ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാദേശികപ്രതിഭ

കർണാടകയിലെ കുടക് മലനിരയോട് ചേർന്ന് ബ്രഹ്മഗിരിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണികഗ്രാമമാണ് തിരുനെല്ലി.

വിദ്യാലയം പ്രതിഭകൾക്കൊപ്പം

വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കാട്ടിക്കുളം സ്കൂളിലെ വിദ്യാർഥികർ 2019 നവംബർ15 ന് പ്രശസ്ത ആദിവാസി വംശീയ പാരമ്പര്യ ചികിത്സകൻ കേളു വൈദ്യരുടെ ചികിത്സാ കേന്ദ്രം സന്ദർശിച്ചു. നവംബർ 21ന് പ്രമുഖ ആർട്ടിസ്റ്റ്, ഫോട്ടോഗ്രാഫർ, ഡിസൈനർ, മാക്രോഫോട്ടോഗ്രാഫർ എന്നീ നിലകളിൽ ശ്രദ്ധേയ വ്യക്തിത്വമായ ശ്രീ വി സി അരുണിന്റെ ഭവനസന്ദർശനവും നടത്തി.

വിദ്യാലയപരിസരത്തെ മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഈ പദ്ധതി കാട്ടിക്കുളം സ്കൂളിനെ സംബന്ധിച്ചിടത്തോളം വൻവിജയമായിരുന്നു. ഇതിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും പുതിയ ജീവിതാനുഭവം നൽകാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ മികവ്. വിദ്യാർഥികളുടെ പഠനത്തിനും ഏറെ പ്രയോജനകരമായ ഇത്തരം പദ്ധതികൾ ഇനിയും വിദ്യാഭ്യാസവകുപ്പിൽ നിന്നു പ്രതീക്ഷിക്കുന്നു.

വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കാട്ടിക്കുളം സ്കൂളിലെ വിദ്യാർഥികർ 2019 നവംബർ15 ന് പ്രശസ്ത ആദിവാസി വംശീയ പാരമ്പര്യ ചികിത്സകൻ കേളു വൈദ്യരുടെ ചികിത്സാ കേന്ദ്രം സന്ദർശിച്ചു. പകൽ സമയം മുഴുവനും,രാത്രി ഏറെ വൈകുന്നതു വരെയും അദ്ദേഹം ഈ ചികിത്താലയത്തിലാണ്. ആയതിനാൽ ഗൃഹസന്ദർശനം സാധ്യമായില്ല. വയനാട് ജില്ലയിലെ തരിയോട് വസിച്ചിരുന്ന ഇദ്ദേഹവും കുടുംബവും ഡാം നിർമാണത്തെ തുടർന്ന് കാട്ടിക്കുളത്തെ കാളിക്കൊല്ലി എന്ന പ്രദേശത്തേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോൾ 56 വയസ്സുള്ള ഇദ്ദേഹം തന്റെ ചെറുപ്രായത്തിൽ തന്നെ, അതായത് 5- 6 വയസ്സുള്ളപ്പോൾ തന്നെ ചികിത്സാരംഗത്തേക്ക് കടന്നു വന്നത് ഇപ്പോഴും ഓർക്കുന്നു. ആദ്യമൊക്കെ പച്ചമരുന്ന് പറിയ്ക്കലുംശേഖരണവുമൊക്കെയായിരുന്നെങ്കിലും,പിന്നീട് അച്ഛന്റെ അച്ഛന്റെ ശിഷ്യത്വത്തിൽ ചികിത്സയിലേക്ക് പ്രവേശിച്ച് തന്റെ അത്ഭുതകരമായ കൈപ്പുണ്യവും ത്യാഗമനോഭാവവും കൊണ്ട് വംശീയ പാരമ്പര്യ ചികിത്സാരംഗത്ത് അതുല്യ പ്രതിഭയായി മാറിയിരിക്കുകയാണ്.പണ്ട്, ആശുപത്രികളൊന്നും ഇല്ലാതിരുന്ന കാലത്ത് ഇവരുടെ ചികിത്സയായിരുന്നു ജനങ്ങൾക്കേക ആശ്രയം. പലയിടത്തു നിന്നും എതിർപ്പുകളുമുണ്ടായിരുന്നു. ചികിത്സകൾ സർക്കാർ ചെയ്യട്ടെ എന്ന്. ആദ്യകാലത്ത് നാഡി നോക്കിയും കണ്ണ്, മൂക്ക്, നാക്കൊക്കെ നോക്കിയും രോഗനിർണയം നടത്തി ചികിത്സ നൽകിയിരുന്നു.ഇക്കാലത്താകട്ടെ പഴയ രീതിയും ഇന്നത്തെ Xray, Scanning മുതലായവ പരിശോധിച്ചും ചികിത്സ നടത്തുന്നു.കിർത്താഡ്സിൽ നിന്നും ഇതിനാവശ്യമായ മികച്ച പരിശീലനങ്ങൾ സർക്കാർ നൽകുന്നുണ്ട്. സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.കൂടാതെ കാലാനുസൃത പരിശീലനങ്ങളും ഇവർക്ക് ലഭിക്കുന്നു.ചികിത്സയ്ക്കാവശ്യമായ മരുന്നെല്ലാം നട്ടുവളർത്തുന്നുണ്ട്.കൂടാതെ വനത്തിൽ നിന്നും ശേഖരിക്കുന്നു.ഇതിനായി പ്രത്യേകം പരിശീലനം നേടിയ സഹായികളുണ്ട്. തേക്കില്ലാത്ത ഭാഗങ്ങളിലാണത്രെ മരുന്നുകൾ വളരുന്നത്.പടിഞ്ഞാറത്തറ, വാരാമ്പറ്റ തുടങ്ങിയ സ്കൂളുകളിലായി എട്ടാം ക്ലാസ്സ് വരെ പഠിച്ചതിനു ശേഷം ചികിത്സാരംഗത്തേയ്ക്ക് പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുകയാണുണ്ടായത്.ആദ്യകാല ഘട്ടത്തിൽ വിഷചികിത്സയുണ്ടായിരുന്നെങ്കിലും പിന്നീടുണ്ടായ ദുരനുഭവത്തെ തുടർന്ന് അത് നിർത്തിവയ്ക്കുകയാണുണ്ടായത്.ചികിത്സ നൽകിയയാൾ അപകടാവസ്ഥ തരണം ചെയ്ത് വീട്ടിലേക്ക് പോകുകയും പഥ്യം നോക്കാതെ മദ്യപിച്ച് മരണപ്പെടുകയും ചെയ്തു.ഈ സംഭവത്തെത്തുടർന്നാണ് വിഷചികിത്സ പൂർണമായും ഒഴിവാക്കിയത്. പനിക്കും ചികിത്സ നൽകാറില്ല. കാരണം പണ്ടുണ്ടായിരുന്ന ജലദോഷപ്പനിയല്ല, പലതരം പനികളാണിക്കാലത്ത്. രോഗനിർണയത്തിന് സമയമെടുക്കും, പച്ചമരുന്ന് ഫലിക്കാൻ കാലതാമസം വരും.എല്ലാ അസുഖങ്ങൾക്കും ഇവിടെ ചികിത്സയുണ്ടെങ്കിലും തളർച്ച, അസ്ഥിരോഗങ്ങൾ എന്നിവയ്ക്കുള്ള ആവശ്യക്കാരാണ് കൂടുതൽ.

