തെങ്ങുവിളവീട്ടിൽ ശങ്കരപിള്ളയാണ് ആദ്യവിദ്യാർത്ഥി. 1960 ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി മാറി. 1980 ൽ ഹൈസ്കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തി. രണ്ടേക്കർ സ്ഥലവും നൂറ്റിയിരുപത് അടി നീളമുള്ള ഒരു കെട്ടിടവും പള്ളിക്കൽ നിവാസികളായ യൂ.എ.ഇ.യിൽ ജോലി ചെയ്യുന്ന ആളുകളുടെ സംഭാവനയാണ്.