ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ദേശീയ ഹരിതസേന
ദേശീയ ഹരിതസേനയുടെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. സേനയുടെ കീഴിൽ സ്കൂൾ വളപ്പിൽ പച്ചക്കറി, വാഴക്കൃഷി നടന്നു വരുന്നു. കുഴിമണ്ണ കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷി നടന്നു വരുന്നു.ക്യാബേജ്, കോളി ഫ്ലവർ, എന്നിവ വിളവെടുപ്പിന് പാകമായി. ഇവയ്ക്ക് പുറമെ പയർ, പച്ചമുളക് ,ചീര, വെണ്ട, മത്തൻ എന്നിവയും കൃഷിത്തോട്ടത്തിലുണ്ട്. യു.പി. ഭാഗം അധ്യാപകൻ പി.ജയനാണ് ദേശീയ ഹരിതസേന കൺവീനർ.ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ദാവൂദിൻ്റെ നേതൃത്വത്തിലുള്ള വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ കൃഷിയും ഉച്ചഭക്ഷണ പരിപാടിക്ക് ഏറെ ഉപകാരപ്പെടുന്നു
കരാട്ടേ ക്ലബ്ബ്
പ്രതിസന്ധികളും പ്രശ്നങ്ങളും നിറഞ്ഞ കാലത്ത് പെൺകുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും സ്വയം പ്രതിരോധം സൃഷ്ടിക്കുന്നതിനുമായി കരാട്ടേ പരിശീലനം സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സൗജന്യമായിട്ടാണ് പരിശീലനം നൽകി വരുന്നത്.45 കുട്ടികൾ ഇപ്പോൾ ക്ലബിൽ അംഗങ്ങളാണ്. ഫിസിക്കൽ സയൻസ് അധ്യാപിക ജിഷയാണ് കരാട്ടേ ക്ലബ്ബിന് നേതൃത്വം നൽകുന്നത്.
അലാമ ഇക്ബാൽ ഉറുദു ക്ലബ്ബ്
'ഉറുദു ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടന്ന് വരുന്നത്. സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും ഉറുദു അധ്യാപകനുമായ അബ്ദുൾ ഗഫൂർ ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.കോവിഡ് കാലത്ത് ഓൺലൈനായും ഓഫ് ലൈനായും വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.ജൂൺ 5, പരിസ്ഥിതി ദിനാഘോഷം, ഉറുദു പരിസ്ഥിതിഗാനാലാപനം, പോസ്റ്റർ രചന., ജൂൺ 19 ന് വായനാദിനാചരണം, ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന ക്വിസ്, ഉറുദു നോട്ട് ബുക്ക് ബ്ലോഗിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിന ക്വിസ് ( ഓൺലൈൻ ) ,നവംബർ 15ന് ശിശുദിന പരിപാടികൾ, നവംബർ 9 ന് ഉറുദു ദിനാചരണം, നവംബർ 9 മുതൽ 20 വരെ അലാമാ ഇക്ബാൽ ഉറുദു ടാലൻ്റ് മീറ്റ് എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പരിപാടികൾ ഓൺലൈനായും ഓഫ് ലൈനായും നടന്നു.സംസ്ഥാന തലത്തിൽ 1222 കുട്ടികൾ പങ്കെടുത്ത അലാമാ ഇക്ബാൽ ടാലൻ്റ് മീററിൽ മികച്ച റാങ്കുകൾ സ്കൂളിലെ കുട്ടികൾക്ക് നേടാൻ സാധിച്ചു. ഷഫ്‌ന മറിയം (10 A), ഫാത്തിമ ഫെമിനാസ് (10C), ഫാത്തിമ ഷഹ് ല(10 A), എന്നീ കുട്ടികൾ സംസ്ഥാന തലത്തിൽ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.
ശിശുദിന പരിപാടികളിൽ റിഫ് ന(8C), മിൻഫഷിറിൻ (8c), ദിയാന തസ്നി (8c), ഷംന ഷെറിൻ (10C) സമ്മാനങ്ങൾ നേടി.വായനാദിനത്തിൽ നടന്ന ഉറുദു പ്രശ്നോത്തരിയിൽ മുനവിറ (10C) ഒന്നാം സ്ഥാനവും റിഫ ഫാത്തിമ (9G) രണ്ടാം സ്ഥാനവും റിഫ് ന(9c) മൂന്നാം സ്ഥാനവും നേടുകയുണ്ടായി.ബഷീർ ദിന പരിപാടിയിൽ മുഫീദ (8c), മുറവിറ (10 c), മിസ് ന(8c) ഹൈസ്കൂൾ വിഭാഗത്തിലും ഷാനിബ ഷറിൻ (7A), അസ്ന (5A) യു.പി.വിഭാഗത്തിലും സമ്മാനാർഹരായി.