ജി.എൽ.പി.എസ്. വിളബ്ഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിള ബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും ഉണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യ ന്റ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.

ചരിത്രം

ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് 'വിദ്യാ വിലാസിനി' എന്നായിരുന്നു. അന്ന് ചെറിയ ഒരു ഓലക്കെട്ടിടം മാത്രമായിരുന്നു. 1948-ൽ ശ്രീ ഗോവിന്ദൻ ഒരു രൂപാ വിലയ്ക്ക് ഗവൺമെന്റിന് നൽകുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കൊല്ലം ശ്രീനാരായണ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോക്ടർ ശ്രീനിവാസൻ ആയിരുന്നു. ശ്രീ മുകുന്ദൻ ഡി.വൈ.എസ്.പി . ശ്രീ. സുഗതൻ (വിജിലൻസ് എസ്.പി ), ശ്രീ ബാനർജി (അസിസ്‌റ്റന്റ് ട്രഷറി ആഫീസർ ), സിനി ആർട്ടിസ്റ്റ് ശ്രീ വെട്ടൂർ പുരുഷൻ, മുൻ ആറ്റിങ്ങൽ ഡി.ഇ. ഒ ശ്രീമതി ശൈല ജ ടീച്ചർ, മുൻ വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ധനപാലൻ ,തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.2012-ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിൽ നിലവിൽ 57 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 26 കുട്ടി കളും അധ്യയനം നടത്തുന്നു. പ്രഥമാധ്യാപിക ശ്രീമതി : KM അഷീല ഉൾപ്പെടെ LP വിഭാഗത്തിൽ 5 അധ്യാപകരും ഒരു PTCM ഉം പ്രീ പ്രൈമറി യിൽ ഒരു ടീച്ചറും ഒരു ആയയും സേവന മനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാഗസിൻ *വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്‌ പ്രവർത്തനങ്ങൾ (ഹരിത ക്ലബ്‌, ആരോഗ്യ ക്ലബ്,ടാലന്റ് ടാബ് ) ബാലസഭ മികവുകൾ :

പഠനോത്സവം, ഹലോ ഇംഗ്ലീഷ്

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.705483598479676, 76.73930883890425| width=100% | zoom=18 }} , ജി.എൽ.പി.എസ്.വിളഭാഗം
NH47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മീ.അകലത്തായി കടയ്ക്കാവൂർ വർക്കല റോഡിൽ അമ്മൻ നട ജംഗ്‌ഷനടുത്തായി സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വിളബ്ഭാഗം&oldid=1473766" എന്ന താളിൽനിന്ന് ശേഖരിച്ചത്