ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ. മലയാളവർഷം 1090 ൽ തിരുവിതാംകൂർ പ്രജാസഭാംഗമായ ശ്രീ. നാണുകുറുപ്പിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച സ്‌കൂളാണ് ഇത്. തെങ്ങുവിളവീട്ടിൽ ശങ്കരപിള്ളയാണ് ആദ്യവിദ്യാർത്ഥി. 1960 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി മാറി. 1980 ൽ ഹൈസ്‌കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തി. രണ്ടേക്കർ സ്ഥലവും നൂറ്റിയിരുപത് അടി നീളമുള്ള ഒരു കെട്ടിടവും പള്ളിക്കൽ നിവാസികളായ യൂ.എ.ഇ.യിൽ ജോലി ചെയ്യുന്ന ആളുകളുടെ സംഭാവനയാണ്.