ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

K DISC     Y IP

       കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായി "കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലി"ന്റെ  ( K- DISC) പരിപാടിയാണ് "യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo"( YIP) .

          വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.

* രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക്  ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു.

                 ഞങ്ങളുടെ സ്കൂളിൽ നിന്നും 25 കുട്ടികൾ YIP ൽ രജിസ്റ്റർ ചെയ്തു. 10 E ക്ലാസ്സിലെ ആർച്ച B S ആണ്  YIP യുടെ സ്‌റ്റുഡന്റ് അംബാസിഡർ. 5 കുട്ടികൾ വീതമുള്ള 5 ടീമുകളാണ്  YlP ൽ മത്സരിക്കുന്നത്.


ഡിജിറ്റൽ മാഗസിൻ

https://online.fliphtml5.com/cowhy/qkmi/ സർഗ്ഗജാലകം

https://online.fliphtml5.com/cowhy/rxxq/ ആസിയ ഫാത്തിമ

https://online.fliphtml5.com/cowhy/njvf/ ഭവ്യ കിഷോർ https://online.fliphtml5.com/cowhy/nrbc/ അഖില

https://online.fliphtml5.com/cowhy/mnai/ പരിസ്ഥിതി ദിനം

https://online.fliphtml5.com/cowhy/vrmv/ പ്രേം  ജയന്തി

https://online.fliphtml5.com/cowhy/mbos/ സ്വാതന്ത്ര്യ ദിനം

https://online.fliphtml5.com/cowhy/gnue/ പ്രതിഭ സംഗമം 2020

മാനേജ്‌മെന്റ്

ഭൗതിക സാഹചര്യ വികസനത്തിനായുള്ള സാമ്പത്തിക സഹായത്തോടൊപ്പം കംപ്യൂട്ടർ ,സയൻസ് ലാബുകൾ  ലൈബ്രറി  എന്നിവയുടെ വികസനത്തിനായുള്ള പദ്ധതികളും ജില്ലാപഞ്ചായത് ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു അക്കാദമിക പുരോഗതിക്കായി നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു .ഇവകൂടാതെ ജില്ലാപഞ്ചായത്ത്  മുൻകൈയെടുത്തു നിർമിച്ച കമനീയമായ സ്കൂൾ കവാടം

അത്യാധുനീകസൗകര്യങ്ങളോടുകൂടിയ ആഡിറ്റോറിയം ,ഏറ്റവും മികച്ച രീതിയിൽ ഉള്ള പാചകപ്പുര താത്കാലിക കെട്ടിടങ്ങൾ,എന്നിവ സ്കൂളിന്റെ പ്രൗഢി വിളിച്ചോതുന്നവയാണ് സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തറയോട് പാകലും കൃത്യമായ ഇടവേളകളില് പൈന്റിങ്ങും നടത്തി വരാറുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗവുംപഞ്ചായത് സമിതിയുംസ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഉപദേശവും പിന്തുണയും നൽകി മുന്നോട്ടു പോകുന്നു

മാതൃഭൂമി സീഡ്‌ പ്രവർത്തനങ്ങൾ

*ഭാവിതലമുറ പ്രകൃതിയെ അറിഞ്ഞും സംരക്ഷിച്ചും വളരണമെന്ന ലക്ഷ്യത്തോടെ മാതൃഭൂമി ഫെഡറൽ ബാങ്കിൻ്റെ സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്( . വരും തലമുറകൾക്ക് ഈ നാടിനെ അതിൻ്റെ എല്ലാ നന്മകളോടെയും കൈമാറണമെന്ന ലക്ഷ്യത്തിൽ നിന്നാണ് സീഡ് പ്രവർത്തനങ്ങൾ ഉരുത്തിരിഞ്ഞത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും വെള്ളം*, *വായു, മണ്ണ് എന്നിവ സംരക്ഷിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് സീഡ് ലക്ഷ്യമിടുന്നത് . അതിനാൽ നാടിൻ്റെ പച്ചയും മണ്ണിൻ്റെ നന്മയും ജലത്തിൻ്റെയും* *വായുവിൻ്റെയും ശുദ്ധിയും വീണ്ടെടുക്കാനായി കുട്ടികൾ മാതൃഭൂമി* *യുമായി സംയുക്തമായി*

*നടത്തുന്ന യജ്ഞം* *തന്നെയാണ് " _സീഡ്_*". *"സമൂഹ നന്മ കുട്ടികളിലുടെ" എന്ന സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സീഡിൻ്റെ പ്രവർത്തനങ്ങൾ ഇന്ന് സംസ്ഥാനമൊട്ടാകെ പടർന്ന് പന്തലിച്ചു നിൽക്കുന്നു.*


*കുളം, പുഴ സംരക്ഷണവും തുടർ പ്രവർത്തനങ്ങളും*

*ജൈവ വൈവിധ്യ സംരക്ഷണം*

*ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ*

*_നവീകരണ ആശയം

വാർഡ്(ഞാനും ഊർജവും രചന മത്സരം) ജേതാവ്-

*_എൽ ഇ ഡി ലാംബ് വിതരണം_*

*ഡിജിറ്റൽ പഠനം*

*_വെബിനാർ_*

*_അധ്യാപക ദിന പ്രവർത്തനങ്ങൾ- കുട്ടികൾ ചെറിയൊരു പാഠഭാഗം പഠിപ്പിക്കുന്നത്_*

*_ഓൺലൈൻ ക്വിസ്, ഓൺലൈൺ ക്രാഫ്റ്റ് ക്ലാസുകൾ_*

*ശുചിത്വശീലം കുട്ടികളിൽ വളർത്തുന്നത്തിനുള്ള ബോധവൽക്കരണ ഓൺലൈൻ ക്ലാസ്_.*

*ആരോഗ്യ പ്രവർത്തനങ്ങൾ*

*ശാരീരിക ആരോഗ്യം ഉറപ്പു വരുതുന്നതിനായുള്ള വ്യായാമങ്ങൾ, യോഗ പരിശീലനം

*ആരോഗ്യ വിദഗ്ധരുടെ ഓൺലൈൺ ബോധവത്ക്കരണ ക്ലാസ്സുകൾ_*


* _സീഡ് ബോൾ നിർമ്മാണം_*

* _കോവിഡ് ബോധവൽക്കരണ പോസ്റ്റർ നിർമ്മാണം_*.

* _കോവിഡ്-മാസ്ക് നിർമ്മാണം& വിതരണം_*

* _കോവിഡ്- ഹാൻഡ് സാനിറ്റൈസർ വിതരണം_*

*_മറ്റ് ദിനാചരണ പ്രവർത്തനങ്ങൾ_*

* സീസൺ വാച്ച് പ്രവർത്തനങ്ങൾ*

*ലൗ പ്ലാസ്റ്റിക്‌ പ്രവർത്തനങ്ങൾ*

മാതൃഭൂമിയുടെ നാട്ടുമാഞ്ചോട്ടിൽ എന്നപ്രവർത്തനത്തിൽ ജില്ലാതല പ്രശംസാപത്രം * 2019- 2020 *കുളക്കരയിൽ വൃക്ഷത്തെനട്ട് തീരം സംരക്ഷിക്കുകയും കുട്ടികൾക്ക് ബോധവൽക്കരണവും നടത്തിനടത്തുകയും ചെയ്തു *മാതൃഭൂമി സീഡ്ക്ലബിന്റെ ആഭിമുഖൃത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു *ശാസ്ത്രസാഹിതൃപരിക്ഷത്ത് അവതരിപ്പിച്ച ചാന്ദ്രമനുഷൻ പരിപാടി ഹെട്മിസ്ട്രസ് ശ്രീമതി പ്രീത എൻ ആ൪ ഉത് ഘാടനം ചെയ്തു ക്വിസ് മൽസരവിജയികൾക്ക് സമ്മാനവിതരണം നടത്തി *ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ബഹു പി ററി എ പ്രസിഡന്റ് നൌഷാദ് ഉദ്ഘാടനം ചെയ്തു കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം നടന്നു

ചിങ്ങം ഒന്ന് കർഷകദിനം

സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു.




പാ‍‍ഠ്യേതരപ്രവർത്തനങ്ങൾ

                                                    ഗാന്ധിദർശൻ


നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

•പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം

• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം

• ഗാന്ധി സഹായനിധി ശേഖരണം

• ഗാന്ധി കലോൽസവം

കലോൽസവം ഉദ്ഘാടനം

കലോൽസവം

• ഗാന്ധി കൈയ്യെഴുത്തുമാസിക നിർമ്മാണം

• ഗാന്ധി ആൽബ നിർമ്മാണം

• ചുമർപത്രിക നിർമ്മാണം‌ • കാർഷിക പ്രവരത്തനങ്ങൾ,

• ശുചീകരണപ്രവർത്തനങ്ങൾ

• ദിനാചരണങ്ങൾ


സ്കൂളിനെ കുറിച്ചുള്ള  പത്രവാർത്തകൾ








സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം