ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 -2022 പ്രവർത്തനങ്ങൾ

വെർച്വൽ പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വേർച്ചുവൽ പ്രവേശനോത്സവമായി നടന്നു. ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടി യിൽ പ്രധാന ആധ്യാപിക ആമിന ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂളിന്റെ പ്രവർത്തനത്തിൽ അൽമാർത്ഥത പുലർത്തുന്ന പി. ടി. എ. പ്രസിഡണ്ട്‌ കെ. പി. ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട പരിപാടി യുടെ ഉത്ഘാടനം നിർവഹിച്ചു.മുഖ്യ അതിഥി വാർഡ് മെമ്പർ സാദിൽ ആയിരുന്നു നാടിന്റെ യും നാട്ടുകാരുടെ യും അഭിമാനമായ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് അവശ്യ മായ പഠ നോപകാരങ്ങൾ നൽകുമെന്ന് അദ്ദേഹം വാഗ് ദാനം ചെയ്തു.തുടർന്ന് 'കുരുന്നുകൾക്കൊപ്പം ഇത്തിരി നേരം 'എന്ന ശീർഷകത്തിൽ പ്രശസ്ത ഗായകനും റിസർച്ച് സ്കോളറും ആയ അബ്ദുള്ള തിരൂർക്കാട് വേദി പങ്കിട്ടു പഴയ കാല ഓർമ്മകൾ പങ്കിട്ടും കിളി കൊഞ്ചലുകൾആലപിച്ചും അദ്ദേഹം കുരുന്നുകളെ ആകർഷിച്ചു. ശേഷം എസ്. ആർ. ജി കൺവീനർ റഊഫ് മാഷിന്റെ നന്ദി യോടെ പരിപാടി സമാപിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു

എല്ലാവർക്കും പഠനം വിരൽതുമ്പിൽ

"മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി
പോഷൺ അഭിയാൻ പോഷൺ അസ്സംബ്ലി
തിരികെ സ്കൂളിലേക്ക്
ശിശുദിനം , പാവനാടകം
ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിനത്തിന് മുന്നൊരുക്കമായി അരീക്കോട് സബ് ജില്ലയിൽ നിന്നും ഭിന്നശേഷി ദിനത്തിൽ  5 ഭിന്നശേഷി കുട്ടികളുടെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു.നമ്മുടെ സ്കൂളിൽ  പഠിക്കുന്ന മുഹമ്മദ് ആദിൽ (Iബി ) എന്ന കുട്ടിയെ ഇതിനായി തിരെഞ്ഞെടുത്തു. ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ മുഹമ്മദ് ആദിലിന്റെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്തി .  സ്കൂളിൽ നിന്നും ഹെഡ് മിസ്ട്രസ്, മറ്റു അധ്യാപകർ, ബി ആർ.സി. യിൽ നിന്നും ബി.പി.ഒ രാജേഷ് സാർ , വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ, സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ , വാർഡ് മെമ്പർ എന്നിവർ ഗൃഹസന്ദർശനത്തിൽ പങ്കാളികളായി. കുട്ടിയ്ക്ക് കൈ നിറയെ സമ്മാനങ്ങൾ കൊടുത്തു. സഹപഠിതാക്കൾ പാട്ടുകൾ പാടി, കുട്ടിയോടൊപ്പം കളിച്ചു. കുളിരണിഞ്ഞ ഈ കാഴ്ചകൾ കുട്ടിയിലും കുടുംബാഗങ്ങളിലും വളരെയധികം സന്തോഷം  ഉളവാക്കി.

ഡിസംബർ 3 ദിന്ന ശേഷി ദിനവുമായി ബന്ധപ്പെട്ട് ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി ഓരോ ക്ലാസിലും ചിത്രരചന മത്സരം നടത്തി. ഓരോ ക്ലാസിലേയും  കുട്ടികൾ ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട്   മികച്ച രീതിയിൽ തന്നെ ചിത്രങ്ങൾ വരച്ചു.മറ്റു ഭിന്നശേഷി കുട്ടികളുടെ പഠന പുരോഗതിക്കായി ബി ആർ.സി. യിൽ നിന്നും സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആഴ്ചയിൽ 3 ദിവസം (ചൊവ്വ, വ്യാഴം, വെള്ളി) സ്കൂളിൽ വന്ന് കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽക്കുന്നു. എല്ലാ അധ്യാപകരും പഠന പിന്തുണ നൽക്കുന്നു

അറബി ഭാഷാദിനാചരണം
ക്രിസ്മസ്
റീഡിങ് ടൈം

2020 -2021 പ്രവർത്തനങ്ങൾ

ഗാന്ധി ജയന്തി :അമ്മക്കൊപ്പം ക്വിസ്

പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും എൽ.എസ്.എസ്, കരാട്ടെ യെല്ലോബെൽറ്റ് എന്നിവ നേടിയവരെ ആദരിക്കലും

ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം

2019 -2020 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജിഎൽപി സ്കൂൾ ചെമ്രക്കാട്ടുരിൽ പരിസ്ഥിതി സംരക്ഷണത്തിന് വ്യത്യസതങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തി. പരിസ്ഥിതി സമരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള  ബോധവൽക്കരണം, തൈ വിതരണം , സ്കൂൾ പരിസരത്തിൽ വിവിധ ഇനം തൈകൾ നടൽ എന്നിവ നടന്നു. പ്രവർത്തനങ്ങൾക്ക് ചുമതലയുള്ള സഞ്ജയ് മാഷ്, ശബാന ടീച്ചർ, ഹെഡ്മാസ്റ്റർ അബ്ദുസ്സലാം മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

വായന വാരാചരണം

അന്യം നിന്നു പോകുന്ന വായനാശീലം തിരികെ കൊണ്ടുവരാൻ ജി എൽ പി സ്കൂൾ ചെമ്രക്കാട്ടൂർ ആകർഷണീയ ങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്തു .സ്കൂൾതല  ഉദ്ഘാടന കർമ്മം കലാകാരനും സാഹിത്യകാരനുമായ ശ്രീ പ്രേമൻ ചെമ്രക്കാട്ടൂർ ഉദ്ഘാടനം ചെയ്തു .ശ്രീമതി ലത ടീച്ചർ എസ് ആർ ജികൺവീനർ റഊഫ് മാസ്റ്റർ എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഉൽബോധനം നടത്തി .

