ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/സോഷ്യൽ സയൻസ് ക്ലബ്ബ്
സമൂഹത്തിന്റെ വികാസപരിണാമങ്ങളെക്കുറിച്ചുള്ള മൂല്യബോധവും മാനവികതാബോധവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചുവരുന്ന ഒന്നാണ് സോഷ്യൽസയൻസ് ക്ലബ്. സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങളിൽ, വിശേഷിച്ച് ദിനാചരണങ്ങളിൽ എസ് എസ് ക്ലബിന്റെ സജീവ പങ്കാളിത്തം ദർശിക്കാം.
ക്ലബ് രൂപീകരണം ഔദ്യോഗികമായിനടത്തുന്നതിനു മുൻപ് തന്നെ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ജൂൺ 5- പരിസ്ഥിതിദിനം:- പരിസ്ഥിതി ബോധവത്കരണ പോസ്റ്റർ നിർമ്മാണം, വീട്ടിലൊരു മരം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ജൂൺ 11- ജനസംഖ്യാദിനം:- ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യാദിനക്വിസ് നടത്തി വിജയികളെ കണ്ടെത്തി.
ആഗസ്റ്റ് 6 ഹിരോഷിമ ദിനം:- ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, ഹിരോഷിമാദിന ക്വിസ്, സഡാക്കോ നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.
ആഗസ്റ്റ് 15 സ്വാതന്ത്യദിനം :-ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് ക്ലബ് പ്രവത്തനത്തിന്റെ ഭാഗമായി ഓൺലൈൻ പ്രസംഗ മത്സരം, പോസ്റ്റർ രചന, ദേശഭക്തിഗാന എന്നിവയും സംഘടിപ്പിച്ചു.
സെപ്റ്റംബർ 5 അദ്ധ്യാപകദിനം:- അദ്ധ്യാപകദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് കുട്ടികൾ സ്നേഹ സന്ദേശങ്ങളും ആശംസകളും നേർന്നു.
ഒക്ടോബർ2 ഗാന്ധിജയന്തി :-ഗാന്ധി ജയന്തി ദിനത്തിൽ ഗൂഗിൾ ഫോം വഴി ക്വിസ്,ഗാന്ധിജി ചിത്ര രചന എന്നിവ സംഘടിപ്പിച്ചു.
നവംബർ 14 ശിശുദിനം :- ശിശുദിനത്തിൽ ഓൺലൈനായി ശിശുദിന സന്ദേശം നല്കി. പോസ്റ്റർ രചനാ മത്സരവും നടത്തി.
നവംബർ 26ഭരണഘടനാദിനം:- ഭരണഘടനാദിനത്തിൽ ഭരണഘടനയെക്കുറിച്ചുള്ള ഒരു അവെയർനസ്സ് ക്ലാസ് സംഘടിപ്പിച്ചു.
ജനുവരി 26 റിപ്പബ്ലിക് ദിനം :- റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ, റിപ്പബ്ലിക് ദിനസന്ദേശം നൽകൽ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു
ആസാദീ കാ അമൃത്മഹോത്സവ്
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദീ കാ അമൃത്മഹോത്സവം വിവിധ പിപാടികളോടെ ആഘോഷിച്ചു വരുന്നു.
- ക്വിസ് മത്സരം
എസ് എസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രാദേശിക ചരിത്രരചന നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കുട്ടികളിൽ നിന്ന് സ്വന്തം താമസസ്ഥലത്തിന്റെ സ്വാതന്ദ്ര്യ സമര ചരിത്രം ശേഖരിച്ചുകൊണ്ട് പ്രാദേശിക ചരിത്രരചന നിർവഹിച്ചു. പ്രാദേശിക ചരിത്ര രചനയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ദീപുമോൻ K.D. Aഗ്രേഡ് നേടി.