എ.എൽ.പി.എസ്. തോക്കാംപാറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളിലാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെഇതിനായി ചെയ്തു വരുന്ന പ്രവർത്തനങ്ങൾ

1- വായനാദിനാചരണവും വായനാവാരവും ആചരിക്കുക.

2- വായനാമത്സരം നടത്തുക.

3- നല്ല വായനക്കാരെ തെരഞ്ഞെടുക്കുക.

4- വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക.

5- ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക

തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.