എ.എം.എൽ.പി.എസ്. എടായ്‌ക്കൽ/സൗകര്യങ്ങൾ
എടായിക്കൽ എന്ന കുഗ്രാമത്തിലെ ജനങ്ങൾ അക്ഷര തല്പരരല്ലായിരുന്നു പണ്ട്.കാർഷിക ഭൂപ്രദേശമായിരുന്നതിനാൽ രക്ഷിതാക്കൾക്കും മക്കളുടെ പഠനത്തിൽ താല്പര്യം കുറവായിരുന്നു.കൃഷിപ്പണിയിലും കന്നുകാലികളെ മേയ്ക്കലുമായിരുന്നു അവർ മുഴുകിയിരുന്നത്.എന്നാൽ പില്കാലത്ത് ഇതിൽ വളരെയധികം മാറ്റങ്ങൾ വന്നു
രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ KER ബിൽഡിങ്ങുകൾ ഉണ്ടായതോടെ സാഹചര്യങ്ങളും മാറിത്തുടങ്ങി. 2010ൽ പുതിയ മാനേജരുടെ കീഴിൽ വന്നതോടെ സ്‌കൂളിന്റെ മുഖഛായ തന്നെ മാറി മറിഞ്ഞു. ഹൈടെക് സംവിധാനത്തോടെയുള്ള ഇരുനിലക്കെട്ടിടം,ഡിജിറ്റൽക്ലാസ്സ്മുറികൾ,യാത്രാസൗകര്യത്തിനായി ബസ്,ചിൽഡ്രൻസ് പാർക് യൂറിനൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ; എന്നിവ പ്രത്യേകതയാണ്.