ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും ചിന്തിക്കാനുള്ള ശേഷിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചാന്ദ്രദിന ക്വിസ്, ഡിജിറ്റൽ ആൽബം എന്നീ മത്സരയിനങ്ങളാണ് സംഘടിപ്പിച്ചത് . "ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടം" എന്ന വിഷയത്തിൽ ഡിജിറ്റൽ ആൽബം തയ്യാറാക്കുന്നതിൽ 8 A ക്ലാസ്സിലെ നിധിൻ ഒന്നാം സ്ഥാനവും 9 A ക്ലാസിലെ ശ്രീനന്ദ രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ 9 D ക്ലാസിലെ സയ്യിദത്ത് ഫാത്തിമ റാനിയ ഒന്നാം സ്ഥാനം നേടി. 9 J ക്ലാസിലെ അൽ സാബിത്തും 9 B ക്ലാസിലെ ഫാത്തിമ റനയും രണ്ടാം സ്ഥാനം പങ്കിട്ടു.
s |
---|
സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾക്കായി സെപ്റ്റംബർ പതിനഞ്ചാം തീയതി കോട്ടയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ ടോമി സാറുമായി "വനം വന്യജീവി സംരക്ഷണം മനുഷ്യൻറെ നിലനിൽപ്പിന് "എന്ന വിഷയത്തിൽ online interaction സംഘടിപ്പിച്ചു. ശാസ്‍ത്ര രംഗത്തെ അറിയാം