ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ്. സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് ,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ്.

*മികച്ച കർഷകഅധ്യാപകനുള്ള  ജില്ലാതല അവാർഡ്.








* കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേ൪ന്ന് നൽകുന്ന ഇൻസ്പയ൪ അവാർഡ്.

* ഹരിതവിദ്യാലയമായി തിരഞ്ഞെടുത്തു.









*സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ സംഘടിപ്പിച്ചു. നിരവധി മേഖലകളിൽ നിന്ന് അഭിനന്ദനം നേടിയെടുക്കുവാൻ സാധിക്കുകയും സംസ്‌ഥാന തലത്തിൽ നടപ്പിലാക്കുകയും ചെയ്തു.






*റുബീന എന്ന വിദ്യാർത്ഥിനിയുടെ കവിതകൾ ചേർത്ത്  ഓർമ്മച്ചെപ്പ് എന്ന പുസ്തകം കവിയും അധ്യാപകനുമായ ജയചന്ദ്രൻ സർ പ്രകാശനം ചെയ്തു.


*യുറീക്ക വിജ്ഞാനോത്സവത്തിൽ മേഖലാതലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞു.

*വിദ്യാരംഗം കലാസാഹിത്യവേദി മത്സരഇനങ്ങളിൽ തുടർച്ചയായി വിജയം കൈവരിക്കാൻ കഴിഞ്ഞു.




*തളിര് സ്കോളർഷിപ്പ് നേടുവാൻ കഴിഞ്ഞു.






*രാഷ്ട്രീയ ആവിഷ്‌ക്കാ൪ അഭിയാൻ ബി ആ൪ സി തല ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്‌ഥാനം നേടുവാൻ കഴിഞ്ഞു.

*ആസാദി കാ അമൃത് മഹോത്സവ് ദേശഭക്തിഗാനമത്സരത്തിലും പ്രാദേശിക ചരിത്ര രചനയിലും നേട്ടമുണ്ടാക്കുവാൻ കഴി‍ഞ്ഞു.

*കരനെൽ കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം വൻ വിജയമായിരുന്നു.

*കുൈറ്റ് വിക്ടേർസ് ചാനലിൽ നമ്മുടെ സ്കൂളിലെ കരനെൽ കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം അവതരിപ്പിച്ചത് ഏറെ സന്തോഷമുളവാക്കി.