സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വളരെ  വിശാലവും  ശാന്തവുമായ ഒരു ഗ്രാമത്തിനു നടുവിലാണ്  നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചുറ്റുമതിലുകൾ ഉള്ളതും പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി രമണീയത നിറഞ്ഞതുമായ ഒരു അന്തരീക്ഷമാണ് സ്കൂളിന് ചുറ്റും കാണാൻ കാണാൻ കഴിയുന്നത് .കുട്ടികൾക്ക് പഠനാന്തരീക്ഷം സൃഷ്ട്ടിക്കുവാനുതകുന്ന തരത്തിലുള്ള  വിശാലമായ  ക്ലാസ് റൂമുകൾ ഉണ്ട് . കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ എല്ലാ റൂട്ടിലും സ്കൂൾ വാൻ സൗകര്യം ഉണ്ട് . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട് . കുട്ടികളിലെ പുസ്തകവായന ശീലം നിലനിർത്താൻ വലിയൊരു ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിനും ആവശ്യത്തിന് പൈപ്പുകൾ ഉണ്ട് . മാത്രമല്ല കുട്ടികൾക്ക് ആവശ്യത്തിന് വൃത്തിയും വെടിപ്പും ഉള്ള ബാത്റൂമുകളും ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.