പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പാരിസ്ഥിതിക ദോഷങ്ങള്ളിൽപെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങളിലെക്ക് മനുഷ്യൻ ശ്രെദ്ധ തിരിക്കുബോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപെടുത്തുവാൻ മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിക്കും. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. ഇതിന്റെ ഫലമായി ഗുരുതരപ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിപതിച്ചു. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രെദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്കാണ് പരിസ്ഥിതിനാശം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിണ്ടേയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിൽ ആണ്. സ്വന്തം വൃത്തിയും വീടിന്ടെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്. വനനശീകരണം, ആഗോളതാപനo, കാലാവസ്ഥ വ്യതിയാനo, കുടിവെള്ള ക്ഷാമം, തുടങ്ങിയവ സർവ്വതും പരസ്പരപൂരകങ്ങള്ളാണ്. മനുഷ്യർ തന്നെയാണ് നമ്മുടെ പരിസ്ഥിതിയെ ഇല്ലാതാക്കുന്നത്. നാം ഓരോരുത്തരും ചെയ്യുന്ന പ്രവൃത്തിയിലൂടെ പരിസ്ഥിതി ഇല്ലാതാവുകയാണ്. കുന്നുകൾ ഇടിച്ചും വയലുകൾ നികത്തിയും പുഴയിൽ നിന്ന് മണൽ വാരിയും പരിസ്ഥിതി നാം ചൂഷണം ചെയ്യുകയാണ്. ഇനിയെങ്കിലും നാം ഇത് നിർത്തണം. നിർത്തിയെ പറ്റു. കാരണം മനുഷ്യർക്ക് മാത്രമല്ല ലോകത്തിലെ സർവ്വചരാചരങ്ങൾക്കും ജീവിക്കണം അതിന് പ്രകൃതി ആവശ്യമാണ്. ഇനി നാം എല്ലാം പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക. മരങ്ങൾ മുറിക്കുന്നതിന് പകരം ഒരോരുത്തരും ഒരു തൈ എങ്കിലും നടുക. പ്രകൃതിയെ അമ്മയായി കാണുക. നമ്മുക്ക് ഒറ്റകെട്ടായി പ്രകൃതിയെ സംരക്ഷിക്കാം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം