സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/ലിറ്റിൽകൈറ്റ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന സ്കൂളിൽ പ്രവർത്തിക്കുന്നു 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി 22കുട്ടികളെ തെരെഞ്ഞെടുത്തു ലിറ്റിൽ കൈറ്റ് ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ ഓ എം മാത്യു സർ നിർവഹിച്ചു. കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെപറ്റി ക്ലാസ്സ് എടുത്തു ജൂലൈ 3 നു പരീക്ഷ നടത്തി 10 പേരെ കൂടി തെരെഞ്ഞെടുത്തു .ഈ സ്കൂളിൽ നിന്നും 32കുട്ടികളാണ് Little KITE സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു യൂണിറ്റിൽ നിന്നും അനന്തകൃഷ്ണൻ കെ ൽ ലീഡർ ആയും ജോയിഷ മരിയ ജോയി ഡെപ്യട്ടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു .ഐ .റ്റി അധിഷ്ഠിതമായ ആനിമേഷൻ ,പ്രോഗാമിങ് ,ഇലക്ട്രോണിക്സ് ,സൈബർസേഫ്റ്റി ,മലയാളം കംപ്യൂട്ടിങ്ങ് ,തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നടത്തിവരുന്നു . ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന്കുട്ടികളെ സജ്ജരാക്കി. കൈറ്റ് മാസ്റ്റർ ശ്രീ കെ എം ജോൺ ,കൈറ്റ്മിസ്ട്രസ് ശ്രീമതി ബിനി ജോസഫ് കെ എന്നിവർ ഇവർക്ക് നേതൃത്വം നൽകിവരുന്നു.2019-21 ബാച്ചിൽ 30 കുട്ടികളെ തെരെഞ്ഞെടുത്തു.കെ എം ജോൺ സാറിന്റെ സ്ഥാനത്തേക്ക് കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി അനില എബ്രാഹം തെരഞ്ഞെടുക്കപ്പെട്ടു.2021-22 അധ്യയന വര്ഷം ശ്രീമതി അനില എബ്രാഹംമിന്റെ സ്ഥാനത്തേക്ക് ശ്രീ വിജയ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു .
34015-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 34015 |
യൂണിറ്റ് നമ്പർ | LK/2018/34015 |
അംഗങ്ങളുടെ എണ്ണം | 32 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ലീഡർ | അനന്തകൃഷ്ണൻ കെ എൽ |
ഡെപ്യൂട്ടി ലീഡർ | ജോയിഷ മരിയ ജോയ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനി ജോസഫ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എബ്രാഹം |
അവസാനം തിരുത്തിയത് | |
25-01-2022 | 34015 |