ഉപയോക്താവ്:സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46047 (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്
വിലാസം
പുളിങ്കുന്ന്

ആലപ്പുഴ ജില്ല
സ്ഥാപിതം19 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
06-12-201646047




.


കുട്ടനാടിന്‍റെ സിരാകേന്ദ്രമായ പുളിംകുന്നില്‍ തലയെടുപ്പോടെ ,സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ നിലകൊള്ളുന്നു...

118 വര്‍ഷമായി ഒരു ജനതയെ അജ്ഞതയുടെ അന്ധകാരത്തില്‍ നിന്ന് ജ്ഞാന പ്രകാശത്തിലേയ്ക്ക് നയിച്ചുകൊണ്ട് സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ററി സ്കൂളിന്നും പ്രയാണം തുടരുന്നു...

സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ നാടിനു സമ്മാനിച്ച മഹത് വ്യക്തികളും ഏറെയാണ്...

വിദ്യാര്‍ത്ഥികളെ ബൌദ്ധികവും കായികവും കലാപരവുമായ പടവുകളിലൂടെ കൈപിടിച്ചു നടത്തുന്ന അദ്ധ്യാപകര്‍ സെന്‍റ് ജോസഫ്സിനെന്നും സ്വന്തമായുണ്ട്...

സെന്‍റ് ജോസഫ്സ് നിങ്ങളെ സ്വാഗതം ചെയ്യുന്നു, സെന്‍റ് ജോസഫ്സ് വിജയഗാഥ ആസ്വദിക്കാനും അനുധാവനം ചെയ്യാനും ഓരം ചേര്‍ന്ന് നടക്കാനും...

ചരിത്രം

കാര്‍മെലൈറ്റ്സ് ഓഫ് ഇമ്മാക്യുലേറ്റ് - സിഎം ഐ (Carmelites of Mary Immaculate - CMI) എന്ന റോമന്‍ കത്തോലിക്കാ സന്യാസവിഭാഗത്തിന്‍റെ തിരുവനന്തപുരം സെന്റ് ജോസഫ് പ്രവിശ്യയിലെ അംഗങ്ങള്‍ 1898-ല്‍ ആരംഭിച്ചതാണു് സെന്‍റ് ജോസഫ്സ് സ്കൂള്‍ . 1861 ലാണു് സി എം ഐ സന്യാസ വൈദികര്‍‍ ആശ്രമവും ദേവാലയവും ഇവിടെ സ്ഥാപിച്ചത്.


കാലികം

സ്ഥാപകദിനം ‍

സ്ഥാപകദിനം,ജനുവരി ആറാം തീയതി സമുചിതമായി ആചരിക്കുന്നു.

സ്കൂള്‍ വാര്‍ഷികം ‍

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍ ലാബുകള്‍

യുപി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


കൂടുതല്‍‍‍ വിവരങ്ങള്‍


ചതുര്‍ഭാഷാ നൈപുണി

പുളിംകുന്ന് സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയില്‍ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കര്‍മപരിപാടിയാണ് ചതുര്‍ഭാഷാ നൈപുണി. പല സ്കൂളുകളില്‍ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളില്‍ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം. ഏതാണ്ട് 98 കുട്ടികളുണ്ടായിരുന്നു ഇങ്ങനെയുള്ളവര്‍. അവരെ രണ്ടു ബാച്ചുകളിലായി ശനിയാഴ്ചകളുള്‍പ്പെടെയുള്ള ദിവസങ്ങളില്‍ അവര്‍ക്ക് ക്ളാസ്സുകള്‍ നല്‍കി. തുടര്‍ മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ മുപ്പതു ക്ളാസ്സുകള്‍ക്കുശേഷം അവരെ രണ്ടു ഗ്രൂപ്പുകളാക്കി. എഴുതുവാനും വായിക്കുവാനും പഠിച്ചവര്‍ ആശാന്‍ ഗ്രൂപ്പും മറ്റുള്ളവര്‍ ഉള്ളൂര്‍ ഗ്രൂപ്പും. തുടര്‍ന്നുള്ള ക്ളാസ്സുകളുടെ ഫലമായി ഉള്ളൂര്‍ ഗ്രൂപ്പിനെ വീണ്ടും വിഭജിക്കാറായിരിക്കുന്നു.

അഞ്ചാം ക്ളാസ്സ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാല്‍ പോര, അവര്‍ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതില്‍ പ്രാവീ്ണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടര്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ചതുര്‍ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്. ഹെഡ് മാസ്റ്റര്‍ ശ്രീ. ജോര്‍ജ് മേടയില്‍ സാറിന്‍റെ പ്രത്യേക താല്‍പര്യമാണ് ഈ പദ്ധതി രൂപമെടുക്കാന്‍ കാരണം. ഇതിന്‍റെ വിജയം നിസ്വാര്‍ത്ഥരും കഠിനാദ്ധ്വാനികളുമായ ഇവിടുത്തെ അദ്ധ്യാപകരിലൂടെ കൈവന്നുകൊണ്ടിരിക്കുന്നു.ശ്രീ. എന്‍. സി. തോമസ്സ് സംഘാടകത്വം നിര്‍വ്വഹിക്കുന്നു.


പ്രത്യേക ശ്രദ്ധയ്ക്ക്



യൂണിഫോം

  • ബുധനാഴ്ച ഒഴികെയുളള എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂള്‍, യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്
  • സ്കൂള്‍ അധികൃതര് നിര്ദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്
  • യൂണിഫോം ധരിക്കുവാന് നിര്ദ്ദേശിച്ചിട്ടുളള ദിവസങ്ങളില് യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സില് കയറ്റുന്നതല്ല

ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും

ഈ സ്കൂളിലെ ആണ്കുട്ടികള്ക്കു ഒരു ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും സ്കൂള്‍ പരിസരത്ത് പ്രവര്ത്തിച്ചുവരുന്നു സ്കൂള്‍ ബോര്‍ഡിങ്ങിലും സ്പോര്ട്ട്സ് ഹോസ്റ്റലിലും കുട്ടികള്‍ അച്ചടക്കം പാലിക്കേണ്ടതാണ്. അതിനു വിരുദ്ധമായി പെരുമാറിയാല് അത്തരം കുട്ടികളെ ബോര്ഡിംഗില് നിന്നും / ഹോസ്റ്റലില്നിന്നും അതുപോലെ സ്കൂളില് നിന്നും പിരിച്ചുവിടുന്നതാണ്


ഇംഗ്ലീഷ് മീഡിയം

വളര്ന്നുവരുന്ന തലമുറയുടെ അഭിരുചിയെ ലാക്കാക്കി എല്ലാ സ്റ്റാന്ഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്


കത്തോലിക്കാ വിദ്യാര്ത്ഥികളുടെ ശ്രദ്ധയ്ക്ക്

1. വിദ്യാര്ത്ഥികള് സ്കൂളില് വരുന്പോഴും തിരികെ പോകുന്പോഴും ദേവാലയത്തില് കയറി തങ്ങള്ക്കും, സ്കൂളിനും, പഠിപ്പിക്കുന്ന അദ്ധ്യാപകര്ക്കും വേണ്ടി പ്രാര്ത്ഥിക്കുന്നത് അഭിലക്ഷണീയമാണ്

2. ആദ്യ വെള്ളിയാഴ്ചകളില് നടത്തുന്ന വിശുദ്ധ കുര്ബാനയിലും കുന്പസാര്ത്തിലും സജീവമായി പങ്കെടുക്കേണ്ടതാണ്

3. സ്കൂളില് വച്ചു നടത്തുന്ന വാര്ഷിക ധ്യാനത്തില് പങ്കെടുക്കണം അതില് നിന്നും ഒഴിവാകുന്നത് ഗൌരവമായി കണക്കിലെടുക്കുന്നതാണ്


രക്ഷാകര്ത്താക്കളോട്

1.മക്കള്ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില് അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര് രക്ഷാകര്ത്താക്കള് മാസത്തിലൊരിക്കല് സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്

2.അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് പ്രിസിപ്പലിന്റെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്

3.വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്

4.ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ രക്ഷാകര്ത്താക്കള്‍ ചെയ്തുകൊടുക്കണം

5.രക്ഷാകര്ത്താക്കള്‍ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പര്‍ ,പ്രോഗ്രസ്സ് കാര്‍ഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂള്‍ ഫീസും കൃത്യസമയത്ത് അടയ്ക്കണം

6.ക്ലാസ്സുകള്‍ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങള്‍ക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം

7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം

8.വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില് അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്ഹമാണ്


പഠന രീതി

1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം

2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ

3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക

4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും

5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക

6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ

7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായര് ദിവസങ്ങളില് ആവര്ത്തനം നടത്തണം

8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി

9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക

10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ


പാഠ്യാനുബന്ധ പ്രവര്ത്തനങ്ങള്‍

1. സ്കൂള് ലൈബ്രറി

കുട്ടികളില് വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം

2. സ്കൂള് പാരലമെന്റ്

പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില് സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു

3. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്

കുട്ടികളില് അന്ദര്‍ലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാന്‍ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിന്‍റെ സാന്നിദ്ധത്തില്‍ ക്ലാസ്സ് സെക്രട്ടറിമാര്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു

4. സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്ബ്

കുട്ടികളില് ശാസ്ത്ര കൗതുകം വളര്‍ത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മല്‍സരങ്ങള്‍, ശാസ്ത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തില്‍ താല്‍പര്യം വളര്‍ത്തുവാന്‍ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു

5. സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു

6. ഐ.റ്റി. കോര്‍ണര്‍.

വിദ്ധ്യാര്‍ത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്‍ണര്‍ ക്രീയാത്മകമായി പ്രവര്‍ത്ഥിക്കുന്നു.ഐ. റ്റി. കോര്‍ണറിന്‍്റെ പ്രവര്‍ത്തനഫലമായി സംസ്ഥാനതലം വരെയുള്ള മത്സരങ്ങളില്‍ വിദ്ധ്യിര്‍ത്ഥികള്‍ പങ്കെടുക്കുന്നു.

7. എന്‍.സി.സി.

ആദര്‍ശധീരരും അച്ചടക്ക നിഷ്ഠയുളള പൗരന്മാരുമായി വളര്‍ന്നുവരുവാന്‍ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി,സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു

8. കെ.സി.എസ്.എല്‍

ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ പക്വതയിലേക്ക് വളരുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എല്‍ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം

9. വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി

ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള പരിശീലന വേദിയായി വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനും നിര്‍ദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളില്‍ രഹസ്യപ്പിരിവ് നടത്തുന്നു.


കൂടുതല്‍ വിവരങ്ങള്‍


മാനേജ്മെന്റ്

ഫാ. മാത്യു തയ്യില്‍ സി. എം. ഐ യാണ് ഇപ്പോള്‍ ലോക്കല്‍ മാനേജര്‍‍. 19 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്‍ (1805 - 1871) സ്ഥാപിച്ച സിഎം ഐ സന്യാസ സഭയുടെ കീഴില്‍ ഇന്ത്യയിലാകെ 201 സ്കൂളുകള്‍, 16 ബിരുദ കലാലയങ്ങള്‍, 9 സാങ്കേതിക-വിദ്യാഭ്യാസസ്ഥാപനങ്ങള്‍, എഞ്ചിനിയറിങ് കോളെജും മെഡിക്കല്‍ കോളെജും ഒന്നു വീതവും ഒരു കല്‍പിത സര്‍വകലാശാലയും (Christ univercity, Bangalore)ഉണ്ട്.കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മുല്ലശ്ശേരി സി. എം. ഐ ആണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മാര്‍ ജയിംസ് കാളാശ്ശേരി മെത്രാന്‍.
  • കവി അയ്യപ്പപ്പണിക്കര്‍
  • കാര്‍ട്ടൂണിസ്റ്റ് ടോംസ്
  • കൊച്ചിന്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍, 2006 ലെ പദ്മഭൂഷണ്‍ അവാര്‍ഡ് ജേതാവ് -*ഡോ. എം. വി. പൈലി.
  • മുന്‍ മന്ത്രി - കെ. എം. കോര.
  • മുന്‍ നിയമസഭാ സാമാജികന്‍-ഡോ. കെ. സി ജോസഫ്.
  • ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ - റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ സി. എം. ഐ.
  • ചലച്ചിത്ര ഗാന രചയിതാവ് - ബിയാര്‍ പ്രസാദ്
  • ഇന്‍റീരിയര്‍ ഡിസൈനര്‍ - ജോമോന്‍ പനങ്ങാട്.
  • പുളിംകുന്ന് ആന്‍റണി.


തുടങ്ങി പ്രശസ്തരായ പല പൂര്‍വവിദ്ധ്യാര്‍ത്ഥികളും സെന്‍റ് ജോസഫിനുണ്ട്.


വഴികാട്ടി

{{#multimaps: 9.447269, 76.437624 | zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പള്ളിക്കൂട്ടുമ്മയില്‍ നിന്നും 3 കി.മി. അകലത്തായി വടക്കുമാറി സ്ഥിതിചെയ്യുന്നു.
  • ചങ്ങനാശ്ശേരിയില്‍ നിന്ന് 14 കി. മി. ഉം ആലപ്പുഴയില്‍ നിന്ന് 15 കി.മി. ഉം അകലം