ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രീപ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
00:04, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ) ('{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" |-...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിൽ 2004 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീ പ്രൈമറി പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് , സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി നല്കിയ 3 കോടി ഉപയോഗിച്ച്നി ർമ്മിച്ചതാണ് പുതിയ കെട്ടിടം. 2020 എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പാസായ ശ്രീ നന്ദിനി ആർ പഠിച്ച സ്കൂളിനോട് ഉള്ള നന്ദി സൂചകമായി നല്ല ഭംഗിയുള്ള ചിത്രങ്ങൾ വരച്ച് പ്രീ പ്രൈമറി കെട്ടിടങ്ങൾ മനോഹരമാക്കി തന്നു. കുഞ്ഞ് മക്കളുടെ മനസും കണ്ണും കുളിർപ്പിക്കുന്ന ചിത്രങ്ങൾ നമ്മുടെ സ്കൂളിൻ്റെ മാത്രം പ്രത്യേകതയാണ് . ശിശു സൗഹൃദ ഫർണിച്ചറുകൾ ലോവർ പ്രൈമറി അധ്യാപിക സുധ ഒ എ കുട്ടികൾക്കായി സംഭാവന ചെയ്തു. കുട്ടികൾക്കു വീഡിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും മറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തിയുണ്ട്'. 72 കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. സീനത്ത്, സുമ എന്നീ അധ്യാപകമാകും ആയ രാധ ചേച്ചിയും ചേർന്ന് കുഞ്ഞു മക്കളെ നേർവഴിക്ക് നയിക്കുന്നു.. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.