ഗവ. എച്ച് എസ് എസ് മൂലങ്കാവ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15056 (സംവാദം | സംഭാവനകൾ) (വാമൊഴി)


വയനാട്ടിലെ ആദിവാസി ഗോത്ര വിഭാഗങ്ങളിലൊന്നായ കാട്ടുനായ്ക സമുദായത്തിൻ്റെ വാമൊഴിയിൽ കന്നടത്തിൻ്റെയും മലയാളത്തിൻ്റെയും കലർപ്പുകൾ കാണാം.പ്രാഗ്ദ്രാവിഡത്തിൻ്റെ സാന്നിദ്ധ്യം ചില പദങ്ങളിലെങ്കിലും കാണാൻ കഴിയുന്നുണ്ട്. കാടുകളോട് ചേർന്നു കുടി പാർക്കുന്ന ഈ ജനതയ്ക്കു സ്വന്തമായി ഭൂമിയോ കൃഷിയോ ഉണ്ടായിരുന്നില്ല. പാർശ്വവത്കരിക്കപ്പെട്ട വിഭാഗമായി വനാതിർത്തി കളിൽ വാസസ്ഥലം കണ്ടെത്തിയ ഈ ജനതയുടെ സംസാരഭാഷയെ കുറിച്ചുള്ള അന്വേഷണം ചരിത്രത്തിലേക്കു പുതുവെളിച്ചം വീശിയേക്കാം ..

ചില പദങ്ങൾ അവരുടെ സംസാരഭാഷയിൽ നിന്നെടുത്തത് ചുവടെ ചേർക്കുന്നു.

വീട് ..... മന

പുക……... ഹൊഗെ

പാത്രങ്ങൾ….. തട്ട്

ചൂല്……. ബർള് .

മുറ്റം…….. എട്ടി

മുറം……... മുറ

കത്തികൾ…..

കൈക്കോട്ട്…..

കലപ്പ…….. നേഗ്ല്

വയൽ….. ഗ ഗെയ്

വഴികൾ….. ധാരി

കൂട്ടുകാർ……'തൊണെ

അച്ഛൻ……. അപ്പൻ

അമ്മ…..'.... ഹാവെ

സഹോദരി…….. തെങ്കേ, അക്ക