വായനാ പ്രതിജ്ഞ ശ്രീമതി സെലീന ടീച്ചർ ചൊല്ലിക്കൊടുത്തു. വിദ്യാർഥി പ്രതിനിധികളായ ഷന്ന , അൻവി , തൻവിഎന്നിവർ വ്യത്യസ്തങ്ങളായ കലാ പരിപാടികൾ നടത്തി .ഷൈജൽ സർ നന്ദി പറഞ്ഞു.ആകർഷണീയമായ രീതിയിൽ വായനാമരം ,   പോസ്റ്റർ പ്രദർശനം എന്നിവ ശ്രീമതി ലത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു .ആയിഷ ടീച്ചർ, നസീബ ടീച്ചർ, എൽസി ടീച്ചർ, മജ്ഞു ടീച്ചർ, ഷംസിയ ടീച്ചർ , സലീന ടീച്ചർ ,ഷബാന ടീച്ചർ, ഷൈജൽ മാസ്റ്റർ തുടങ്ങി എല്ലാ അധ്യാപകരും പൂർണമായും സഹകരിച്ചു

ക്ലാസ് ലൈബ്രറി ഉദ്‌ഘാടനം

സ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റെ  സഹകരണത്തിൽ  സ്കൂളിലെ എല്ലാ ക്ലാസുകളിലും  ലൈബ്രറി സ്ഥാപിച്ച് നാടിന് മാതൃകയായി. ലൈബ്രറി ഉദ്ഘാടനകർമ്മം മലപ്പുറം ജില്ലാ കോ  ഓർഡിനേറ്റർ ശ്രീ സലീം.ടി നിർവഹിച്ചു. പൊതു പരിപാടി ഉദ്ഘാടനം  അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമാൻ ഉമ്മർ വെള്ളേരി നിർവഹിച്ചു. സ്റ്റാർ ക്ലബ് സെക്രട്ടറി ശ്രീ  ബൈജീവ് മാസ്റ്റർ വാർഡ് മെമ്പർ ശ്രീമതി ഗീത എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ സംസാരിച്ചു.        ഹെഡ്മാസ്റ്റർ ശ്രീ അബ്ദുസ്സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

ബഷീർ ദിനം
വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

  വിവിധ ക്ലബ്ബുകളുടെ(സയൻസ് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ്,ഗണിത ക്ലബ്ബ്.....)ഉദ്ഘാടനം വളരെ വിപുലമായി തന്നെ നടത്തി. ശ്രീ പ്രകാശൻ മാഷ്(സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ )ഉദ്‌ഘാടനം നിർവഹിച്ചു.വൈവിധ്യവും താത്പര്യഭരിതവുമായ ശാസ്ത്രപരീക്ഷണ ക്ലാസ് കുട്ടികളുടെ ജിജ്ഞാസയും കൗതുകവും വളർത്തുന്നതോടൊപ്പം വളരെയധികം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പഠനാർഹവുമായി.ചടങ്ങിൽ ശ്രീ ഷൈജിൽ മാഷ് അധ്യക്ഷത വഹിച്ചു.

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്
ചാന്ദ്രദിനം

ആദ്യമായി ഒരു ആകാശ ഗോളത്തിൽ മനുഷ്യൻ കാൽ വെച്ചതിന്റെ 50ാം വാർഷികം (ചാന്ദ്രദിനം,ജൂലൈ -21) വളരെ കെങ്കേമമായി തന്നെ സ്കൂളിൽ ആചരിച്ചു. ജൂലൈ 21 ഞായറാഴ്ച ആയതിനാൽ 22 തിങ്കൾ ആയിരുന്നു പരിപാടികൾ . വൈവിധ്യവും കുട്ടികൾക്കും , അധ്യാപകർക്കും ഹരം പകരുന്നതുമായ ഒരുപാട് പരിപാടികളും , മത്സരങ്ങളും നടത്തി. രാവിലെ അസംബ്ലിയിൽ ചന്ദ്രനെക്കുറിച്ച് ഒരു വിവരണം അൻസഫ് (4 സി ) നടത്തി. തുടർന്ന് ചാന്ദ്രയാത്രയെക്കുറിച്ചും ബഹിരാകാശ യാത്രയെക്കുറിച്ചും ഫാത്തിമ ശന്ന (4 എ ) വിവരണം നടത്തി. തുടർന്ന് കുട്ടികൾക്ക് ആവേശവും ഹരവും പകർന്ന് കൊണ്ട് ചാന്ദ്ര മനുഷ്യൻ എല്ലാ ക്ലാസുകളിലും കുട്ടികളുമായി സംവദിക്കാനെത്തിയത് കൗതുകമായി. ഒപ്പം ഭാഷ തർജ്ജുമ ചെയ്യാനും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയാനുമായി സഹായിയായി ഫാത്തിമ ശന്നയുമുണ്ടായിരുന്നു. തുടർന്ന് എല്ലാ ക്ലാസിലേയും കുട്ടികൾ ക്ലാസ് തലത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട " കൊളാഷ് " ഉണ്ടാക്കി. ചന്ദ്രന്റേയോ , ചാന്ദ്രപേടകത്തിന്റെയോ മാതൃകയിൽ ചാർട്ടിലായിരുന്നു കൊളാഷ് ഉണ്ടാകിയത്. "ആകാശവിസ്മയം " എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ മാഗസിൻ നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ ഈ വിഷയത്തിൽ കഥ, കവിത, കത്തെഴുത്ത് , അഭിമുഖ ചോദ്യങ്ങൾ തയ്യാറാക്കൽ, ചിത്രീകരണം എന്നിവ സ്വന്തമായി ക്ലാസിൽ വെച്ചു തയ്യാറാക്കി പതിപ്പ് ഉണ്ടാക്കി.

സ്വാതന്ത്ര്യ ദിനം
ഓണാഘോഷം
റിൽഷാമോൾക്ക് ഒരു കൈത്താങ്ങ്
സ്കൂൾ തല ശാസ്ത്ര മേള
ഗണിതശില്പശാല
കരാട്ടെ ട്രെയിനിങ്
സ്കൂൾ തല കലോത്സവംപിരിഞ്ഞ് പോയി.
ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം
ഡ്രൈ ഡേ
ശിശുദിനം
പ്രതിഭകളെ ആദരിക്കൽ

എൻ്റെ സ്കൂൾ പരിസരത്തെ  പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഞങ്ങൾ അവരുടെ വീടുകളിൽ സന്ദർശനം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭാധനരായ വ്യത്യസ്ത വ്യക്തിത്വങ്ങളെയാണ് ഞങ്ങൾ സന്ദർശിച്ചത്. ഇതിനായി കുട്ടികളെ ഗ്രൂപ്പാക്കി തിരിച്ചു. പ്രധാന അധ്യാപകൻ്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ചേർന്നാണ് ഇവരെ ആദരിച്ചത്.

പ്രശസ്ത ഫുട്ബോൾ താരം രഞ്ജിത് ചെമ്രക്കാട്ടൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. കാൽപന്തുകളിയെ നെഞ്ചിലേറ്റിയ ഒരു ഗ്രാമത്തിൽ നിന്നും ഉയരങ്ങളിലേക്കെത്താൻ കൊതിച്ച ഒരു പാടു പേരുണ്ടെങ്കിലും അത് ചിട്ടയായ പരിശ്രമത്തിലൂടെ നേടിയെടുത്തവർ വിരളമാണ്. അക്കൂട്ടത്തിൽ പ്രഥമഗണനീയൻ തന്നെയാണ് ചെമ്രക്കാട്ടൂർ എന്ന കൊച്ചുഗ്രാമത്തിൽ നിന്നും കാൽപന്തുകളിയുടെ സ്വപ്ന വിഹായസ്സിലേക്കുയർന്ന രഞ്ജിത് എന്ന കായിക താരം. വളർന്നു വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് ഇദ്ദേഹം നൽകുന്ന ഊർജ്ജവും ആത്മവിശ്വാസവും നിസ്തുലമാണ്. ഇദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ഫുട്ബോൾ അനുഭവങ്ങൾ പങ്കു വയ്ക്കുകയും  ചെയ്തു.

ശാസ്ത്രാധ്യാപകൻ, പ്രകൃതി സ്നേഹി, ഇംഗ്ലീഷ് ഭാഷാപണ്ഡിതൻ, സംസ്ഥാന റിസോഴ്സ് പേഴ്സൺ, കവി, സാഹിത്യകാരൻ തുടങ്ങിയ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.കൃഷ്ണ പ്രകാശ് മാഷിനെയാണ് ഞങ്ങൾ പിന്നീട് സന്ദർശിച്ചത്. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന, അധ്യാപന രംഗത്ത് സ്വതസിദ്ധമായ ശൈലി രൂപപ്പെടുത്തിയെടുത്ത പ്രകാശൻ മാഷ് എന്തുകൊണ്ടും ഒരു മാതൃകാ അധ്യാപകനും മാതൃകാ വ്യക്തിത്വവുമാണ്.അദ്ദേഹത്തിൻ്റെ വീടും പരിസരവും അദ്ദേഹത്തിലെ ഹരിത സ്നേഹിയുടെ ഉത്തമോദാഹരണമാണ്. വ്യത്യസ്ത തരം സസ്യങ്ങൾ, ജീവികൾ, പക്ഷികൾ അവയുടെ  പ്രത്യേകതകൾ, ശബ്ദം, വാസസ്ഥലം തുടങ്ങിയവയുടെ നേരിട്ടുള്ള അനുഭവങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്. കവിത ചൊല്ലിയും പഠനാനുഭവങ്ങൾ പങ്കുവച്ചും അദ്ദേഹത്തിലെ വർഷങ്ങളായുള്ള ചരിത്ര ശേഖരണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയും അവിടെ ചിലവിട്ട സമയം കുട്ടികൾക്കും അധ്യാപകർക്കും വിലമതിക്കാനാവാത്ത നിമഷങ്ങളായി.

നാടൻ പാട്ടിലൂടെയും നാടക കളരിയിലൂടെയും ഈ ഗ്രാമത്തിൻ്റെ യശസ്സ് ഉയർത്തിയ പ്രേമൻ ചെമ്രക്കാട്ടൂർ നാടക വേദികളിലെ നിറസാന്നിധ്യമാണ്. ഇദ്ദേഹത്തെയാണ് ഞങ്ങർ പിന്നീട് സന്ദർശിച്ചത്.സൗമ്യമായ പെരുമാറ്റ രീതിയും സ്വന്തം കഴിവിലുള്ള വിശ്വാസവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. താൻ ആർജിച്ചെടുത്ത കഴിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന് യാതൊരു വിമുഖതയും കാണിക്കാത്ത ഇദ്ദേഹവുമായുള്ള കൂടിക്കാഴ്ച വ്യത്യസ്തവും വിസ്മരിക്കാനാവാത്തതുമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.

ഭിന്നശേഷി ദിനാചരണം

ഡിസംബർ 3 ഭിന്നശേഷി ദിനം.പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനം .1992 ഒക്ടോബർ മുതലാണ് നാം ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.ദേശീയ,അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.സമൂഹത്തിൽ അവർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാദാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചാരണത്തിന് ഉണ്ട്.

  തലേ ദിവസമായ ഡിസംബർ 2 ന് എല്ലാ കുട്ടികളുമായി ഭിന്നശേഷിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി.ഓരോ ക്ലാസ്സിലെ കുട്ടികളും നന്നായി ചിത്രം വരക്കുകയുണ്ടായി.അതിൽ ഏറ്റവും നല്ല ചിത്രങ്ങൾ എ. ഇ. ഒ.യുടെ ഓഫീസിലേക്ക് നൽകുകയും ചെയ്തു.ശേഷം ഡിസംബർ 3 ന് വരച്ച ചിത്രങ്ങൾ എല്ലാം സ്കൂളിൽ പ്രദർശനം നടത്തി.അന്ന് തന്നെ സ്കൂളിലെ ഭിന്നശേഷിക്കാരായ   മുഹമ്മദ് അൻസ്വഫ് 1ബി, റിൻഷ മോൾ 2ബി, ലാമിൻ 3സി എന്നിവർക്ക് അവരുടെ രക്ഷിതാക്കളോടൊപ്പം സ്വീകരണം നൽകി.അവർക്ക് വേണ്ടി പ്രത്യേകം ബൊക്കകളും അതേപോലെ പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും വിതരണം ചെയ്തു.അതുപോലെ തന്നെ അവർക്ക് വേണ്ടി പ്രത്യേകം കലാപരിപാടികളും സംഘടിപ്പിച്ചു.അന്നേ ദിവസം അവർക്കും അവരുടെ രക്ഷിതാക്കൾക്കും മനം നിറയെ സന്തോഷം നൽകി.

     അന്ന് തന്നെ സ്കൂളിൽ വച്ച് കൃത്യം 11.30 ന് ബ്ലൈൻഡ് ഗായകരുടെ ഗാനലാപനവും ഉണ്ടായിരുന്നു.കുളിരണിഞ്ഞ ഗാനങ്ങൾ ഈ കുട്ടികളേയും രക്ഷിതാക്കളേയും അമ്പരപ്പിച്ചു.ഇത്തരമൊരു ദിനം അവരുടെ ജീവിതത്തിൽ എന്നെന്നേക്കുമായി തീർന്നു.ഭക്ഷണശേഷം അവരെല്ലാവരും

അറബി ഭാഷാ ദിനം

ഡിസംബർ 18 ന് ലോക അറബി ഭാഷാ ദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. അറബി അധ്യാപികമാരായ റസീന ടീച്ചറുടെയും ജസീല ടീച്ചറുടെ നേതൃത്വത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. എല്ലാ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും കൂടുതൽ ജിജ്ഞാസയോടെ പങ്കാളികളായി. സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അസംബ്ലി ആരംഭിച്ചു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച അറബി അസംബ്ലിയിൽ നാലാം ക്ലാസ്സിലെ  സിനാൻ  അറബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളെല്ലാവരും അറബിയിൽ ഏറ്റുപറഞ്ഞു. തുടർന്ന് ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എസ് ആർ ജി കൺവീനർ അബ്ദുറഹൂഫ് മാസ്റ്റർ സന്ദേശം കൈമാറി. ശേഷം അറബി ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റുഷ്ദ 4A ക്ക് സമ്മാനം നൽകി. അറബി ഭാഷയ്ക്ക് ലോകത്തിലുള്ള സ്ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി റുഷ്ദ 4 എ  പ്രസംഗം അവതരിപ്പിച്ചു. ശേഷം റിൻഷാ &പാർട്ടി ലുഅത്തുൽ ജന്നത്തി അറബിയ്യ എന്ന സംഘഗാനം വളരെ മനോഹരമായി ആലപിക്കുകയും ചെയ്തു. അർദ്ധവാർഷിക പരീക്ഷ നടക്കുന്നതുകൊണ്ട് വേണ്ടത്ര വിപുലമാക്കാൻ കഴിയാത്തത് വിഷമകരം ആയി . എങ്കിലും ശേഷം ദേശീയ ഗാനത്തോടുകൂടി സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അറബി അസംബ്ലി പിരിച്ചുവിടുകയും ചെയ്തു.

ക്രിസ്മസ് ആഘോഷം
പഠനയാത്ര
ഓണസ്‌റ്റി  ബുക്ക്  സ്റ്റാൾ
റിപ്പബ്ലിക്ക് ഡേ
പഠനോത്സവം
വാർഷികാഘോഷം

2018  -2019  പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതിദിനം

വായനാദിനം
ലഹരിവിരുദ്ധ ദിനം

സമൂഹത്തിൽ ഉയർന്നു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ താക്കീതുമായി ചെമ്രക്കാട്ടൂർ  ജി.എൽ.പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

ചടങ്ങിൽ എസ് ആർ ജി കൺവീനർ ശ്രീ റൗഫ് റഹ്മാൻ മാസ്റ്റർ ലഹരി ഉപയോഗത്തെ കുറിച്ചും അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി.

ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ അവരുടെ ധർമ്മം നിർവഹിച്ചു. ശ്രീ ഷൈജൽ മാഷിന്റെ ഉൽബോധന ത്തോടുകൂടി ലഹരി വിമുക്ത ദിനാചരണ പരിപാടികൾക്ക് ആരംഭം കുറിച്ചു.

സ്റ്റാഫ് സെക്രട്ടറിയും സീനിയർ ടീച്ചറുമായ ശ്രീമതി ലത ടീച്ചർ സ്കൂൾ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്
ചാന്ദ്രദിനം

2018-19 അദ്ധ്യയന വർഷത്തെ ചാന്ദ്രദിന പരിപാടികൾ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. അധ്യാപകരായ സഞ്ജയ് സാർ ഷൈജൽ സാർ എന്നിവർ നേതൃത്വം നൽകി.

രാവിലെ കൃത്യം 10:30 ന് തന്നെ ചാന്ദ്രദിന പ്രത്യേക അസംബ്ലി ആരംഭിച്ചു. സഞ്ജയ് സാർ കുട്ടികൾക്ക് ചന്ദ്ര ദിനത്തെക്കുറിച്ചുള്ള വിശദീകരണം നൽകി.ക്ലാസുകൾക്ക് മുമ്പിൽ അലങ്കരിച്ച പോസ്റ്ററുകളും ചാന്ദ്രദിനപതിപ്പുകളും ആഘോഷങ്ങൾക്ക് പൊലിമ കൂട്ടി. ഓരോ ക്ലാസിലും കയറിയിറങ്ങി വിദ്യാർത്ഥികളുടെ എല്ലാ സംശയങ്ങൾക്കും ചാന്ദ്രമനുഷ്യൻ ഉത്തരം നൽകി. വിദ്യാർത്ഥികൾക്കായി ചാന്ദ്രമനുഷ്യൻ്റെ ഉത്തരങ്ങൾ സ്കൂൾ ലീഡർ മാഹിർ ഹസ്സൻ തർജ്ജമ ചെയ്തു.സ്കൂളിൽ നടന്ന പരിപാടികളുടെ ഡോക്യുമെൻ്റേഷൻ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഉന്നത ഉദ്യോഗസ്ഥർ , അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരിലേക്ക് എത്തിച്ചു.

ഹിരോഷിമ നാഗസാക്കി ദിനം

വൈവിധ്യങ്ങളോടെയുള്ള ഹിരോഷിമ ദിനാചരണം 06.08.2018 ന് സ്കൂൾ അങ്കണത്തിൽ കൊണ്ടാടി. 12.15ന് ആരംഭിച്ച സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപകൻ അബ്ദുസലാം മാസ്റ്റർ റൗഫ് മാസ്റ്റർ  ശബാന ടീച്ചർ  എന്നിവർ യുദ്ധം മനുഷ്യനിൽ ഉണ്ടാക്കുന്ന ഭീതിയെ കുറിച്ചും സമാധാനത്തിൻ്റെ  ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നടത്തി. പ്ലക്കാർഡുകളുമായി അണിയണിയായി വന്ന വിദ്യാർത്ഥികൾ  ആഘോഷങ്ങൾക്ക് പൊലിമ കൂട്ടി. ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ച് ഒന്ന് എ ക്ലാസ് പ്രത്യേക അഭിനന്ദനാർഹരായി. വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ സുഡാക്കോ കൊക്കുകൾ കൊടികൾ തുടങ്ങിയവയുമായി സ്കൂളിനു ചുറ്റും റാലി നടത്തി.

സ്വാതന്ത്ര്യ ദിനം

മാതൃരാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിൻ്റെ സന്തോഷം ജിഎൽപി സ്കൂൾ വീണ്ടും അനുസ്മരിച്ചു. പ്രധാന അധ്യാപകൻ ശ്രീ അബ്ദുസലാം മാസ്റ്ററുടെ നേതൃത്വത്തിൽ രാവിലെ 9.00 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടിയിൽ വാർഡ് മെമ്പർ ഗീത ,ഉമ്മർ വെള്ളേരി ,പി ടി എ പ്രസിഡൻ്റ് അബ്ദുറഹ്മാൻ പട്ടീരി എന്നിവർ പങ്കെടുത്തു.

ദേശീയപതാക ഉയർത്തി. ശേഷം രാജ്യത്തിൻ്റെ അഖണ്ഡതയും വൈവിധ്യവും കാത്തുസൂക്ഷിക്കേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ച് ജവാൻ ശ്രീ സുധീഷ് സദസ്സിനെ ഉദ്ബോധിപ്പിച്ചു. വിദ്യാർഥികൾ പതാകഗാനം, ദേശഭക്തി ഗാനം, പ്രസംഗം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര വിതരണത്തോടെ അവസാനിച്ച പരിപാടിയിൽ നിന്ന് വിദ്യാർത്ഥികൾ മാതൃ സ്നേഹം തുളുമ്പുന്ന  മനസ്സോടെയാണ് വിടവാങ്ങിയത്.

പിന്നീടുള്ള ദിവസങ്ങളിൽ പതിപ്പ് തയ്യാറാക്കൽ ,പതാക നിർമ്മാണം, ചുമർപത്രിക ,  ക്വിസ്  മത്സരം എന്നിവയും സംഘടിപ്പിക്കുകയുണ്ടായി.

സ്കൂൾ ശാസ്ത്രമേള

സെപ്റ്റംബർ 15 ശനിയാഴ്ച രണ്ടുമണിമുതൽ സ്കൂൾ തല ശാസ്ത്ര മേള നടന്നു ശാസ്ത്രക്ലബ്ബ് അംഗങ്ങളുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ നടത്തി പ്രധാനമായും മൂന്ന് ഇനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത് ചാർട്ട് ശേഖരണം ലഘുപരീക്ഷണങ്ങൾ മൂന്ന്, 4ക്ലാസ്സിലെ കുട്ടികളാണ് ഇതിൽ പങ്കെടുത്തിരുന്നത് ഹെഡ്മാസ്റ്റർ സലാം മാഷ് സഞ്ജയൻ സർ അബൂബക്കർ സർ എന്നിവയാണ് പരീക്ഷണം വിലയിരുത്തിയത് ലത ടീച്ചർ അനശ്വര ടീച്ചർ എന്നിവർ ശേഖരം വിലയിരുത്തി നബീല ടീച്ചർ ഫസീല ടീച്ചർ എന്നിവർ ചാർട്ട് വിലയിരുത്തി മൂന്നു മേഖലകളിലും സമ്മാനാർഹരെ കണ്ടെത്തി

സോപ്പ് നിർമാണ ശില്പശാല

അരീക്കോട് യുപി മുൻ ഹെഡ്മാസ്റ്റർ കൃഷ്ണനുണ്ണി സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് സോപ്പ് നിർമാണ ശില്പശാല സംഘടിപ്പിച്ചു ഓരോ ക്ലാസിലെയും രണ്ട് വീതം രക്ഷിതാക്കളും നാലാം ക്ലാസിലെ മുഴുവൻ കുട്ടികളും എല്ലാ അധ്യാപകരും ശിൽപശാലയിൽ പങ്കെടുത്തു

ഗാന്ധിജയന്തി

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ പൂർവ്വാധികം ഭംഗിയായി അധ്യാപകരായ സഞ്ജയ് ലെനിൻ, ലീലാവതി എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

രാവിലെ കൃത്യം ഒമ്പത് മണിക്ക്  സ്കൂളിൽ വാർഡ് മെമ്പർ ശ്രീമതി ഗീത പിടിഎ പ്രസിഡണ്ട് അബ്ദുറഹിമാൻ, ശ്രീ. ഉമ്മർ വെള്ളേരി , എച്ച്. എം ശ്രീമതി വത്സലകുമാരി മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ അസംബ്ലി ചേർന്നു. ഭാരതാംബയും ഗാന്ധിജിയും ചാച്ചാജിയും വന്നത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി. അസംബ്ലിയിൽ ശ്രീമതി ഗീതയാണ് പതാക ഉയർത്തിയത്. കുട്ടികൾ പതാക ഗാനം ആലപിച്ചു. ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് ഓരോരുത്തരും ഇന്ത്യ സ്വതന്ത്രമായ ആ സമയത്തെ വിവിധ സമരങ്ങളെ കുറിച്ചും ഗാന്ധിജിയുടെ നേതൃപാടവത്തെ കുറിച്ചും കുട്ടികളുമായി പങ്കുവെച്ചു. അതിനുശേഷം കുട്ടികളുടെ ദേശഭക്തി ഗാനാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്ക് പിന്നാലെയുള്ള പായസം കൂടി ആയപ്പോൾ അത് സ്വാദേറിയ ഒരു ഒരു സ്വാതന്ത്ര ദിനമായി മാറി. കൂടാതെ പതിപ്പ് തയ്യാറാക്കൽ മത്സരം, പതാക നിറം നൽകൽ , ചുമർ പത്രിക തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി വിജയികളെ അനുമോദിച്ചു.

കേരളപിറവി ദിനം

കേരളപ്പിറവിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു പ്രളയാനന്തര കേരളം ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു എല്ലാ കുട്ടികളും അതിൽ പങ്കെടുത്തു അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കേരളത്തെക്കുറിച്ച് സംസാരിച്ചു

സ്കൂൾ തല കായികമേള

സ്കൂൾതല കായിക മേള 5 11 18 തിങ്കളാഴ്ച നടത്തി രാവിലെ 10 30 ന് സഞ്ജയൻ സാറിന്റെ നേതൃത്വത്തിൽ മത്സരം ആരംഭിച്ചു കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി ( റെഡ് ഗ്രീൻ യെല്ലോ ബ്ലൂ) തിരിച്ചാണ് മത്സരം നടത്തിയത് ഓരോ ഗ്രൂപ്പിനും നേതൃത്വം വഹിക്കാൻ രണ്ട് അധ്യാപകരെയും നിയോഗിച്ചിരുന്നു കിഡ്സ് ജൂനിയർ എന്നിങ്ങനെ ക്ലാസ്സ് അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത് 50മീറ്റർ,100മീറ്റർ എന്നിങ്ങനെ  ആൺകുട്ടികൾ പെൺകുട്ടികൾ തിരിച്ചാണ് മത്സരം നടത്തിയത് നല്ല രീതിയിലുള്ള പ്രകടനം കുട്ടികൾ കാഴ്ചവെച്ചു

ശിശുദിനം
മലയാളത്തിളക്കം പ്രഖ്യാപനം
ക്രിസ്തുമസ് ആഘോഷം
ഓണസ്‌റ്റി ബുക്ക് സ്റ്റാൾ ഉദ്‌ഘാടനവും പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും

ജനുവരി 15 ചൊവ്വ സ്കൂളിൽ പഞ്ചായത്തിലെ പുതിയ സാരഥികളായ  പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീമതി പി.ഗീത ,പതിമൂന്നാം വാർഡ് മെമ്പർ ഷീന ,പതിനാലാം വാർഡ് മെമ്പർ ഉമ്മർ വെള്ളേരി എന്നിവർക്ക് സ്വീകരണം നൽകി . ഹെഡ്മാസ്റ്റർ സലാം  സർ സ്വാഗതം പറഞ്ഞു.അധ്യക്ഷ  വാർഡ് മെമ്പർ ഗീത ആയിരുന്നു.മറ്റു മെമ്പർമാർ ആശംസകൾ അർപ്പിച്ചു.ലത ടീച്ചറുടെ നന്ദി പറയലോടെ പരിപാടികൾ സമാപിച്ചു.ശേഷം രക്ഷിതാക്കളുടെ സഹകരണത്തോടെ   ഹോണസ്റ്റി ബുക്ക് സ്റ്റാൾ ഉദ്ഘാടനവും ആദ്യ പുസ്തക കൈമാറലും നടന്നു.എല്ലാ രക്ഷിതാക്കളും പുസ്തകമേളയിൽ പുസ്തകങ്ങൾ തെരെഞ്ഞെടുത്ത് തങ്ങളുടെ മക്കൾക്ക് വാങ്ങി കൊടുക്കുകയും ചെയ്തു.

ശ്രദ്ധ

11.01.2019 വെള്ളിയാഴ്ച ശബാന ടീച്ചർ, എൽസി ടീച്ചർ, സഞ്ജയ് സാർ ,ലത ടീച്ചർ , റഊഫ് സാർ എന്നിവരുടെ നേതൃത്വത്തിൽ 20 കുട്ടികൾക്ക് ശ്രദ്ധ തുടങ്ങി.

3, 4 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് തെരെഞ്ഞെടുത്തത്. എല്ലാ ചൊവ്വാഴ്ചയും , വെള്ളിയാഴ്ചയും ശ്രദ്ധ നടത്തി വരുന്നു.

