ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതിക സാഹചര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ്

വിദ്യാരംഗം

ജൂനിയർ റെഡ്ക്രോസ്

സോഷ്യൽസയൻസ്ക്ലബ്

സയൻസ് ക്ലബ്

ഗണിതക്ലബ്

പരിസ്ഥിതിക്ലബ്

ആർട്സ് ക്ലബ്

സ്പോട്സ് ക്ലബ്

സ്കൂളും പരിസരവും

ശുദ്ധജലം

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്ബ്

സ്മാർട്ട് റൂം

സ്കൂൾ ബസ്സ്

നിയമസഭാസാമാജികന്റെ ഫണ്ടിൽനിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച രണ്ട് സ്കൂൾ ബസ്സുകളാണ് നമ്മൾക്ക് ഉള്ളത്. ഈ രണ്ടു ബസ്സുകൾ കുട്ടികളുടെ ഗതാഗത സൗകര്യം എളുപ്പമാക്കുന്നു. സ്കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും മറ്റ് ജീവനക്കാർക്കും സ്കൂളിൽ എത്താനുള്ള വലിയ ഒരു സൗകര്യം ആണിത്. പൊതുവേ പൊതുഗതാഗതം കുറവുള്ള നമ്മുടെ സ്കൂളിലേക്ക് നമ്മുടെ സ്കൂൾ ഒരുക്കുന്ന വാഹനസൗകര്യം വളരെ വിലപ്പെട്ടതാണ്. നമ്മുടെ സ്കൂളിൽ നിന്ന് നൂറനാട് വരെയും തിരിച്ച് കുടശ്ശനാട് വഴി കുരമ്പാല ആതിരമല ഭാഗങ്ങൾ ചുറ്റി ദിവസേന നാലഞ്ച് ട്രിപ്പുകൾ നമ്മുടെ സ്കൂൾ ബസ് നടത്താറുണ്ട്. തണ്ടാനവിള എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായ

ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ് ഈ രണ്ടു ബസ്സുകൾ.

പ്രമാണം:വണ്ടി1.jpg

കൗൺസിലർ

അടുക്കളയുംഊട്ട്പുരയും

പെൺമുറി

ഗവ : എസ്. വി  ഹൈസ്കൂൾ കുടശനാട്ടിലെ പെൺമുറി....

             ഗവ : എസ്. വി ഹൈസ്കൂൾ കുടശനാട്ടിൽ വിവിധ ക്ലാസ്സുകളിലായി ധാരാളം പെൺകുട്ടികൾ പഠിക്കുന്നുണ്ട്. പെൺകുട്ടികളുടെ ആരോഗ്യത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്തിൽ നിന്നും നമുക്കൊരു പെൺമുറി അനുവദിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം നമ്മുടെ പെൺമുറിയിൽ ഉണ്ട്.  വെള്ളം ചൂടാക്കാനും, വിശ്രമിക്കാനും തുടങ്ങിയ ആവശ്യങ്ങൾക്ക് പെൺകുട്ടികൾ ഈ മുറി ഉപയോഗിക്കുന്നു. പാടുകളും മറ്റും കിട്ടാനുള്ള യന്ത്രങ്ങളും, വെള്ളം ചൂടാക്കാനും തണുപ്പിക്കാനും ഉള്ള യന്ത്രങ്ങളും, എല്ലാം നമുക്ക് പെൺമുറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പെൺകുട്ടികളുടെ എല്ലാത്തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും, സ്കൂളിൽ വച്ചു അവർക്കു എന്തെങ്കിലും പ്രശ്നം വന്നാൽ വിശ്രമിക്കാനുള്ള എല്ലാ സൗകര്യങ്ങളും പെൺമുറിയിൽ നിന്ന് കിട്ടുന്നു.