ബുധൻ, വെള്ളി, ഞായർ ദിവങ്ങളിൽ ഇവിടെ ചികിത്സയുണ്ട്, ആഴ്ചയിലൊരു ദിവസം, തിങ്കളാഴ്ച തലശ്ശേരിയിലും ചികിത്സ നൽകി വരുന്നു. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ കിഡ്നി, കാൻസർ, പ്രമേഹരോഗികൾ വർധിച്ചു വരുന്നത് ഇവിടുത്തെ ജീവിത ശൈലിയും ആഹാരരീതിയുമാണെന്നും, കൂടുതലായി അരിയാഹാരം കഴിക്കുന്നതുമൂലം ശരീരത്തിലെത്തുന്ന വിഷാംശം മൂലമാണെന്നും വൈദ്യർ നിസ്സംശയം പറയുന്നു.ഇക്കാരണത്താൽ ചികിത്സകൾ വേണ്ടത്ര ഫലം കാണാതെ പോകുന്നു. മരുന്ന് മാത്രമല്ല, അത് സ്വീകരിക്കുന്ന രോഗിയുടെ മാനസിക ശാരീരിക പിന്തുണ രോഗശമനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണെന്ന് വൈദ്യർ പറയുന്നു. പച്ചമരുന്നിന്റെ രഹസ്യം തേടി പലരും പലയിടത്തു നിന്നും എത്തുന്നുണ്ടെങ്കിലും ദുരുപയോഗ ഭയത്താൽ കാരണവൻമാർ മുഴുവനും വിട്ടു പറഞ്ഞിരുന്നില്ലത്രെ. എണ്ണ, കുഴമ്പ് മുതലായവയ്ക്കായി സർക്കാറിൽ നിന്നും പ്രതിവർഷം 10,000 രൂപ ധനസഹായം ലഭിച്ചു വരുന്നു.കൂടാതെ വയ്യാത്ത രോഗികൾക്ക് കിടത്തി ചികിത്സയ്ക്കും മറ്റുമായി 20 ലക്ഷം രൂപ ചെലവഴിച്ചുള്ള കെട്ടിട സംവിധാനവുമുണ്ട്.ഇതിനു പുറമെ മകന്റെ അസുഖം ഭേദപ്പെടുത്തിയതിന്റെ സന്തോഷത്തിൽ തൃശൂർ സ്വദേശിയായ വ്യക്തിയുടെ വക ചികിത്സാ കെട്ടിട സമുച്ചയവും നിലവിലുണ്ട്.മറ്റു പലരും ഇത്തരം സംഭാവനകൾ നൽകി വരുന്നുണ്ട്.കുടുംബം - വീട്ടമ്മയായ ഭാര്യ മിനി, വീട്ടമ്മയാണ്.2 ആൺമക്കൾ.മൂത്തയാൾ നികേഷ് ഇ കെ,ദ്വാരക സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി, കാട്ടിക്കുളത്തെ പൂർവവിദ്യാർഥി കൂടിയാണ്. രണ്ടാമൻ നിഥുൻ ഇ കെ കാട്ടിക്കുളത്ത് തന്നെ എട്ടാം ക്ലാസ്സ് വിദ്യാർഥിയാണ്.

മക്കളെയും പാരമ്പര്യ ചികിത്സാരംഗത്തേക്ക് കൊണ്ടുവരാനാണ് ആഗഹിക്കുന്നത്. അനിയന്റെ മക്കൾ ഉൾപ്പെടെ മുപ്പതോളം ശിഷ്യന്മാർ നിലവിലുണ്ട്. കാട്ടിക്കുളം പ്രദേശത്തെ നിരവധിപ്രമേഹരോഗികൾ വർധിച്ചു വരുന്നത് ഇവിടുത്തെ ജീവിത ശൈലിയും ആഹാരരീതിയുമാണെന്നും, കൂടുതലായി അരിയാഹാരം കഴിക്കുന്നതുമൂലം ശരീരത്തിലെത്തുന്ന വിഷാംശം മൂലമാണെന്നും വൈദ്യർ നിസ്സംശയം പറയുന്നു.ഇക്കാരണത്താൽ ചികിത്സകൾ വേണ്ടത്ര ഫലം കാണാതെ പോകുന്നു. മരുന്ന് മാത്രമല്ല, അത് സ്വീകരിക്കുന്ന രോഗിയുടെ മാനസിക ശാരീരിക പിന്തുണ രോഗശമനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണെന്ന് വൈദ്യർ പറയുന്നു. പച്ചമരുന്നിന്റെ രഹസ്യം തേടി പലരും പലയിടത്തു നിന്നും എത്തുന്നുണ്ടെങ്കിലും ദുരുപയോഗ ഭയത്താൽ കാരണവൻമാർ മുഴുവനും വിട്ടു പറഞ്ഞിരുന്നില്ലത്രെ. എണ്ണ, കുഴമ്പ് മുതലായവയ്ക്കായി സർക്കാറിൽ നിന്നും പ്രതിവർഷം 10,000 രൂപ ധനസഹായം ലഭിച്ചു വരുന്നു.കൂടാതെ വയ്യാത്ത രോഗികൾക്ക് കിടത്തി ചികിത്സയ്ക്കും മറ്റുമായി 20 ലക്ഷം രൂപ ചെലവഴിച്ചുള്ള കെട്ടിട സംവിധാനവുമുണ്ട്.ഇതിനു പുറമെ മകന്റെ അസുഖം ഭേദപ്പെടുത്തിയതിന്റെ സന്തോഷത്തിൽ തൃശൂർ സ്വദേശിയായ വ്യക്തിയുടെ വക ചികിത്സാ കെട്ടിട സമുച്ചയവും നിലവിലുണ്ട്.മറ്റു പലരും ഇത്തരം സംഭാവനകൾ നൽകി വരുന്നുണ്ട്.കുടുംബം - വീട്ടമ്മയായ ഭാര്യ മിനി, വീട്ടമ്മയാണ്.2 ആൺമക്കൾ.മൂത്തയാൾ നികേഷ് ഇ കെ,ദ്വാരക സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി, കാട്ടിക്കുളത്തെ പൂർവവിദ്യാർഥി കൂടിയാണ്. രണ്ടാമൻ നിഥുൻ ഇ കെ കാട്ടിക്കുളത്ത് തന്നെ എട്ടാം ക്ലാസ്സ് വിദ്യാർഥിയാണ്.

മക്കളെയും പാരമ്പര്യ ചികിത്സാരംഗത്തേക്ക് കൊണ്ടുവരാനാണ് ആഗഹിക്കുന്നത്. അനിയന്റെ മക്കൾ ഉൾപ്പെടെ മുപ്പതോളം ശിഷ്യന്മാർ നിലവിലുണ്ട്. കാട്ടിക്കുളം പ്രദേശത്തെ നിരവധി

കുടുംബങ്ങൾ ഇന്ന് കേളു വൈദ്യരിലൂടെ ഉപജീവനം നടത്തുന്നവരാണ്. കാട്ടിക്കുളം പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചതിൽ ഇദ്ദേഹത്തിന്റെ വംശീയ പാരമ്പര്യ ചികിത്സാ കേന്ദ്രത്തിന് ഒരു വലിയ പങ്കുണ്ട്.

സ്വന്തമായി കാർഷിക സംസ്‌ക്കാരം വളർത്തിയെടുത്ത് വിഷരഹിതമായ ഭക്ഷണ രീതി സാധ്യമാക്കിയാൽ മാത്രമേ ഇനിയുള്ള കാലത്തെ ജീവിതം സുഗമമാകൂ എന്നതാണ് അദ്ദേഹം വിദ്യാർഥികൾക്കു നൽകിയ ഉപദേശം.ഇത് വിദ്യാർഥികൾക്ക് മാത്രമല്ല, കേരളത്തിലെ ഓരോ പൗരനും നൽകുന്ന താക്കീത് കൂടിയാണെന്നതിൽ സംശയമില്ല.

2019 നവംബർ 25 തിങ്കൾ

ശ്രീ അരുൺ വി സി. കാട്ടിക്കുളത്തെ സകലകലാപ്രതിഭ എന്ന് വിശേഷിപ്പിച്ചാൽ തെല്ലും അത്ഭുതപ്പെടാനില്ലാത്ത വ്യക്തിത്വം. പ്രമുഖ ആർട്ടിസ്റ്റ്, ഫോട്ടോഗ്രാഫർ, ഡിസൈനർ, നർത്തന കലയിൽ നിപുണനായ അച്ഛന്റെ നൈപുണ്യം പകർന്നു കിട്ടിയ മകൻ, വിവിധ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മികവ്, മാക്രോഫോട്ടോഗ്രാഫിയിൽ കേരളത്തിൽ അറിയപ്പെടുന്ന ഏക വ്യക്തി,സാഹിത്യ രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ.

അച്ഛൻ പുരുഷോത്തമൻ മാസ്റ്റർ കാട്ടിക്കുളം ഗവ, ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്നു അമ്മ യശോദ അംഗൻവാടി ടീച്ചറായി വിരമിച്ചു. ഭാര്യ നജിഷ, സ്വാതി തിരുന്നാൾ സംഗീത കോളേജിൽ പഠിച്ചിറങ്ങിയ അനുഗ്രഹീത ഗായിക, നിലവിൽ കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ താൽക്കാലിക സംഗീതാധ്യാപിക, മക്കൾ ആദിത്യൻ, ആദി സൂര്യൻ.. രണ്ടു പേരും കാട്ടിക്കുളം വിദ്യാലയത്തിലെ 4,7 ക്ലാസുകളിലെ വിദ്യാർഥികൾ. അച്ഛനമ്മമാരുടെ കഴിവും വൈദഗ്ധ്യവും ആവോളം ലഭിച്ച മിടുക്കരായ മക്കൾ.