പഠനയാത്ര

19. 01.2019 ന് ഷൈജൽ സാറിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്ന് പഠനയാത്ര നടത്തി.പാലക്കാട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ കോട്ട, റോക്ക് ഗാർഡൻ, മലമ്പുഴ ഡാം,  ഫാൻറസി പാർക്ക്, സ്നേക്ക് പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്.  അന്നേദിവസം രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 10 മണിയോടെ തിരിച്ചെത്തി. നാലാം ക്ലാസ്സിലെ  വിദ്യാർത്ഥികളും 12 അധ്യാപകരും പി.ടി.എ.പ്രധിനിധികളുമടങ്ങുന്നതായിരുന്നു ടൂർ സംഘം .

റിപ്പബ്ലിക്ക് ദിനാഘോഷം

ജനുവരി 26 റിപ്പബ്ലിക് ദിനം ജി എൽ പി എസ് ചെമ്രക്കാട്ടൂരിൽ സമുചിതമായി ആഘോഷിച്ചു.  വാർഡ് മെമ്പർ ഗീത അധ്യക്ഷത വഹിച്ചു. രാവിലെ കൃത്യം ഒമ്പത് മണിക്ക് അസംബ്ലി  ചേർന്നു. പ്രധാനാധ്യാപകൻ ശ്രീ അബ്ദുസ്സലാം സാർ പതാക ഉയർത്തി. കുട്ടികൾ പതാക ഗാനം ആലപിച്ചു. പ്രധാനധ്യാപകൻ, റൗഫ് സാർ ,ഷൈജൽ സാർ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾക്ക് മധുരം നൽകി 11:00 മണിയോടുകൂടി പരിപാടികൾക്ക് സമാപനമായി.

നിറക്കൂട്ട് : പഠനോത്സവം

ചെമ്രക്കാട്ടൂർ ജി എൽ പി എസ് സംഘടിപ്പിച്ച പഠനോത്സവം വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങളുടെ അവതരണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി പഠനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി ഗീത അധ്യക്ഷതവഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജ  കാവനൂർ പഞ്ചായത്ത് മെമ്പർ സാക്കിർഎന്നിവർ ആശംസകൾ നേർന്നു.  പ്രധാനാധ്യാപകൻ അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഭാഷാ-ശാസ്ത്ര-ഗണിത വിഷയങ്ങളിലെ വിത്യസ്ത പ്രവർത്തനങ്ങൾ, ചിത്രീകരണങ്ങൾ, നാടൻപാട്ടുകൾ, വഞ്ചിപ്പാട്ടുകൾ ,കവിത പാരായണങ്ങൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ കുട്ടികൾ മനോഹരമായി അവതരിപ്പിച്ചു. സ്കൂൾ ശാസ്ത്ര ക്ലബ് അവതരിപ്പിച്ച ലഘുപരീക്ഷണങ്ങൾ കുട്ടികളിൽ ശാസ്ത്രബോധവും രക്ഷിതാക്കളിൽ കൗതുകവും ഉണർത്തുന്നതായിരുന്നു. ഈ അധ്യയനവർഷം സ്കൂളിൽ നടന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ  വിവിധ പ്രദർശനവും നടന്നു. കുട്ടി കടയും ജാമിതീയ രൂപ ചാർട്ടുകളും പ്രദർശനം നടത്തുകയുണ്ടായി. എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പിച്ച പരിപാടികളിൽ രക്ഷിതാക്കൾക്ക് കുട്ടികളോട് ആശയ വിനിമയം നടത്താനും കുട്ടികളെ വിലയിരുത്താനും കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ഉണ്ടായിരുന്നത് പഠനോത്സവം സജീവമാക്കാൻ സഹായകരമായി. പരിപാടിയുടെ ഹാളും പരിസരവും കുട്ടികളും അധ്യാപകരും ചേർന്ന് ഭംഗിയായി അലങ്കരിച്ചിരുന്നു. പഠനോത്സവം  കുട്ടികൾക്ക് എന്നപോലെ രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി.

2017 -2018  പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2017-18 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം കെങ്കേമാക്കുന്നതിനായി 25-05-17 ന് എസ്.ആർ.ജി. യോഗവും പി.ടി.എ. എക്സിക്യൂട്ടീവ് യോഗവും ചേർന്നു. പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്തു. മുപ്പത്തിയൊന്നാം തീയതി എല്ലാ അധ്യാപകരും സ്കൂളിലെത്തി നവാഗതർക്കുള്ള കിരീടം നിർമ്മിച്ചു സ്കൂൾ അലങ്കരിച്ചു.ഒന്നാം തീയതി രാവിലെ 9 മണിക്ക്  തന്നെ അധ്യാപകർ എല്ലാവരും സ്കൂളിൽ എത്തിച്ചേരുകയും പ്രവേശനോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. കൃത്യം 10 30 ന് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.  പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.ഉമ്മർ വെള്ളേരി മെമ്പർരായ ശ്രീമതി. ഗീത,ശ്രീജ, സാക്കിർ മൂന്നര കൊല്ലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീന എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ പരിപാടിയിലേക്ക് സ്വാഗതമരുളിയത് എച്.എം. ശ്രീമതി വത്സലകുമാരി ആയിരുന്നു. തുടർന്ന് പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ  പരിപാടി പുരോഗമിച്ചു. ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഒരു ഒരു കുട്ടിക്ക് പഠന കിറ്റ്  നൽകി കൊണ്ട് നിർവഹിച്ചത് വാർഡ് മെമ്പർ ആയ ശ്രീമതി ഗീതയാണ്. തുടർന്ന് ശ്രീമതി പ്രീജ യൂണിഫോം വിതരണ ത്തിന്റെയും ശ്രീ. സാക്കിർ പുസ്തക വിതരണത്തിന്റെയും ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളിലും രക്ഷിതാക്കളിലും എത്തിച്ചത് അധ്യാപകനായ ശ്രീ. സഞ്ജയ് ലെനിനാണ്. തുടർന്ന് നാലാം ക്ലാസ് വിദ്യാർത്ഥികൾ നവാഗതരെ കിരീടം അണിയിച്ച് സ്വീകരിച്ചു. അവർക്ക് ആശംസകൾ അർപ്പിച്ചത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രീജ ആയിരുന്നു. റൗഫ് മാഷിന്റെ നന്ദി പ്രകടനത്തോടെ കൂടി ഔപചാരിക പരിപാടികൾ അവസാനിച്ചു.

പരിസ്ഥിതി ദിനം

മലപ്പുറം ജില്ലാ പിറവി ദിനം

ജൂൺ 16 മലപ്പുറം ജില്ലയുടെ പിറവി ഞങ്ങളുടെ സ്കൂളിലും ആഘോഷമാക്കി മാറ്റി. രാവിലെ പ്രേത്യേക അസംബ്ലി. അസംബ്ലിയിൽ എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ ,ലത ടീച്ചർ എന്നിവർ മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ചും മലപ്പുറം ജില്ലയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.തുടർന്ന് ശ്രീ സഞ്ജയ് ലെനിൻ മാഷ് മുഖ്യമന്ത്രിയുടെ കത്ത് വായിച്ചു. ക്വിസ് മത്സരം നടത്തി, വിജയികളെ കണ്ടെത്തി.ഉച്ചക്കു ശേഷം ഷബാന ടീച്ചറുടെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. വിജയികളെ കണ്ടെത്തി സമ്മാന ദാനം നടത്തി.

