ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൂടാതെ ചിറക് എന്ന പേരിൽ പ്രസിദ്ധീകരിച്ച സ്കൂൾ പത്രം ,ക്ലാസ് തല സഭകൾ എന്നിവയടങ്ങിയതാണ് വിജ്ഞാന സഭ.ഓരോ ഡിവിഷനും ഓരോ പാർലമെന്റ് മണ്ഡലങ്ങളാണ്.ഓരോ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളും പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരും അടങ്ങിയതാണ് പാർലമെന്റ്.എല്ലാ ആഴ്ചയും തിങ്കളാഴ്ചകളിൽ മന്ത്രിസഭാ യോഗവും എല്ലാ മാസത്തിലേയും അവസാന വ്യാഴാഴ്ചകളിൽ പാർലമെന്റും സമ്മേളിക്കുന്നു.സ്കൂൾ പാർലമെന്റിൽ പ്രധാന അദ്ധ്യാപകൻ,മറ്റ് അദ്ധ്യാപകർ എന്നിവർക്ക് പാർലമെന്റിൽ ഉദ്യോഗസ്ഥരുടെ റോൾ മാത്രമാണുള്ളത്.