ഗവ. എൽ പി എസ് എളന്തിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ എളന്തിക്കര എന്ന സ്ഥലത്ത് പുത്തൻവേലിക്കര പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എ സ് എളന്തിക്കര. പറവൂരിൽ നിന്നും 8 കിലോമീറ്ററും ആലുവയിൽ നിന്നും 21 കിലോമീറ്ററും മാളയിൽ നിന്നും 11 കിലോമീറ്ററും എടുത്തു എളന്തിക്കര എൽ പി സ്കൂളിൽ എത്താം.പറവൂരിൽ നിന്നും വരുമ്പോൾ ചേന്ദമംഗലം വഴി പഴമ്പിള്ളിതുരുത്ത്, പുത്തൻവേലിക്കര സ്റ്റേഷൻ കടവ് പാലം, മാളവന വഴി എളന്തിക്കര കവലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.ആലുവയിൽ നിന്നും അത്താണി, ചാലാക്ക കണക്കൻകടവ് വഴി എളന്തിക്കര കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.അതുപോലെ മാളയിൽ നിന്നും പൂപ്പത്തി വഴി എളന്തിക്കര കവലയിൽ എത്തുന്നു .അവിടെ നിന്നും നേരെ സ്കൂളിൽ എത്താം.
ഗവ. എൽ പി എസ് എളന്തിക്കര | |
---|---|
വിലാസം | |
ELENTHIKKARA ELENTHIKKARA P O , 683594 | |
സ്ഥാപിതം | 1 06 1947 |
വിവരങ്ങൾ | |
ഫോൺ | 0484 2485248 |
ഇമെയിൽ | glpselenthikara10@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25804 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോണി കെ ആർ ( ടീച്ചർ ഇൻ ചാർജജ്) |
അവസാനം തിരുത്തിയത് | |
31-01-2022 | Glpselenthikara |
ചരിത്രം
നമ്മുടെ ഗ്രാമത്തിൽ 1947 ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സർക്കാർ പള്ളിക്കൂടമായി നമ്മുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തിൽ ഡോ.ശങ്കരൻ അവർകൾ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കാം...
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.ഈ കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യം ഉള്ളത്.പഴയ കെട്ടിടത്തിൻ്റെ വടക്ക് ഭാഗത്തായി ശുദ്ധ ജലമുള്ള കിണറും അതിനോട് ചേർന്ന് സ്റ്റോർ റൂമും അടുക്കളയും സ്ഥിതി ചെയ്യുന്നു. പുതിയ കെട്ടിടത്തിൻ്റെ തെക്ക് ഭാഗത്തായുള്ള ചെറിയ കെട്ടിടത്തിൽ ആണ് പ്രീ പ്രൈമറിയും അങ്കണവാടിയും പ്രവർത്തിക്കുന്നത്.ഈ കെട്ടിടത്തിൻ്റെ അടുത്ത് മതിലിനോട് ചേർന്ന് കുട്ടികൾക്കുള്ള ടോയ്ലറ്റ് സൗകര്യവും ഉണ്ട്.
* 2008-ൽ പ്രീ-പ്രൈമറി വിഭാഗം * 1998-ജനകീയാസൂത്രണപദ്ധതി പ്രകാരം- ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നൽകി. * 2004-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി. * 2009- Semi Permanent കെട്ടിടം ഗ്രിൽ വയ്ക്കൽ,Office മുറി ടൈൽ വിരിക്കൽ. * 2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടിൽ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റൽ,പെയിന്റിംഗ്,സീലിംഗ്. * 2005 കംപ്യൂട്ട൪ ലാബ് സജ്ജമാക്കി. * 2014 -MP P.RAJEEV ഫണ്ടിൽ നിന്നും സ്വന്തമായി സ്കൂൾ വാഹനം. * 2013-MLA ഫണ്ടിൽ നിന്നും പുതിയ പാചകപ്പുര.
പ്രവർത്തനങ്ങൾ
സർവ്വ ശിക്ഷ അഭിയാൻ പാഠ്യ പദ്ധതി അനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾ ആണ് നിലവിൽ ഉള്ളത്. സ്കൂളിൻ്റെ എല്ലാവിധ പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പ്രക്രിയാധിഷ്ടിതമായ ക്ലാസ്സ് റൂം സാഹചര്യങ്ങൾ കുട്ടികളെ പഠനത്തോട് വളരെയധികം ചേർത്ത് നിർത്തുന്നു
അക്കാദമിക കലണ്ടർ
എല്ലാ അക്കാദമിക വർഷാരംഭവും ഓരോ ദിവസത്തെയും പ്രത്യേകത ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന അക്കാദമിക കലണ്ടർ അനുസരിച്ച് എല്ലാ ദിനാചരണവും വളരെ കൃത്യതയോടെ നടന്നു പോകുന്നു. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ എത്തിച്ചു കൊണ്ടാണ് ആചരിക്കുന്നത്. കൂടുതൽ വായിക്കാം...
ക്ലബ്ബുകൾ
- വിദ്യാരംഗം
- ഭാഷാക്ലബ്
- ഗണിതക്ലബ്
- ഹെൽത്ത്ക്ലബ്
- നേച്ച൪ക്ലബ്
- ശുചിത്വ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാ൪ത്ഥികളിൽ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ഹെൽത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെൽത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങൾ-വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു, ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേൽനോട്ടം ഉറപ്പാക്കൽ ,മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കൽ ,ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കൽ, വിദ്യാലയ ശൂചത്വം ഉറപ്പാക്കൽഎന്നിവയാണ്. നേച്ച൪ക്ലബ് ; പരിസ്ഥിതി സംരക്ഷണം,പ്ലാസ്റ്റിക് നിരോധനം, മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി പച്ചക്കറികൾക്കും പൂന്തോട്ടത്തിലും ഉപയോഗിക്കൽ പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനുംവേണ്ടുന്ന ബോധവൽക്കരണം നടത്തൽ തുടങ്ങിയവയാണ്. അഗ്രികള്ച്ച൪ ക്ലബ്സ്; പച്ചക്കറിത്തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം തുടങ്ങിയവയാണ്.
വിദ്യാലയഅച്ചടക്കസേന
മുൻ സാരഥികൾ
പൂർവ്വ പ്രധാനധ്യാപകർ
അയ്യപ്പൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, വിനോദിനി ടീച്ചർ, ജോർജ്ജ് മാസ്റ്റർ, ആന്റണി മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ, മാത്യു ചെറിയാൻ മാസ്റ്റർ ,ഓമന ടീച്ചർ,സാറാമ്മ ടീച്ചർ, മീനാകുമാരി ടീച്ചർ, രാജമ്മ ടീച്ചർ, സരള ടീച്ചർ,സുജാത ടീച്ചർ, വത്സലൻ മാസ്റ്റർ,ഷൈല ടീച്ചർ, അല്ലി ടീച്ചർ, ബേബി ടീച്ചർ, ജ്യോതി ടീച്ചർ
നേട്ടങ്ങൾ
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും തുടർച്ചയായ പ്രയത്നഫലമായി വിദ്യാലയത്തിൽ എൽ എസ് എസ് ലഭിച്ചിട്ടുണ്ട്.
ക്ലസ്റ്റർ തലത്തിൽ നടത്തിയിട്ടുള്ള മേളകളിലും, കലോത്സവങ്ങളിലും തുടർച്ചയായി പല മേഖലകളിലും തങ്ങളുടേതായ ആധിപത്യം സ്ഥാപിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും വേഗമേറിയ താരത്തിനുള്ള പുരസ്കാരം ഈ വിദ്യാലയത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സോനു സെബാസ്റ്റ്യൻ മാളിയേക്കൽ ലിജോ ഇ കെ
അധ്യാപകർ
സോണി കെ.ആർ (പി.ഡി ടീച്ചർ,ടീച്ചർ ഇൻ ചാർജജ്) ലിജി ( എൽ. പി. എസ്. എ ) നിത്യ ( എൽ. പി. എസ്. എ ) സോന ( എൽ. പി. എസ്. എ ) ആഷ ( എൽ. പി. എസ്. എ ) ജിഷ ( എൽ. പി. എസ്. എ ) ഉത്തര ( എൽ. പി. എസ്. എ ) അരുൺ ജോസഫ് ( പ്രവർ ത്തി പരിചയം-ബി ആർ സി) അശ്വതി (പ്രിപ്രൈമറി) ഡിജി (പ്രിപ്രൈമറി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.17262, 76.26871 |zoom=13}}