ജി എച്ച് എസ് എൽ പി എസ് ആര്യാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രകൃതി രമണീയത തുളമ്പുന്ന പുന്നമടക്കായലിന്റെ പടിഞ്ഞാറു ഭാഗത്തായി കൊറ്റംകുളങ്ങര ക്ഷേത്രത്തിനു സമീപം ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

 ................................

ചരിത്രം

കൊച്ചി രാജകുടുംബത്തിന്റെ അധീനതയിൽപ്പെട്ട ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മീയാത്ത് കുടുംബക്കാർ ക്ഷേത്രത്തിനു വിട്ടുകൊടുത്ത സ്ഥലമാണിതെന്നും ഒരു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ക്ഷേത്രാധികാരികൾ സ്കൂളിനായി സ്ഥലം അനുവദിച്ചതാണെന്നും കേട്ടുകേൾവിയുണ്ട്.1959 ഒക്ടോബർ മാസം 12-)o തീയതി മൂല വിദ്യാലയത്തിൽ നിന്നും എൽ.പി.വിഭാഗം അടർത്തിമാറ്റപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത് .ഒന്നാം കെട്ടിടത്തിൽ പ്രീ- കെ.ജി. വിഭാഗവും ഓഫീസും പ്രവർത്തിക്കുന്നു.രണ്ടാം കെട്ടിടത്തിലാണ് രണ്ടാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെ പ്രവർത്തിക്കുന്നത്..ഈ കെട്ടിടത്തിലാണ് ലൈബ്രറിയും പ്രവർത്തിക്കുന്നത്. മൂന്നാം കെട്ടിടത്തിൽ ഒന്നാം ക്ലാസ്സും പ്രവർത്തിക്കുന്നു. കൂടാതെ ഉച്ചഭക്ഷണംകഴിക്കുന്നതിനു വിശാലമായതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ ഹാളും ഉണ്ട്.പ്രോജെക്ടർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസ്സിൽ പ്രവേശിക്കാൻ ആവശ്യമായ RAMP ഉം RAIL ഉം ഉണ്ട്. കുട്ടികളുടെ പോഷകാഹാര പദ്ധതിക്ക് സാമാന്യം ഭേദപ്പെട്ട സജ്ജീകരനങ്ങളുണ്ട്.വിശാലമായ അടുക്കള,വെക്കുന്നതിനും വിളമ്പുന്നതിനും ആവശ്യമായ പാത്രങ്ങൾ,ശുദ്ധജല ലഭ്യത എന്നിവയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രശ്സത സിനിമാതാരം ശരണ്യ മോഹൻ.
  2. തുഴച്ചിൽ മത്സരങ്ങളിൽ ദേശീയതലംവരെയെത്തി സ്വർണമെഡൽ കരസ്ഥമാക്കിയ അഞ്ജലി രാജ്.
  3. കാർഗിൽ യുദ്ധത്തിനിടയിൽ വീരമൃത്യു വരിച്ച സ്വാമിനാഥൻ.