സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗൈഡ്സ്
സ്കൗട്ട്

ഞങ്ങളുടെ സ്ക്കൂളിൽ 2005 അധ്യയന വർഷം ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പെൺകുട്ടികൾക്കായുള്ള ഗൈഡ്സ് സംഘടന ആരംഭിച്ചു. 2005 – 2021 കാലയളവിലായി ഇരുന്നൂറോളം കുട്ടികൾ ഈ സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. അതാത് കാലഘട്ടങ്ങളിലായി രാജപുരസ്ക്കാർ, രാഷ്ട്രപതി പരീക്ഷകൾ എഴുതുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 2012-ൽ ആൺകുട്ടികൾക്കായി സ്കൗട്ട് സംഘടനയും ആരംഭിക്കുകയുണ്ടായി. 108-ഓളം കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. സ്ക്കൂൾ തല പ്രവർത്തനങ്ങളിൽ ഇവർ സജീവമായി പ്രവർത്തിച്ചുവരുന്നു.