ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഐറ്റി ക്ലബ്
ജൂൺ മാസത്തിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. മുപ്പത് കുട്ടികളെ ആംഗങ്ങളായി ചേർത്തു. അദ്ധ്യാപികമാരായ ശ്രീ ലേഖ ടീച്ചറും ഷിജു ടീച്ചറും പ്രവറ്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു. ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ്സ് ഐറ്റി ക്ലബ് 2020
2019 ജൂൺ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് ഐറ്റി ക്ലബ് ൻറെ ചുമതല ശശികല.കെ മിഷ.റ്റി .കെ എന്നിവർ ഏറ്റെടുത്തു. വളരെ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ബാച്ച് 2019 കാലയളവിൽ ഒരുപാടു പ്രവർത്തനങ്ങൾ കാഴ്ച വച്ചു. എട്ടു കുട്ടികൾ സബ്ജില്ലാ ക്യാമ്പുകളിൽ എത്തുകയും അതിൽ നിന്ന് രണ്ടു കുട്ടികൾ ജില്ലാ ക്യാമ്പിൽ എത്തുകയും ചെയ്തു . സബ് ജില്ലാ ക്യാമ്പുകളിലും ജില്ലാ ക്യാമ്പുകളിലും മികച്ച പ്രവർത്തനം നമ്മുടെ ലിറ്റിൽ കൈറ്റ്സ് മിടുക്കർ കാഴ്ച വച്ച്. മാർ ഇവനിസ് കോളേജിലെ വെബ്ബിനറിലും ദേവദർശൻ പി സ് മികച്ച വിജയം കാഴ്ച വച്ച്.