ശ്രീ അരുണിന്റെ പിതാവ് അധ്യാപകനായ പുരുഷോത്തമൻ മാസ്റ്റർ, അമ്മ അംഗൻവാടി ടീച്ചറായി വിരമിച്ച ശ്രീമതി യശോദ.മാക്രോ ഫോട്ടോഗ്രാഫിയിൽ കേരളത്തിൽ അറിയപ്പെടുന്ന ഏക വ്യക്തിയാണ് ശ്രീ അരുൺ. സൂക്ഷ്മ ജീവികളെയും അവയുടെ ആവാസ വ്യവസ്ഥയേയും നിരീക്ഷിച്ച് ക്യാമറയിൽ പകർത്തുവാൻ അതീവ തൽപരൻ. കാട്ടിക്കുളം സ്കൂളിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ SSLC പാസായി.പ്രീഡിഗ്രി പoനത്തിനു ശേഷം മദ്രാസായിരുന്നു അദ്ദേഹത്തിന്റെ കർമ ക്ഷേത്രം. അവിടെ ഒരു പരസ്യ ഏജൻസിയിൽ ജോലി നോക്കി. ഒപ്പം മദ്രാസ് കലാക്ഷേത്രയിൽ സംഗീത പഠനം ഏറെക്കുറെ പൂർത്തിയാക്കി ഫോട്ടോഗ്രാഫിയിലേക്ക്. ഇരുപതാം വയസിൽ ഒരു പഴയ ക്യാമറ കയ്യിൽ കിട്ടിയതായിരുന്നു തുടക്കം. കുറച്ചു കാലം സ്കൂൾ അധ്യാപകനായി ജോലി നോക്കി. കാട്ടിക്കുള്ളത്ത് കമ്പ്യൂട്ടർ സെൻറർ നടത്തി. ഫോട്ടോ ട്രാക്സ് എന്ന ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട മാസികയിലും, പച്ചക്കുതിര, സമകാലിക മലയാളം എന്നീ മാസികകളിലും ലേഖനങ്ങൾ എഴുതി വരുന്നു.പ്രസിദ്ധ ഗ്രന്ഥങ്ങൾക്കു വേണ്ടി ചിത്രീകരണവും, കവർ ഡിസൈനിംഗും നടത്തുന്നു.ലളിതകലാ അക്കാദമി നടത്തുന്ന ചിത്രപ്രദർശനങ്ങളിൽ അതുല്യ പങ്കാളിത്തം. പ്രദർശനത്തിനായി ഒരുക്കിയിരുന്ന

മാക്രോ ഫോട്ടോഗ്രാഫി ചിത്രങ്ങൾ കുട്ടികൾക്ക് ഏറെ കൗതുകമായി.ഇതുമായി ബന്ധപ്പെട്ട് ഫോട്ടോ ട്രാക്ക് സ് എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ച സൂക്ഷ്മ സൗന്ദര്യത്തിന്റെ ജാലകം എന്ന രചന കുട്ടികളെ പരിചയപ്പെടുത്തി. കൂട്ടത്തിലുണ്ടായിരുന്ന ,ക്യാമറ കൈകാര്യം ചെയ്തിരുന്ന പ്രണവ് പ്രകാശൻ എന്ന ലിറ്റിൽ കൈറ്റ് അംഗത്തിന് ക്യാമറയുടെ വിവിധ പ്രയോഗ വശങ്ങളെക്കുറിച്ച് പ്രത്യേകം ചില കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയുമുണ്ടായി. ഹൈദരാബാദ് അസ്വർടേസിംഗ് ഏജൻസി, വേലമ്മാൾ സ്കൂൾ, ലളിതകലാ അക്കാദമി, തുടങ്ങി നിരവധി സ്ഥാപനങ്ങൾക്കായി ബ്രോഷറായും കവർ പേജായും, ഉൾപേജായും വരച്ച ചിത്രങ്ങൾ കുട്ടികളെ അത്ഭുതപ്പെടുത്തി. നിലവിൽ വരച്ചുകൊണ്ടിരിക്കുന്ന ചിത്രം കാണിച്ച് വരക്കാനുപയോഗിക്കുന്ന സാങ്കേതിക രീതിയും പരിചയപ്പെടുത്തി. ടീമംഗങ്ങൾക്കെല്ലാം തന്റെ വായ്‍ത്താരി എന്ന പുസ്തകവും സമ്മാനമായി നൽകിയ അദ്ദേഹത്തിന്റെ ഭവനത്തിൽ നിന്നു മടങ്ങി വരാൻ മനസ്സില്ലാതെ കുട്ടികൾ സമയം അതിക്രമിച്ചതുകൊണ്ടു മാത്രം തിരികെപ്പോരുകയായിരുന്നു, ഇനിയൊരിക്കൽ കൂടി കൊണ്ടു പോകണമെന്ന വ്യവസ്ഥയോടെ.