വായനദിനം

ജൂൺ- 19 :വായനാദിനവും വായനാവാരവും ഒരു മഹോത്സവമാക്കി ജി.എൽ.പി എസ് ചെമ്രക്കാട്ടൂർ .19 ന് രാവിലെ കൃത്യം 10.30 ന് അസംബ്ലി ചേർന്നു. അസംബ്ലിയിൽ പി എൻ പണിക്കരെക്കുറിച്ച് എച്.എം ശ്രീമതി.വത്സല കുമാരി ടീച്ചർ, ശ്രീമതി മഞ്ജു ടീച്ചർ എന്നിവർ സംസാരിച്ചു. ശേഷം നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു പുസ്തകം പരിചയപ്പെടുത്തി. അസംബ്ലിക്കു ശേഷം ബിനു സാറിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം നടത്തി. തുടർന്ന് കുട്ടികൾക്കായി പുസ്തക വിതരണം നടത്തി.

തുടർന്നുള്ള ഓരോ ദിവസങ്ങളിലായി 3,4 ക്ലാസുകൾക്ക് വായനാക്കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ, ചുമർ പത്രിക തയ്യാറാക്കൽ ,ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി. 1, 2 ക്ലാസുകളിലെ കുട്ടികൾക്ക് വായനാ മത്സരം നടത്തി. വിജയി കൾക്ക് സമ്മാനം നല്കി.

ബഷീർ ദിനം

ജൂലൈ 5 ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജി എൽ.പി എസ് ചെമ്രക്കാട്ടൂരിലും ഗംഭീരമായി നടത്തി.രാവിലെ കൃത്യം 10.30 ന് അസംബ്ലി ചേർന്നു. അസംബ്ലിയിൽ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് മനോജ് സാറും റഊഫ് സാറും സംസാരിച്ചു. ബഷീറിന്റെ വിവിധ കൃതികൾ പരിചയപ്പെടുത്തി. തുടർന്ന് 3, 4 ക്ലാസുകളിലെ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിച്ചു

ജനസംഖ്യ ദിനം
ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം.ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ അധ്യാപകരായ മനോജ് കുമാർ,ബിനു എന്നിവരുടെ നേതൃത്വത്തിൽ നടന്നു. രാവിലെ കൃത്യം 10.30 ന് അസംബ്ലി,അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.അപ്പോഴാണ് കുട്ടികൾക്കിടയിലൂടെ ചാന്ദ്ര മനുഷ്യനായി മുഹമ്മദ് ഹിഷാം എന്ന നാലാം ക്ലാസ് വിദ്യാർത്ഥി എത്തിയത്.അത് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.ചാന്ദ്ര മനുഷ്യനു മായി ഓരോ ക്ലാസ്സിലേയും ഓരോ കുട്ടി വീതം അഭിമുഖം നടത്തി.ചാന്ദ്രമനുഷ്യന്റെ മറുപടി തർജ്ജമ ചെയ്തത് സഞ്ജയ് ലെനിൻ സാറായിരുന്നു. അസംബ്ലിക്ക് ശേഷം പതിപ്പ് തയ്യാറാക്കൽ,ചുമർ പത്രിക തയ്യാറാക്കൽ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു.വിജയികളെ അനുമോദിച്ചു.അന്നേ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പിംഗ്‌ കാണിച്ചു.

ഹിരോഷിമ നാഗസാക്കി ദിനം

      ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം.പരിപാടിക്ക് നേതൃത്വം നൽകിയത് അധ്യാപകരായ ലീലാവതി,സഞ്ജയ് ലെനിൻ എന്നിവർ ആയിരുന്നു.ആഗസ്റ്റ് 7 ന് തിങ്കളാഴ്ച രാവിലെ നടന്ന അസംബ്ലിയിൽ സഞ്ജയ് ലെനിൻ സർ യുദ്ധഭീകരതയെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. തുടർന്ന് കുട്ടികൾ ശേഖരിച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി കൊളാഷ് നിർമ്മിച്ചു. 9 ന് രാവിലെ കുട്ടികൾ തയ്യാറാക്കി കൊണ്ടു വന്ന പ്ലക്കാർഡ്, സഡാക്കോ കൊക്കുകൾ,കൊടി തുടങ്ങിയവയെല്ലാം ഉയർത്തിപ്പിടിച്ച് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.റാലി ചെമ്രക്കാട്ടൂർ അങ്ങാടിയിൽ സമ്മേളിച്ചു.അവിടെ വച്ച് വാർഡ് മെമ്പർ ഗീത,എച്ച്. എം ശ്രീമതി വത്സല കുമാരി,ശ്രീ റഊഫ് റഹ്‌മാൻ, ശ്രീ മനോജ് കുമാർ,പി.ടി.എ. പ്രസിഡന്റ് എന്നിവർ കുട്ടികളെയും നാട്ടുകാരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നേരത്തെ തയ്യാറാക്കിയ വെള്ള ചുമരിൽ എഴുതി.ശ്രീമതി ഗീത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നടത്തി.തുടർന്ന് നാട്ടുകാരും കുട്ടികളും അധ്യാപകരും എല്ലാവരും ഉൾപ്പെട്ട ഒപ്പ് ശേഖരണം,യുദ്ധ വിരുദ്ധ സന്ദേശം എഴുതൽ, യുദ്ധവിരുദ്ധ ചിത്രം വരയ്ക്കൽ,കൈ പതിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.12 മണിയോടു കൂടി റാലി സമാപിച്ചു.കൂടാതെ ഈ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസ് മത്സര വും നടത്തി.

സ്വതന്ത്ര്യ ദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ പൂർവ്വാധികം ഭംഗിയായി അധ്യാപകരായ സഞ്ജയ് ലെനിൻ, ലീലാവതി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. രാവിലെ കൃത്യം ഒമ്പത് മണിക്ക്  സ്കൂളിൽ വാർഡ് മെമ്പർ ശ്രീമതി ഗീത ,പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ, ശ്രീ. ഉമ്മർ വെള്ളേരി , എച്ച്. എം ശ്രീമതി വത്സലകുമാരി മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ അസംബ്ലി ചേർന്നു. ഭാരതാംബയും ഗാന്ധിജിയും ചാച്ചാജിയും വന്നത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി. അസംബ്ലിയിൽ ശ്രീമതി ഗീതയാണ് പതാക ഉയർത്തിയത്. കുട്ടികൾ പതാക ഗാനം ആലപിച്ചു. ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് ഓരോരുത്തരും ഇന്ത്യ സ്വതന്ത്രമായ ആ സമയത്തെ വിവിധ സമരങ്ങളെ കുറിച്ചും ഗാന്ധിജിയുടെ നേതൃപാടവത്തെ കുറിച്ചും കുട്ടികളുമായി പങ്കുവെച്ചു. അതിനുശേഷം കുട്ടികളുടെ ദേശഭക്തി ഗാനാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്ക് പിന്നാലെയുള്ള പായസം കൂടി ആയപ്പോൾ അത് സ്വാദേറിയ ഒരു ഒരു സ്വാതന്ത്ര ദിനമായി മാറി. കൂടാതെ പതിപ്പ് തയ്യാറാക്കൽ മത്സരം, പതാക നിറം നൽകൽ , ചുമർ പത്രിക തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി വിജയികളെ അനുമോദിച്ചു.

