ഗവ. എൽ പി സ്കൂൾ, കൊട്ടാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, കൊട്ടാരം | |
---|---|
വിലാസം | |
കടക്കരപ്പള്ളി കടക്കരപ്പള്ളി , കടക്കരപ്പള്ളി പി.ഒ. , 688529 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഇമെയിൽ | 34207cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34207 (സമേതം) |
യുഡൈസ് കോഡ് | 32110401501 |
വിക്കിഡാറ്റ | Q87477617 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൈല. വി. സി |
പി.ടി.എ. പ്രസിഡണ്ട് | പ്രേസീത |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി |
അവസാനം തിരുത്തിയത് | |
28-01-2022 | 34207 |
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേ NH 66 തങ്കി കവലയ്ക്കും ഒറ്റപ്പുന്ന ജംങ്ഷനും ഇടയിലായി റോഡിൻ്റെ പടിഞ്ഞാറുവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി പഞ്ചായത്തിൻ്റെ കിഴക്കേ അതിർത്തിയിൽ NH 66നും തീരദേശ റെയിൽപ്പാതയ്ക്കും ഇടയിലായാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം 1913 ൽ സ്ഥാപിതമായതാണെന്ന് കരുതപ്പെടുന്നു.ഓരോ കാലത്തും ഉണ്ടായിരുന്ന അധികൃതരുടെ ശ്രദ്ധക്കുറവുമൂലം ജൂബിലി വർഷങ്ങൾ ഒന്നും തന്നെ ആഘോഷിച്ചതായി കാണുന്നില്ല. കടക്കരപ്പള്ളി കിഴക്കേ കൊട്ടാരം ക്ഷേത്ര അധികൃതർ സംഭാവന നൽകിയ 50 സെൻ്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്ത് വളരെ പ്രഗൽഭരായ പലരും അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. അവരിൽ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും ചിലരെങ്കിലും ഇപ്പോഴും ജീവിതത്തിൻ്റെ നാനാതുറകളിലും ശോഭിക്കുന്നുണ്ട്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സ്കൂളിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികളും ടോയ് ലറ്റ് സമുച്ചയവും ടൈനിംഗ് ഹാളുമെല്ലാം സ്കൂളിലുണ്ട്. ജപ്പാൻ കുടിവെള്ള ലഭ്യതയും BSNL നെറ്റ് വർക്ക് ലഭ്യതയും സ്കൂളിനുണ്ട്. 2 ലാപ്ടോപ്പുകളും ഒരു പ്രോജക്ടറുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്.
- പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി 60 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പ്രീപ്രൈമറി കുട്ടികൾക്ക് ഗൂഗിൾ മീറ്റ് ക്ലാസുകളാണ് ഇപ്പോൾ നടത്തുന്നത്. എൽ.പി കുട്ടികൾ എല്ലാവരും സ്കൂളിൽ വരുന്നുണ്ട്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. മാതൃഭൂമി സീഡിൻ്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നു.വീട്ടിലെ കൃഷിയിടം വിപുലീകരിക്കുന്നതിനും കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനുമായി എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകളും പൂച്ചെടി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ പോസ്റ്ററുകളും സാനിറ്റൈസർ, മാസ്‌ക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുകയും പകരം എല്ലാകുട്ടികൾക്കും സ്റ്റീൽ കുപ്പികൾ ഉറപ്പാക്കുകയും പേപ്പർ പേനകൾ വിതരണം ചെയ്യുകയും ചെയ്തു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
⭐️ ചേർത്തല KSRTC സ്റ്റാൻഡിൽ നിന്നും 3 km ദൂരം വടക്കോട്ട് NH 66 തങ്കിക്കവലയിൽ നിന്ന് 100 മീറ്റർ NH ന് പടിഞ്ഞാറുവശം. ⭐️ ചേർത്തല പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറ് NH 66 തങ്കിക്കവലയിൽ നിന്നും 100 മീറ്റർ തെക്കോട്ട് NH റോഡിനു പടിഞ്ഞാറുവശം. ⭐️ ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിലൂടെ NH തങ്കിക്കവലയിൽ നിന്നും 100 മീറ്റർ തെക്കോട്ട് NH റോഡിനുപടിഞ്ഞാറുവശം. ⭐️ NH 66 തങ്കികവലയിൽ നിന്നും 100 മീറ്റർ തെക്കോട്ട് NH റോഡിനു പടിഞ്ഞാറ് വശം.
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34207
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