ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ

04:24, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37024 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)

വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ  പരിപോഷിപ്പിക്കുന്നതിനായി 2020 അധ്യയനവർഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കവിതാരചന, കഥാരചന, ചിത്രരചന, നാടൻ പാട്ട് ആസ്വാദനക്കുറിപ്പ് അഭിനയം  എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു.സബ് ജില്ലാ തല മത്സരങ്ങളിൽ യഥാക്രമം അനന്തു. എസ്, നാടൻ പാട്ടിനും നിമിഷ സിംഗ് അഭിനയത്തിനും ബിജിത ബിനീഷ് ആസ്വാദനക്കുറിപ്പിനും ഒന്നാം സ്ഥാനം നേടി . ജില്ലാതല മത്സരത്തിൽ അനന്തു എസിന് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി കോവിഡ് കാലത്ത്  ഓൺലൈനായി മത്സരങ്ങളും പ്രതിഭാ സദസ്സുകളും നടത്തി.

യൂട്യൂബ് ചാനൽ GHSS Koipuram എന്നേ പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. കോവിഡ് കാലത്തെ അടച്ചിടലിൽ നിന്ന് രൂപപ്പെട്ട കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ, ദിനാചരണങ്ങൾ എന്നിവ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

സയൻസ് ക്ലബ്ബ് : കുട്ടികളിൽ ശാസ്ത്രീയാവബോധം വളർത്താൻ സയൻസ് ക്ലബിലൂടെ സാധിക്കുന്നു. ശാസ്ത്ര പോഷിണി സയൻസ് ലാബ് ലഭിച്ചത് നമ്മുടെ സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. സ്കൂളിൽ ശാസ്ത്ര മേളകൾ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രവൃത്തിപരിചയേ മേളകളിൽ വിവിധ മത്സരയിനങ്ങളിൽ LP, UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾ മികച്ച വിജയം നേടിയിരുന്നു. കുന്നംകുളത്തു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ സ്കൂളിലെ അലീന റോയ് ഫാബ്രിക്ക് പെയ്ന്റിംഗ് വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായി.

നാഷണൽ സർവീസ് സ്കീം: ഹയർ സെക്കന്ററി വിഭാഗത്തിൽ NSS ന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തി. 2021 ഡിസംബറിൽ സപ്ത ദിന ക്യാമ്പ് നടത്തിയിരുന്നു.

ഗണിത ക്ലബ് : കുട്ടികളിലെ

ഗണിതാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഗണിത മേളകളകൾ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഹിന്ദി ക്ലബ്ബ് : രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പരിപോഷണം ലക്ഷ്യമാക്കി ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു. ഹിന്ദി സാഹിത്യ ലോകത്തെ വിശേഷ ദിനങ്ങൾ സമുചിതമായി ആചരിക്കുന്നു. സുരീ ലി ഹിന്ദി പദ്ധതിയിൽ സജീവമായി കൂട്ടികൾ പങ്കെടുത്തു.

ഹലോ ഇംഗ്ലീഷ് : ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം രസകരവും അനായാസമാക്കാൻ ഹലോ ഇംഗ്ലീഷ് പദ്ധതി സഹായകമായി.