സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതിയും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ആരോഗ്യവും

സ്വന്തം ശരീരത്തെ കൂടുതൽ സ്നേഹിക്കാം, മറ്റെന്തിനെക്കാളും വലുത് ആരോഗ്യമാണ് എന്ന് കാലം വീണ്ടും തെളിയിക്കുകയാണ്. ഇതിന് ഉദാഹരണമാണ് നാമിപ്പോൾ അനുഭവിക്കുന്ന മഹാമാരി. കൊറോണ മനുഷ്യരിൽ മുമ്പൊരിക്കലും പടർന്നു പിടിച്ചിട്ടില്ലാത്ത വൈറസ് ആയതിനാൽ അതിന് നിലവിൽ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല. ഇതിന് പ്രതിരോധമാണ് ഏറ്റവും മികച്ച മാർഗ്ഗം. അതിശക്തമായ രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ വൈറസിനെ മാത്രമല്ല നമുക്ക് ചുറ്റുമുള്ള ദൈനംദിന പ്രശ്നങ്ങളായ മലിനീകരണവും ഭക്ഷണത്തിലെ മായവും പോലുള്ള പ്രശ്നങ്ങൾ നേരിടാൻ മറ്റൊന്നും വേണ്ട. ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല. ഈ കൊറോണാ കാലം വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുതന്നെ. ജീവിതരീതിയിൽ അല്പമൊന്നു ശ്രദ്ധിച്ചാൽ മതി. രോഗാണുക്കളെ തടയാം സ്വന്തം ശരീരത്തെ കൂടുതൽ സ്നേഹിക്കാം. രോഗങ്ങളെ തടയാൻ ഏറ്റവും നല്ല വഴി രോഗാണുക്കൾക്ക് വഴിതുറക്കുന്ന ശീലങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ്.

       മനുഷ്യൻ്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. ഇത്  പ്രാധാന്യമർഹിക്കുന്നു കാരണം ഇത് മനുഷ്യരുടെ ഏക ഭവനമാണ് മാത്രമല്ല ഇത് വായു ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും എല്ലാ പാരിസ്ഥിതിക  ഘടകങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു. പരിസ്ഥിതി ശുദ്ധീകരണം രോഗത്തെ തടയാൻ സഹായിക്കുന്നു.
ധനുഷ് ഡി
9 D സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം