂസ് റിപ്പോർട്ടർ ( അമൃത ടിവി )

1.വിനോദ് കുമാർ മാവിലേത്തു

അഡ്വക്കേറ്റ്( ഹൈകോർട്ട് )

1.വിനോദ് കുമാർ, പൂവത്തും മൂട്ടിൽ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,പരിസ്ഥിതി ദിനം,ഓസോൺ ദിനം,ശിശുദിനം ,ഊർജ്ജസംരക്ഷണ ദിനം ,ലോക ബ്രെയ്ലി ദിനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന എല്ലാ ദിനാചരണങ്ങളും നടത്തുന്നു..ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തിവരുന്നു.

അധ്യാപകർ

  1. ചാൾസ് തോമസ് - പ്രഥമാധ്യാപകൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കയ്യെഴുത്തു മാസിക -
  • പതിപ്പുകൾ - ദിനാചരണങ്ങൾ , ക്ലാസ്സ്തല പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്
  • പ്രവർത്തിപരിചയം - ശില്പശാല നടത്തിയിട്ടുണ്ട്
  • ബോധവത്ക്കരണ ക്ലാസ് - കോവിഡ് മഹാമാരിയിൽ നിന്നുമുള്ള സുരക്ഷക്കായുള്ള ബോധവത്ക്കരണ ക്ലാസ്  തെള്ളിയൂർ   പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ നടത്തപ്പെട്ടു
  • മൊബൈൽ ഫോൺ വിതരണം - ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ സ്കൂളിൽ നിന്നും നൽകുകയുണ്ടായി
  • ഗണിത ലാബ്
  • ചിത്രരചന

ക്ളബുകൾ

സയൻസ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

മാത്‍സ് ക്ലബ്ബ്

സുരക്ഷാ ക്ലബ്ബ്

വിദ്യാരംഗംകലാസാഹിത്യവേദി

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • തിരുവല്ല -റാന്നി റൂട്ടിൽ വെണ്ണിക്കുളത്തുനിന്നും കൊട്ടിയമ്പലം ജംഗ്ഷനിൽ എത്തുക ശേഷം വലത്തോട്ട് തെള്ളിയൂർകാവ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ അമ്പലത്തിനുമുന്പായി ഇടത്തോട്ട് ഉള്ള റോഡിൽ പാട്ടമ്പലത്തിനു സമീപമായി സ്കൂൾ നിലകൊള്ളുന്നു .
  • കോഴഞ്ചേരി -തടിയൂർ റൂട്ടിൽ കോളഭാഗം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് 2 കി മി യാത്ര ചെയ്തു തെള്ളിയൂർകാവ് ദേവീക്ഷേത്രത്തിന്റെ കാണിയ്ക്ക മണ്ഡപത്തിനു സമീപമുള്ള വഴിയേ 50 മി റോഡ് മാർഗം .