കർഷകദിനം & ശാസ്ത്ര പ്രവർത്തി പരിചയമേള

ആഗസ്റ്റ് 17 ചിങ്ങം 1 കർഷകദിനം. രാവിലെ 10 30 ന് അസംബ്ലി. അസംബ്ലിയിൽ മനോജ് സർ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് സഞ്ജയ് മാഷിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ ആകൃതിയിൽ ഞാറ് നട്ടത് ഒരു വേറിട്ട അനുഭവമായി.

11 മണി മുതൽ പ്രവൃത്തിപരിചയ മേള ഷിജി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. പങ്കെടുക്കുന്ന കുട്ടികൾ അവരവരുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് പ്രവൃത്തിപരിചയ മേള ഗംഭീരമാക്കി ആക്കി മാറ്റി. ചന്ദനത്തിരി നിർമ്മാണം, പാവ നിർമ്മാണം, പനയോല ഉൽപ്പന്നങ്ങൾ, ഫാബ്രിക് പെയിൻറിംഗ്, വെജിറ്റബിൾ പ്രിന്റിഗ്, കളിമൺ രൂപങ്ങൾ തയ്യാറാക്കൽ, ചിരട്ടയിൽ രൂപങ്ങൾ തീർക്കൽ, മുത്തു കൊണ്ടുള്ള ഉൽപ്പന്നങ്ങൾ പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. 1 മണിക്ക് ജഡ്ജസ് കുട്ടികളുടെ ആരുടെ കഴിവുകൾ വിലയിരുത്തി സമ്മാനാർഹരെ തിരഞ്ഞെടുത്തു.

2 മണി മുതൽ ലത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. വിവിധ പരീക്ഷണങ്ങൾ 3,4 ക്ലാസിലെ കുട്ടികൾ ചെയ്തു കാണിച്ചു. അധ്യാപകരായ സഞ്ജയ് ലെനിൻ ബിനു എന്നിവർ പരീക്ഷണം വിലയിരുത്തി സമ്മാനാർഹരെ കണ്ടെത്തി. മൂന്നുമണി മുതൽ നാലുമണി വരെയുള്ള സമയത്ത് പ്രവൃത്തിപരിചയമേള യുടെ ഉൽപന്നങ്ങളുടെ പ്രദർശനം നടത്തി തുടർന്ന് നടന്ന അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓണാഘോഷം

  25.082017 വെള്ളിയാഴ്ച സ്കൂളിലെ ഓണാഘോഷം നടന്നു. 9:30 മുതൽ 10:30 വരെയുള്ള സമയത്ത് പൂക്കള മത്സരം. ഓരോ ക്ലാസിലേയും, വിവിധ ഡിവിഷനുകൾ തമ്മിലായിരുന്നു മത്സരം. 10:30 മുതൽ 11 മണിവരെയുള്ള സമയത്ത് പൂക്കളത്തിന്റെ വിലയിരുത്തലും വിധി നിർണ്ണയവും . ശേഷം ഒന്നാം തരത്തിന് മഞ്ചാടി പെറുക്കൽ, രണ്ടാം തരത്തിന് പന്ത് കൈമാറൽ, മൂന്നാം തരത്തിന് lemon and spoon , നാലാം തരത്തിന് കസേരകളി തുടങ്ങിയ മത്സരങ്ങൾ നടത്തി. ഒരോ ഇനങ്ങളിലേയും വിജയികളെ കണ്ടെത്തി അനുമോദിച്ചു. തുടർന്ന് ഓണപ്പാട്ടുകൾ പാടി രസിച്ചു. രക്ഷിതാകളുടേയും, നാട്ടുകാരുടേയും പൂർണ സഹകരണത്തോടു കൂടിയുള്ള ഓണ സദ്യ കൂടിയായപ്പോൾ ഓണാഘോഷം കെങ്കേമമായി.

സ്കൂൾ തല കായികമേള

    15 .09 .2017 ന് വെള്ളിയാഴ്ച സഞ്ജയ് ലെനിൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ തല കായിക മേള നടത്തി. മേളയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി കുട്ടികളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു (ചുവപ്പ്,പച്ച,നീല,മഞ്ഞ, ). ഒരോ ഗ്രൂപ്പിന്റേയും ചുമതല 2 അധ്യാപകർക്ക് വീതം നൽകി. 1, 2 ക്ലാസുകൾക്ക് 50 മീറ്റർ , 100 മീറ്റർ , ഓട്ട മത്സരം, സ്റ്റാന്റിംഗ് ബ്രോഡ് ജമ്പ്, റിലേ എന്നീ ഇനങ്ങളും , 3 , 4 ക്ലാസുകൾക്ക് 50 മീറ്റർ ,, 100 മീറ്റർ , ഓട്ട മത്സരം, ലോങ് ജമ്പ്, റിലേ എന്നീ ഇനങ്ങളും നടത്തി. കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായ ഒരു പരിപാടിയായി ഇത് മാറി. മത്സര വിജയി കൾക്ക് സമ്മാനദാനവും നടത്തി. കൂടാതെ വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ കൂടുതൽ പരിശീലനം നൽകി പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

ഗാന്ധി ജയന്തി

ഒക്ടോബർ:2 ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ റഊഫ് സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി. ഒക്ടോബർ 3 ന് രാവിലെ കൃത്യം 10:30 ന് അസംബ്ലിയിൽ ഗാന്ധിജിയെ ക്കുറിച്ചും ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും HM , മനോജ് കുമാർ സാർ , റഊഫ് സാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രസംഗം, ഇതിനു ശേഷം അസംബ്ലി പിരിച്ചു വിട്ടു. ഉച്ചയ്ക്ക് ശേഷം അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. തുടർന്ന് ഒരാഴ്ചക്കാലം ശുചിത്വ വാരമായി ആചരിച്ചു. കൂടാതെ ക്വിസ് മത്സരം, ചുമർ പത്രിക തയ്യാറാക്കൽ ,c.d പ്രദർശനം  തുടങ്ങിയ പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു. എല്ലാ കുട്ടികളുടേയും പങ്കാളിത്തം കൊണ്ട് പരിപാടി വളരെ ശ്രദ്ധേയമായി.

സ്കൂൾ തല കലാമേള
കേരളപ്പിറവി ദിനം
ശിശുദിനം
മലയാളത്തിളക്കം
ശ്രദ്ധ
രക്ഷാകർതൃ പരിശീലനവും മലയാളത്തിളക്ക പ്രഖ്യാപനവും
റിപ്പബ്ലിക്ക് ദിനം
അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണം

നാല്പതാം വാർഷികാഘോഷം(2016 മാർച്ച് )