മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അക്കാദമിക പ്രവർത്തനങ്ങൾ
മർകസ് സൂപ്പർ ലീഗ്
മർകസ് സ്കൂളിലെ വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിക്കുന്നതിനും ടീം സ്പിരിറ്റും ഊട്ടി ഉറപ്പിക്കുന്നതിനും സ്കൂളിലെ യു പി വിഭാഗത്തിലും ഹൈ സ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി ഫുട്ബാൾ മേള ടർഫിൽ വെച്ച് സങ്കടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ ടീം കിരീടം നേടുന്നതിന് വേണ്ടി നന്നായി പ്രയത്നിച്ചു. ഫുട്ബോൾ മേള സ്കൂൾ ഹെഡ്മാസ്റ്റർ കിക്കോഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി എ ഭാരവാഹികൾ രക്ഷിതാക്കൾ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഉദ്ഘാടനം
2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് മാസ്റ്റർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് മാസ്റ്റർ നന്ദി അറിയിച്ചു.
ലിറ്റിൽ കൈറ്റ്‌സ് മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്
സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർത്ഥികളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾ ക്യാമ്ബിൽ പങ്കാളികളായി. കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്ബ് വളരെ ലളിതമായി ആണ് സങ്കടിപ്പിച്ചത്. മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. പി അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ റഹ്മാൻ മാസ്റ്റർ ആശംസകൾ അറിയിച്ചു.
പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്ബിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച് ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്ബിലെ ഉള്ളടക്കം. ക്യാമ്ബിന് മുന്നോടിയായി ഈ മേഖലകളിൽ നൽകിയ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ് മാസ്റ്റർ മുഹമ്മദ് സാലിം എൻ കെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്ബുകൾ സംഘടിപ്പിച്ചത്.
ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്ബിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ളപ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്ബിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.
കേരളത്തിൽ വന്ന് മികവുകാട്ടിയവർക്ക് കാശ്മീരിലെത്തി അനുമോദനം
2021-22 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ അധ്യാപകർ കാശ്മീരിലെത്തി അനുമോദിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും കേരളത്തിലെത്തി പരീക്ഷയെഴുതി മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ അധ്യാപകർ വിദ്യാർഥികളുടെ നാട്ടിലെത്തി അനുമോദിച്ചത്. പരീക്ഷയെഴുതിയ 29 പേരിൽ 14 പേർക്ക് ഫുൾ എപ്ലസും മറ്റുള്ളവർ ഉയർന്ന ഗ്രേഡുകളും നേടിയിരുന്നു.
ലോക്ഡൗണിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ മർകസ് മാനേജ്മെൻറ് വിദ്യാർഥികളെ പ്രത്യേക വിമാനം ചാർട്ട് ചെയ്ത് മർകസിലെത്തിക്കുകയും സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേകം ക്ലാസുകൾ നൽകുകയുമായിരുന്നു. സ്വന്തം നാട്ടിൽ ലഭിച്ച സ്കൂളിൻ്റെ അനുമോദനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. പൂഞ്ച് റസാഉൽ ഉലും സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് യെസ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ശൗക്കത്ത്ബുഖാരി ഉദ്ഘാടനം ചെയ്തു. മർകസ് സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. റിട്ട. എസ്.എസ്.പി അൽതാഫ് ഹുസൈൻ ഷാ മുഖ്യാതിഥിയായിരുന്നു. പി.പി അബ്ദുൾ റഷീദ്, ഷരീഫ് കെ.കെ, കെ അബ്ദുൽ കലാം, അബൂബക്കർ പി കെ, അഷ്റഫ് ഇ, സാലിം എൻ.കെ, ജുനൈദ് സഖാഫി, ജമാൽ കെ.എം, മെഹ്ബൂബ് കെ, ഇസ്ഹാഖ് പി.പി സംബസിച്ചു.
പുസ്തകങ്ങൾ വീട്ടിലെത്തിച്ച് മർകസ് പുസ്തകവണ്ടി
ലോക് ഡൗൺ കാലത്തും വിദ്യാർഥികളെ ചേർത്തു പിടിച്ച് കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ അധ്യാപകർ. സ്കൂളിന്റെ നേതൃത്വത്തിൽ ഒരുക്കിയ പുസ്തക വണ്ടിയിലൂടെ പഠന ഉപകരണങ്ങളുമായി അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിലെത്തിച്ചു നൽകി. രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് പാഠപുസ്തകം, പഠനമികവ് രേഖ, ഭക്ഷ്യ കിറ്റ് എന്നിവയാണ് എത്തിച്ചു നൽകിയത്.
