ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈ സ്കൂൾ വിഭാഗം

സ്കൂൾ പൂന്തോട്ടം

1937 ൽ സ്കൂൾ ആരംഭിക്കുന്നത് എൽ പി സ്കൂൾ ആയിട്ടായിരുന്നു..യു പി ,എച്ച് എസ്സ് ഹയർ സെക്കന്ററി വിഭാഗങ്ങൾ ക്രമേണ ഇവിടെ പ്രവർത്തനം ആരംഭിച്ചു വിദ്യാഭ്യാസത്തോട് താല്പര്യമുള്ള പൊതുജനങ്ങൾ ,രാഷ്ട്രീയ പ്രവർത്തകർ ,പി ടി എ ,അദ്ധ്യാപകർ തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു.103കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠനം നടത്തുന്നു.എസ് എസ് എൽ സി പരീക്ഷ ലക്ശ്യമാക്കി തിളക്കമാർന്ന വിജയം കൈവരിക്കാൻ തീവ്ര യത്ന  പരിപാടികൾ സ്കൂളിൽ  സംഘടിപ്പിച്ചു വരുന്നു .കൂടാതെ പത്താം  ക്ലാസ്സിലെ കുട്ടികളുടെ സാഹചര്യങ്ങളും പഠന നിലവാരവും നേരിട്ട് മനസ്സിലാക്കുന്നതിനു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു  ഗൃഹ സന്ദർശനം നടത്തുകയുണ്ടായി .ശാസ്ത്ര ഐ ടി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ ഉപയോഗിക്കുന്നുണ്ട്.

ഹൈ സ്കൂൾ വിഭാഗം അധ്യാപകർ

ക്രമ

നമ്പർ

പേര് വിഷയം യോഗ്യത ചാർജ്
1 സുരാജ് മലയാളം MA,BEd,SET,LLB സീനിയർ അസിസ്റ്റന്റ്
2 ചന്ദ്രഭാനു സാമൂഹ്യ ശാസ്ത്രം B.A,BEd എസ് ആർ ജി കൺവീനർ
3 ദിയ എസ് രാജ് നാച്ചുറൽ സയൻസ് MSc,BEd, SET ലിറ്റിൽ കൈറ്റ്സ്
4 ലിൻസി സൈമൺ കണക്ക് MSc,BEd,SET എസ് .ഐ .ടി സി
5 ലൈജു വി ജി ഫിസിക്കൽ  സയൻസ് MSc.,BEd,SET

സ്കൂൾ എൻഡോവ്മെന്റുകൾ

എസ് ബാബു അഞ്ചൽ മെമ്മോറിയൽ എൻഡോവ്മെന്റ്

എസ് രഘുനാഥൻ നായർ എൻഡോവ്മെന്റ്

പി ടി എ നൽകുന്ന ഷീൽഡ്

കൗൺസിലിംഗ്

സാമൂഹിക നീതി വകുപ്പിന്റെ സൈക്കോ സോഷ്യൽ സർവീസ് പദ്ധതി പ്രകാരം 2015  മാർച്ച് മുതൽ സ്കൂളിൽ കൗമാരക്കാരായ കുട്ടികൾക്ക് കൗൺസിലിംഗ്  സേവനങ്ങൾ നൽകി വരുന്നു .8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്യുന്നു. ഇത് കൂടാതെ വ്യക്തിഗത കൗൺസിലിംഗ് ,ഗ്രൂപ്പ് കൗൺസിലിംഗ് ,ഗ്രൂപ്പ് അവയർനെസ്സ് ക്ലാസുകൾ ഇവ നൽകി വരുന്നു

സ്കോളർഷിപ്പുകൾ

ഈ സ്കൂളിൽ കുട്ടികൾക്ക് മെറിറ്റ് കം മീൻസ് സ്കോളർഷിപ് ,ഡിസ്ട്രിക്ട്  മെറിറ്റ് സ്കോളർഷിപ് ,പോസ്റ്റ് മെട്രിക്,ഇ ഗ്രാന്റ്സ് ,സ്നേഹപൂർവ്വം,,സമുന്നതി എന്നീ സ്കോളർഷിപ്പുകൾ നേടികൊടുക്കാനുള്ള സഹായങ്ങൾ നൽകി വരുന്നുണ്ട്.പ്രസ്തുത സ്കോളർഷിപ്പുകൾ നൽകുക വഴി നിരവധി കുട്ടികളുടെ പഠന ജീവിത നിലവാരം ഉയർത്താൻ നമുക്ക് സാധിക്കുന്നുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം