നിർമ്മലാ എൽ പി എസ് ചേന്നാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നിർമ്മലാ എൽ പി എസ് ചേന്നാട്
വിലാസം
chennad

ചെന്നാട് പി. ഓ പി.ഒ.
,
686581
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഇമെയിൽnirmalalpschennad@gmail.com
കോഡുകൾ
സ്കൂൾ കോഡ്32206 (സമേതം)
യുഡൈസ് കോഡ്32100200701
വിക്കിഡാറ്റQ87659214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപൂഞ്ഞാർ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികGeetha R Nair
പി.ടി.എ. പ്രസിഡണ്ട്Manu Mohan
എം.പി.ടി.എ. പ്രസിഡണ്ട്Soumya Manoj
അവസാനം തിരുത്തിയത്
30-01-202232206-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് സ്കൂളാണ്  നിർമല  എൽ പി  എസ് ചേന്നാട്.

ചരിത്രം

കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജനങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗകര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തിക ശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹച ര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്കൂൾ ബസ് എന്നിവ ഉണ്ട്.

ലൈബ്രറി


കുട്ടികൾക്കാവശ്യമുഉള്ള പുസ്തകങ്ങളും ബാലസാഹിത്യകൃതികളും ആനുകാലികങ്ങളും അടങ്ങുന്ന വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കായിക വിനോദത്തിനായി വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്.

സയൻസ് ലാബ്

അത്യാവശ്യസാമഗ്രികൾ ഉൾപ്പെട്ട ഒരു സയൻസ് ലാബുണ്ട്.

ഐടി ലാബ്

കുട്ടികളുടെ പഠനം ലളിതവും സുഗമവും ആക്കുന്നതിന് കംപ്യൂട്ടറുകൾ, ലാപ്‍ടോപ്പുകൾ,പ്രൊജൿടർ എന്നിവ ഉൾപ്പെട്ട ഒരു കംപ്യൂട്ടർ ലാബുണ്ട്.

വാഹനസൗകര്യം

കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിനായി മാനേജ്‍മെന്റും,അദ്ധ്യാപകരും,പി.റ്റി.എ യും ചേർന്ന് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കുട്ടികൾക്ക് കൃഷിയിലുളള താത്പര്യം വർദ്ധിപ്പിക്കുന്നതിനും മണ്ണിനെ അറിയുന്നതിനുമായി സ്കൂളിനു സമീപം ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. പാവൽ, വാഴ ചീനി, വഴുതന, കോവൽ, ചേന,കപ്പ, എന്നിവയെല്ലാം കൃഷി ചെയ്യുന്നു.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്‍ത്രക്ലബ്ബ്

അധ്യാപകനായ ആർ.രാജേഷിന്റെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

വായനാക്ലബ്ബ്

അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്

അദ്ധ്യാപികയായ അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ വീതം അടങ്ങുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്


അദ്ധ്യാപകനായ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ടി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.

നേട്ടങ്ങൾ

  • മാതൃഭൂമി സീഡിന്റെ 2019-20 വർഷം ഹരിത വിദ്യാലയം പുരസ്കാരം
  • 2020-21 ഹരിത മുകുളം പുരസ്കാരം

ജീവനക്കാർ

അദ്ധ്യാപകർ

  1. ഗീത.ആർ.നായർ - ഹെഡ്‍മിസ്‍ട്രസ്
  2. സുനിത.വി.നായർ
  3. ആർ.രാജേഷ്
  4. അശ്വതി.എസ്.ഉണ്ണി

അനദ്ധ്യാപകർ

  1. സിന്ധു.വി.ജി ( Noon meal cook )

മുൻ പ്രധാനാദ്ധ്യാപകർ

  • 1998-2002 -> ജി.ശാരദാമ്മ
  • 1996-1998 -> ഉണ്ണിക്കൃഷ്ണൻ നായർ
  • 1965-1996 -> വി.ആർ.രുഗ്മിണിയമ്മ
  • 1963-1964 -> ജി.ഗോപാലക്കുറുപ്പ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. ജോസ് രാഗാദ്രി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)

വഴികാട്ടി

നിർമ്മലാ എൽ പി എസ് ചേന്നാട