മുൻകൂട്ടി നിശ്ചയിച്ച സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും പുസ്തകങ്ങൾ ഏറ്റു വാങ്ങി. ചെലവൂർ, മൂഴിക്കൽ, പറമ്പിൽ ബസാർ, കുറ്റിക്കാട്ടൂർ, കല്ലേരി, ചെറൂപ്പ, പെരുമണ്ണ, പുത്തൂർ മഠം പിലാശ്ശേരി, വെണ്ണക്കോട്, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം നടന്നു. ദൂരസ്ഥലങ്ങളിലുള്ള വിദ്യാർഥികൾക്ക് തപാൽ വഴിയും എത്തിക്കുന്നുണ്ട്. പുസ്തക വണ്ടി പി ടി എ പ്രസിഡന്റ് ഖാദർ ഹാജി സ്കൂൾ അങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ് മാസ്റ്റർ അബ്ദുന്നാസർ പി അധ്യക്ഷത വഹിച്ചു. ഹബീബ് എം.എം, നൗഷാദ് വി, ഷഫീഖ്, അബ്ദുൽ ബാരി, അബ്ദുൽ കരീം, അബ്ദുൽ ജലീൽ, ഹഫീൽ, ജുനൈദ് എന്നിവർ സംബന്ധിച്ചു.
പരിസ്ഥിതി ദിനത്തിൽ 515 തൈകൾ നട്ട് മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ
പരിസ്ഥിതി ദിനചാരണത്തിൻ്റെ ഭാഗമായി കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ വീടുകളിൽ 515 തൈകൾ നട്ടു. പോസ്റ്റർ രചന, ഫോട്ടോഗ്രഫി മത്സരം, പെൻസിൽ ഡ്രോയിങ്, പ്രഭാഷണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, സസ്യഭാഗങ്ങൾ ഉപയോഗിച്ച് ക്രാഫ്റ്റ് നിർമാണം, ശുചീകരണം എന്നിവയും ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ഓൺലൈൻ വഴി നടന്ന പരിസ്ഥിതിദിന പ്രഭാഷണം പ്രൊഫ. കെ വി ഉമറുൽ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കേരള ജൈവ വൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ ഇ. രാജൻ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, സാലിം എൻ.കെ, ഫാത്തിമ സിൽസില സംസാരിച്ചു.
ഓർമ മരം നട്ടു
പത്താംതരം പഠനത്തിൻ്റെ ഓർമക്കായി വിദ്യാർഥികൾ ഓർമ മരം നട്ടു. കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ പത്ത് എഫ് ഡിവിഷൻ വിദ്യാർഥികളാണ് പരിസ്ഥിതി ദിനം എന്നും ഓർമയാക്കിയത്. ക്ലാസ് അധ്യാപകൻ സി പി ഫസൽ അമീൻ്റെ നിർദ്ദേശപ്രകാരം വീടുകളിൽ ഫലവൃക്ഷത്തൈകളാണ് വിദ്യാർഥികൾ നടാൻ തെരഞ്ഞെടുത്തത്.
വായനാ ദിനാചരണം
വായനാ ദിനത്തോടനുബന്ധിച്ചു മർകസ് ബോയ്സ് സ്കൂളിൽ നടന്ന പരിപാടികൾ എഴുത്തുകാരൻ അബ്ദുല്ല പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, അബ്ദുൽ ജലീൽ കെ, സാജിദ് എം.എ, മുഹമ്മദ് സാലിം എൻ.കെ സംസാരിച്ചു. മലയാളം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദനം, പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിച്ചു. ഹോം ലൈബ്രറി ഒരുക്കി മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ. വായന ദിനത്തോടനുബന്ധിച്ച് ഹോം ലൈബ്രറി ഒരുക്കി കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികൾ. പത്താംതരം എഫ് ഡിവിഷൻ വിദ്യാർഥികളാണ് പുസ്തകങ്ങളും ദിനപത്രങ്ങളും ഉൾപ്പെടുത്തി വീടുകളിൽ തന്നെ ലൈബ്രറി സജ്ജമാക്കിയത്. വീടുകളിൽ നടന്ന ലളിതമായ ചടങ്ങുകളിൽ കുട്ടികൾ ഉദ്ഘാടകരായി.
