എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ഹെൽത്ത് ക്ളബ്

Schoolwiki സംരംഭത്തിൽ നിന്ന്

.കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന പതിവ് നമ്മുടെ സ്കൂളിനുണ്ട്. ആഴ്ചയിൽ 2 ദിവസം ചാർജുള്ള നഴ്‌സ്‌ വന്നിട്ട് കുട്ടികളുടെ ഭാരം ,മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ വിലയിരുത്താറുണ്ട്.കുട്ടികൾക്കാവശ്യമായ പ്രതിരോധ മരുന്നുകൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ  നേതൃത്വത്തിൽ ക്രമമായി നൽകി വരുന്നു,അതോടൊപ്പം വിറ്റാമിൻ  ഗുളികകളും നൽകി വരുന്നു.വിര ഗുളിക ,അയൺ ടാബ്‌ലറ്റ്  തുടങ്ങിയവ.ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ  സജീവ പങ്കാളിത്തവും,ശ്രദ്ധയും  അഭിനന്ദനാർഹമാണ്.കോവിഡ് വരുന്നതിനു മുൻപ് വരെ ക്രമമായും ,ഭംഗിയായും, എല്ലാ കാര്യങ്ങളും നടന്നിരുന്നു,,പ്രഥമ ശുശ്രുഷയ്ക്കുള്ള കിറ്റ് ,ഡോളോ പോലുള്ള അത്യാവശ്യ മരുന്നുകൾ എല്ലാം തന്നെ എപ്പോഴും സ്കൂളിൽ കരുത്താറുണ്ട്.