തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽപെടുന്നതും എഴുമറ്റൂർ പഞ്ചായത്തിന്റെ എട്ട് ,ഒമ്പത് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ കുട്ടികളുടെ കലാക്ഷേത്രമാണ് സെൻട്രൽ എം എസ് സി എൽ പി എസ് തെള്ളിയൂർ. സാധാരണക്കാരുടെ വിദ്യാഭ്യാസ സമ്പാദനത്തിന് തെള്ളിയൂർ ഗ്രാമത്തിൽ 1917 ശ്രീരാമ ആശ്രമം വീട്ടിൽ ശ്രീരാമൻ പിള്ളസാർ നാട്ടുകാരുടെ സഹായത്തോടെ ആരംഭിച്ച സ്കൂളാണ് സെൻട്രൽ എം എസ് എൽ പി സ്കൂൾ. തെള്ളിയൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യകതയെപ്പറ്റി മുൻനിർത്തി നിലത്തെഴുത്ത് കളരി മുതൽ നാലാംക്ലാസ് വരെ ആരംഭം കുറിച്ചു.

             ഭരണസാരഥ്യം വഹിക്കാൻ, ഏകോപിപ്പിച്ചു കൊണ്ടുപോകാൻ ആരുമില്ലാതിരുന്ന സമയത്താണ് ഇവാനിയോസ് പിതാവ് ഈ സ്ഥാപനം സന്ദർശിക്കുന്നത്. ശ്രീ രാമൻ പിള്ള സാറിന്റെ ആവശ്യം മാനിച്ച് പിതാവ് 265 രൂപ നൽകി രൂപതയ്ക്ക് വേണ്ടി ഈ സ്കൂൾ വാങ്ങി. ശ്രീ വേലുപ്പിള്ള സർ, ശ്രീ ശങ്കരൻ സാർ, ശ്രീ വർഗീസ് സാർ, ശ്രീ പരമേശ്വരൻ സാർ ആദി ആയവരാണ് ഈ സ്കൂളിലെ ആരംഭദി ശയിലെ അധ്യാപകർ. ആദ്യകാലത്ത് തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ ആയിരുന്നു. അഭി. ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ കാലത്ത് തിരുവല്ലയ്ക്ക് സമ്മാനിച്ചതാണ് ഈ സ്കൂൾ. ഇടക്കാലത്ത് ഒരിക്കൽ ഈ സ്കൂളിന് തീപിടിച്ച് പകുതിയോളം ഭാഗം കത്തിനശിച്ചു.മാനേജ്മെന്റിന്റെയും  നാട്ടുകാരുടെയും ശ്രമഫലമായി സ്കൂൾ കെട്ടിടം പുനരുദ്ധരിക്കാൻ സാധിച്ചു.              

  ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസും പ്രവർത്തിച്ചിരുന്നു. പിന്നീടുണ്ടായ ഗവൺമെന്റിന്റെ ഉത്തരവിനെ തുടർന്ന് അഞ്ചാം ക്ലാസ് നിർത്തലാക്കി ഒന്നു മുതൽ നാലു വരെയുള്ള ലോവർ പ്രൈമറി ആയി നിലനിൽക്കുന്നു. ആദ്യകാലങ്ങളിൽ 4 അധ്യാപകരിൽ അധ്യയന നടത്തിവന്നിരുന്നു. പിന്നീട് ഷിഫ്റ്റ് സമ്പ്രദായം വന്നപ്പോൾ മൂന്നായി ചുരുങ്ങി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തി കൊണ്ട് തെളിവ് ഗ്രാമത്തിന്റെ തിലകക്കുറിയായി വർത്തി ക്കുന്നു.

കലയുടെ ഈറ്റില്ലമായ തെള്ളിയൂർകാവിൽ നടത്തപ്പെടുന്ന പടയണി,കളമെഴുത്ത് ,ചൂരൽ അടവി എന്നിവയും പാരമ്പര്യ സാധനങ്ങൾ,പണിയായുധങ്ങൾ, ഉണക്കസ്രാവ് ,വിവിധ സാധനങ്ങൾ എന്നിവയുടെ വ്യാപാരം കൊണ്ട് ലോകപ്രശസ്തി നേടിയ 'തെള്ളിയൂർ വൃശ്ചിക വാണിഭവും' ഈ നാടിന്റെ പ്രത്യേകതയാണ്. മലങ്കര കത്തോലിക്കാ തിരുവല്ലാ അതിരൂപതാ മാനേജ്‍മെന്റ് ഈ വിദ്യാലയം നല്ല രീതിയിൽ നടത്തിവരുന്നു