ലഹരി വിരുദ്ധ ദിനം ആചരിച്ചു
കാരന്തൂർ മർകസ് ബോയ്സ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു അസി. എക്സൈസ് കമ്മിഷണർ വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എം.ഐ ഖലീൽ ബോധവൽക്കരണ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഹബീബ് എം എം, മുസ്തഫ പി, വഹീദ കെ, കെ അബ്ദുൽ കലാം, സാലിം എൻ കെ സംസാരിച്ചു. ബോധവൽകരണത്തിൻ്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഇ കൊളാഷ് എന്നിവയും നടന്നു.
നൂറ് മേനി തുടർന്ന് മർകസ് ബോയ്സ് സ്കൂൾ
കുന്ദമംഗലം: എസ് എസ് എൽ സി പരീക്ഷയിൽ വീണ്ടും നൂറ് ശതമാനം വിജയം നേടി കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ. പരീക്ഷയെഴുതിയ 384 കുട്ടികളും വിജയിക്കുകയും 96 പേർക്ക് ഫുൾ എപ്ലസ് ലഭിക്കുകയും ചെയ്തു. വിജയികളെ സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അനുമോദിച്ചു.
ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ അധ്യാപകരുടെ സേവനം
കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ അധ്യാപകരുടെ സേവനം മഹത്തരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് അധ്യാപകർ നൽകുന്ന ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 വിദ്യാർഥികൾക്കായി മൂന്ന് ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് അധ്യാപകർ വിതരണം ചെയ്യുന്നത്. ഉപകരണങ്ങൾ സ്കൂൾ പിടിഎ പ്രസിഡണ്ട് പി.സി അബ്ദുൽ ഖാദർ ഹാജി ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, അഹമ്മദ് പി, അബ്ദുല്ല എ പി, അഷ്റഫ് കെ.കെ, ജുനൈദ് ഇ.കെ സംബന്ധിച്ചു. കൺവീനർ ഹാഷിദ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് എം എം നന്ദിയും പറഞ്ഞു.
ബോയ്സ് വോയ്സ് പ്രകാശനം ചെയ്തു
കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിമാസ വാർത്താ പത്രിക 'ബോയ്സ് വോയ്സ്' കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി പ്രകാശനം ചെയ്തു. സ്കൂളിൻ്റെ തനത് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പത്രം തയ്യാറാക്കിയത്. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഏറ്റുവാങ്ങി. കെ അബ്ദുൽ കലാം, സി.പി ഫസൽ അമീൻ, ജവാദ് കെ.ടി, മെഹ്ബൂബ് കെ സംബന്ധിച്ചു.
സമ്പൂർണ അധ്യാപക സംഗമം
അധ്യാപക ദിനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഗുരുവരം എന്ന പേരിൽ സമ്പൂർണ അധ്യാപക സംഗമം നടത്തി. സ്കൂളിലെ അധ്യാപകർക്കൊപ്പം പൂർവ്വ അധ്യാപകരും ഓർമകൾ പങ്കുവെച്ചു. ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന വിദ്യാർഥികളുടെയും സ്കൂളിൻ്റെയും നാനോന്മുഖമായ വളർച്ചക്കുള്ള ബൃഹത് പദ്ധതി സംഗമത്തിൽ പ്രഖ്യാപിച്ചു. ഓൺലൈൻ വഴി നടന്ന സംഗമം തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.തുടക്കം മുതൽ ദീർഘകാലം പ്രധാനാധ്യാപകനായിരുന്ന പി മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി അബ്ദുൽ ഖാദർ ഹാജി, പൂർവ്വ വിദ്യാർഥിയും മാംഗ്ലൂർ എൻഐടി അസി പ്രൊഫസറുമായ ടി.കെ ഷാജഹാൻ, ടി മുഹമ്മദ് മാസ്റ്റർ, സി.പി ഉബൈദ് സഖാഫി, സയ്യിദ് സാലിഹ് തങ്ങൾ, ഉനൈസ് മുഹമ്മദ്, കെ.പി മുഹമ്മദ് കോയ, അഷ്റഫ് കെ.കെ സംസാരിച്ചു. ഹബീബ് എം സ്വാഗതം പറഞ്ഞു.