ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സയൻസ് ക്ലബ്ബ്
ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
സയൻസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവർത്തനങ്ങൾ.
1.വീട്ടിലൊരു പരീക്ഷണം(ഗൂഗിൾ മീറ്റിലൂടെ തൽ സമയ അവതരണം)
വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ലഘുപരീക്ഷണങ്ങൾ തയ്യാറാക്കി അവതരിപ്പിക്കൽ.
പരീക്ഷണക്കുറിപ്പ് ടീച്ചർക്ക് നേരത്തെ അയച്ചുകൊടുക്കണം.5മിനുട്ട് സമയം
2.പ്രോജക്ട് അവതരണം(10 മിനുട്ട്)ഗൂഗിൾ മീറ്റിലൂടെ അവതരണം.
വിഷയം കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം.
പ്രോജെക്ടിന് ആമുഖം,ലക്ഷ്യങ്ങൾ,പഠനരീതി,അപഗ്രഥനം, നിഗമനം എന്നീ തലങ്ങൾ ഉണ്ടായിരിക്കണം.
3.ശാസ്ത്ര ലേഖനംതയ്യാറാക്കൽ
വിഷയം മഹാമാരികളും മനുഷ്യരുടെ അതിജീവനവും
15 പുറത്തിൽ കവിയാതെ എഴുതണം
4.എന്റെ ശാസ്ത്രജ്ഞൻ
ഇഷ്ടപ്പെട്ട ശാസ്ത്രജ്ഞന്റെ ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ.10 പേജിൽ കുറയാതെ എഴുതണം.
5.ശാസ്ത്രഗ്രന്ഥ ആസ്വാദനം
പുസ്തകത്തിന്റെ പ്രസക്തി,പുസ്തകത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച,പുസ്തകം നിങ്ങളിൽ ഉണ്ടാക്കിയ ശാസ്ത്ര താല്പര്യം എന്നിവയെല്ലാം ആസ്വാദനക്കുറിപ്പിൽ ഉണ്ടായിരിക്കണം.
2018-19 ൽ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ സയൻസ് മാഗസിൻ
ടെക്നോ മിക്സ്
-
ലഘുചിത്രം
-
ലഘുചിത്രം
-
ലഘുചിത്രം
-
ലഘുചിത്രം
-
ലഘുചിത്രം