കെ.എം.എം.എ.യു.പി.എസ് ചെറുകോട്/എന്റെ ഗ്രാമം
എൻ്റെ നാട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ലോക്കിൽ പ്പെ ട്ട പോരൂർ പഞ്ചായത്തിൽ നാലാം വാർഡിൽ ചെറുകോട് എന്ന സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കൊച്ചു കൊച്ചു കുന്നുകളും,മലകളും താഴ്വരകളും സമതലപ്രദേശങ്ങളും നിറഞ്ഞതാണ് ഇവിടുത്തെ ഭൂപ്രകൃതി.നെല്ല്,കമുക്,റബ്ബർ കപ്പ ,ഏത്തവാഴ,എന്നിവയാണ് മുഖ്യ കാർഷികവിളകൾ.ജനങ്ങളിൽ അധികവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരാണ്.