സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര
- തിരിച്ചുവിടുക [[
- തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്
സെറാഫിക്_കോണ്‍വന്റ്_ജി_എച്ച്_എസ്_പെരിങ്ങോട്ടുകര]]
സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര | |
---|---|
വിലാസം | |
പെരിങ്ങോട്ടുകര തൃശൂര്‍ ജില്ല | |
സ്ഥാപിതം | 14 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര് |
വിദ്യാഭ്യാസ ജില്ല | തൃശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
01-12-2016 | 22025 |
പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് FCC സഭയിലെ സന്യാസിനികളാണ് ഈ വിദ്യാലയം നടത്തുന്നത്
ചരിത്രം
1948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന് 29 ഡിവിഷനുകളിലായി 1170 വിദ്യാര്ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്ഷം 8,9 ക്ലാസ്സുകള് ആരംഭിക്കുകയുംഅടുത്ത മാര്ച്ചില് പ്രഥമ ബാച്ച് വിദ്യാര്ത്ഥിനികളെ എസ്.എസ്. എല്.സി പരീക്ഷക്ക് അയക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനുംയു. പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവര്ത്തനങ്ങള്
- സ്കൗട്ട് & ഗൈഡ്സ്.
- ഞങ്ങളും ബ്ലോഗ് സ്പോട്ടാ….
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്ത്തനങ്ങള്.
- ജൂനിയർ റെഡ് കുരിശ്
- ഹരിതസേനയുടെ നേതൃത്ത്വത്തിൽ ക്യാമ്പസ് കൃഷി
- കരാട്ടെ, വുഷു ,ജൂഡോ
മാനേജ്മെന്റ്
പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെറാഫിക്ക് കോണ്വെന്റ് സ്ക്കൂള് . ഫ്രാന്സിസ്കന് ക്ലാരിസ്ററ് സഭയുടെ തൃശൂര് അസ്സീസി പ്രോവിന്സിന്റെ കീഴില് പ്രവര്ത്തിക്കുന്ന വിദ്യാലയമാണിത്. 1948-ല് സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മുന് സാരഥികള്
സ്കൂളിന്റെ മുന് പ്രധാനാദ്ധ്യാപകര് : |1948-1975 |സി. ആന്സല |- |1975 - 81 |സി. റെമീജിയ |- |1981 - 88 |സി.ആബേല് |- |1988 - 90 |സി.എമിലി |- |1990-93 |സി.ക്ലോഡിയസ് |- |1993-96 |സി.റൊഗാത്ത |- |1996- 02 |സി. ഗ്രെയ്സി ചിറമ്മല് |- |2002- 08 |സി.റാണി കുര്യന് |- |2008-----2010 |സി.ലുസി ജോസ് 2010----2013 സി.ജ്യോതി ഫ്രാന്‍സീസ് |2014---- |സി. മെറിറ്റ |}
[[
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.429166" lon="76.122385" zoom="18" width="350" height="350" selector="no" scale="yes" overview="yes" controls="none"> 10.42931, 76.122382, Seraphic convent CGHS Peringottukara </googlemap>
- ഗൂഗിള് മാപ്പ്, 350 x 350 size മാത്രം നല്കുക
സ്കൂള് ചിത്രം= seraphicperingottukara.jpg |
}}
ഞങ്ങളും ബ്ലോഗ് സ്പോട്ടാ…. കുട്ടികളുടെ രചനകളെ ഉള്പ്പെടുത്തി ബ്ലോഗുലകം തീര്ത്തതിന്റെ സന്തോഷത്തിലാണ് സെറാഫിക്കിലെ വിദ്യാര്ത്ഥികളും അദ്ധ്യാപകരും . പെരിങ്ങോട്ടുകര സെറാഫിക് കോണ്വെന്റ് യു.പി.സ്കൂളിലെ കുട്ടികളുടെ രചനകളാണ് ഇനി മുതല് ബ്ലോഗിലൂടെ ക്ലാസ്മുറികളുടെ ചുമരുകള് കടന്ന് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത്. സ്കൂളിലെ ഒരു കുട്ടിയുടെ ഒരു രചനയെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ചിന്തയാണ് ഈ ബോഗിന്റെ പിറവിക്കുപിന്നില്. ഇനിമുതല് കുട്ടികളുടെ രചനകളും അവര് വരച്ച ചിത്രങ്ങളും, സ്കൂളിന്റെ അറിയിപ്പുകളും, വാര്ത്തകളും ബോഗിലൂടെ മാതാപിതാക്കള്ക്കും വിദ്യാര്ത്ഥികള്ക്കും പൊതുജനങ്ങള്ക്കും ലഭ്യമാകും. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ബോഗിലൂടെ പരിഹാരമായത്. ഇതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള് കുട്ടികളെ ബോധ്യപ്പെടുത്താനും സാധിക്കും. പത്രം ഓണ്ലൈനാകുന്പോള് ചിലവുകുറയുകയും മേന്മകൂടുകയും ചെയ്യും. ബ്ലോഗ്നിര്മ്മാണത്തിന്റെ ആദ്യ പടിയായി ഓരോ കുട്ടിയും ഒരുമാഗസിന് നിര്മ്മിച്ചു. അങ്ങനെ 300ല് പരം കൈയ്യെഴുത്തു മാസികകളാണ് പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബ്ലോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. ബോഗിന്റെ ഉദ്ഘാടനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. ബോഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്ക്ക് ഒരു ഡിജിറ്റല് കാമറയും പി.ടിഎ കൈമാറി.
താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്കുമാര്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്, എന്നിവര് സംസാരിച്ചു
പരിപാടികള്ക്ക് യു പി അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത സെബാസ്റ്റ്യന്, സി.ജാക്വലിന്, സ്റ്റെല്ല പി.ജെ., ആനീസ് ജോസഫ് , ലിസിറോസ്, ബേബി, യം.ജെ., വിദ്യാര്ത്ഥികളായ ഗ്രീഷ്മ , ആര്ച്ച ടി ബാബുവിസ്മയ രമേശ്, അരേഷ്മ, ഗോപിക സാജന്, എന്നിവര് നേതൃത്വം നല്കി. ബ്ലോഗ് വിലാസം http://seraphiccghs.blogspot.com/
|}
|}
Small Text