എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സമ്പാദ്യച്ചെപ്പ്
സമ്പാദ്യച്ചെപ്പ്
കുഞ്ഞുങ്ങളിലെ ലഘുസമ്പാദ്യ ശീലം വളർത്തുന്നതിനു സമ്പാദ്യചെപ്പ് എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ ഒരു കുഞ്ഞ് പാത്രം അവർക്ക് നൽകി. അതിൽ ഓരോ ദിവസവും നാണയ തുട്ടുകൾ നിക്ഷേപിക്കുന്നു തൻറെ കാർഡിൽ കുറിച്ച് വെക്കുന്നു . മാസത്തിലെ അവസാന വെള്ളിയാഴ്ച ചെപ്പുമായി സ്കൂളിലെത്തുന്നു, ചില്ലറ എണ്ണി തിട്ടപ്പെടുത്തുന്നു. തുക കണക്കാകുന്നു. കുഞ്ഞുങ്ങളറിയാതെ ലഘു ഗണിത ക്രിയകൾ ഈ കണക്കു കൂട്ടലിലൂടെ മനസിലുറക്കും. ആവേശത്തോടെ പദ്ധതി മുന്നോട്ട്.