ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ)

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

ലിറ്റിൽ കൈറ്റ് ആദ്യയോഗം

10. 6. 2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി .അമിനാറോഷ്നി, ശ്രീമതി. മഞ്ചു എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു.ലീഡറായി അനഘ കെ. രമണനെ തിരഞ്ഞെടുത്തു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 11.6.2019 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീമതി. പ്രിയ , മിസ്ട്രസ് അമിനാറോഷ്നി എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.

ലോകസംഗീത ദിനം

സ്കൂളിൽ ലോകസംഗീത ദിനം ഭംഗിയായി ആഘോഷിച്ചു.സൺടെക് ചാനൽ സ്കൂളിൽ തീർത്ത ഇ-വാളിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്ത ഡോക്കുമെന്റേഷൻ വീഡിയോ പ്രദർശിപ്പിച്ചു. ആ ദിവസത്തെ ഡോക്കുമെന്റേഷനായി ഫോട്ടോ എടുക്കുന്ന കുട്ടികളുടെ ചിത്രം പത്രത്തിൽ വന്നു.

ആർട്ടിഫിഷൽ ഇന്റലിജൻറ് ക്ലാസ്

പൂർവ്വ വിദ്യാർത്ഥിനിയായ ശ്രീമതി. ലക്ഷ്മി സുനിൽ 15.7.2019 ന് ആർട്ടിഫിഷൽ ഇന്റലിജന്റ് ന്റെ ക്ലാസ് എടുത്തു. തങ്ങൾ പഠിക്കുന്ന കാര്യങ്ങളുടെ ഉപയോഗങ്ങൾ മനസിലാക്കാൻ ഈ ക്ലാസിലൂടെ കഴിഞ്ഞു.

വിക്ടേസ് ഓഡിഷൻ

19.7.2019 വിക്ടേസ് ചാനലിൽ വാർത്ത വായിക്കാൻ ഓഡിഷനുകൊണ്ടു പോയി. കൈറ്റ് അംഗങ്ങൾ ഉൾപ്പെടെ 9 കുട്ടികളെ തിരഞ്ഞെടുത്തു.

ചാന്ദ്രയാൻ

22.7.2019 ചാന്ദ്രയാൻ റോക്കറ്റ് വിക്ഷേപണം ഹൈടക്ക് ക്ലാസുകളിലും ലാബിലും 2.30 മുതൽ കാണിച്ചു. കൂടാതെ സൈറ്റ് (SITE) നിർമ്മിച്ച ചാന്ദ്രയാൻ 1 എന്ന വീഡിയോ കാണിച്ചു.

സൈബർ സുരക്ഷ

3. 8.19 സൈബർ സുരക്ഷ , ഹാക്കിംഗ് എന്നീ വിഷയങ്ങളിൽ ജി.ടെക്കിന്റെ നേതൃത്വത്തിൽ കൈറ്റ് അംഗങ്ങൾക്കായി ക്ലാസ് എടുത്തു. സൈബർ സുരക്ഷ , ഹാക്കിംഗ് എന്നീ വിഷയങ്ങളിൽ ജി.ടെക്കിന്റെക്ലാസ്

ഐറ്റി മേള

13.8.2019 മുതൽ ഐറ്റി മേള നടന്നു വരുന്നു .

പരിശീലന കളരി

കഴിഞ്ഞ വർഷം നൽകിയ ഉറപ്പിന്റെ ആസ്ഥാനത്തിൽ ശിശുവിഹാർ സ്കൂളിലെ 2 കുട്ടികൾക്ക് 19.6.20l9 മുതൽ എല്ലാ ബുധനാഴ്ചയുo പരിശീലനം നൽകി വരുന്നു .കൂടാതെ സ്കൂളിലെ യു.പി കുട്ടികൾക്കും പരിശീലനം നൽകുന്നു.

ഡിജിറ്റൽ പൂക്കളം

ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ‍ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം