സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മുള്ളൻ കൊല്ലി St Thomas A U P S വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച അധ്യയന രീതികളും ശൈലികളുമായി കുട്ടികളിലേക്കിറങ്ങുന്നു.
ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം. ദൈവാനുഗ്രഹം സ്വന്തമാക്കി ഈ അദ്ധ്യയനം വർഷത്തെ നമുക്ക് വരവേൽക്കാം. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് നിശ്ചലമായൊരു ലോകത്തിന്റെ ഊർജം പങ്കുവയ്ക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ ഈ കാലഘട്ടവും നമുക്കൊരനുഗ്രഹമായി മാറട്ടെ .
' മാതാപിതാ ഗുരു ദൈവം 'വിദ്യാഭ്യാസം ആരംഭിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ, വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരോടൊപ്പം മാതാപിതാക്കളും കൈ കോർക്കുമ്പോൾ വിജ്ഞാനം ഫലം ചൂടി നിൽക്കുന്ന നന്മ മരങ്ങളാകുവാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കട്ടെ .
ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം[തിരുത്തുക | മൂലരൂപം തിരുത്തുക]
കൊറോണ എന്ന മഹാമാരിയുടെ കാലത്തു എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് സെന്റ് തോമസ് എ യു പി സ്കൂളിലേക്ക് കടന്നു വന്ന എല്ലാ മക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിജുസാറിന്റെ നേതൃത്വത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിക്കുകയും ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികളും മീറ്റിംഗിൽ അവതരിപ്പിക്കപ്പെട്ടു.
യാത്രാമംഗളങ്ങൾ പ്രിയ സാരഥിക്ക്
മുള്ളൻകൊല്ലി സെന്റ് തോമസ് സ്കൂളിനെ വാനോളമുയർത്തി, വിദ്യാ ദീപം പകർന്ന ഗുരുനാഥൻ യാത്രയാകുന്നു. കൂട്ടായ്മയുടെ, സ്നേഹത്തിന്റെ, കരുതലിന്റെ, പാഠം പകർന്ന് ഞങ്ങൾക്ക് മാതൃക നൽകിയ സെന്റ് തോമസ് കുടുംബത്തിന്റെ സാരഥയിയായിരുന്നു ബഹു. ബിജു മാത്യു സർ പുതിയ മേച്ചിൽ സ്ഥലത്തിലൂടെ യാത്ര തുടരുന്നു. പിന്നിട്ട വഴികളിൽ സഹപ്രവർത്തകർക്കും മാതാപിതാക്കൾക്കും കുഞ്ഞു മക്കൾക്കും തന്റെ കരം നൽകി കൂട്ടായ്മയുടെ പാഠം പകർന്നു തന്നെ ഒരു നല്ല അധ്യാപകൻ ഒന്നായിരുന്നു നമ്മൾ. ഒന്നിച്ചായിരുന്നു.
ഈ കുടുംബത്തിൽ നിന്ന് യാത്രയാകുന്നെങ്കിലും സൗഹൃദവലയത്തിനുള്ളിൽ സ്നേഹം പങ്കുവച്ച് കൂടെയുണ്ടാകും എന്നറിയാം. ചില നഷ്ടങ്ങൾ ഉപരി നന്മയ്ക്കുപകരിക്കും. ഞങ്ങളുടെ നഷ്ടം പഴൂർ സ്കൂളിന്റെ വളർച്ചക്കുപകരിക്കട്ടെ.
ഒരായിരം ആശംസകൾ നേരുന്നു.
പുതിയ HM ആയി സ്ഥാനമേൽക്കുന്ന ജോൺസൻ സാറിന് പ്രാർത്ഥനാശംസകൾ നേരുന്നു. സെന്റ് തോമസ് സ്കൂളിന് നേതൃത്വം നൽകി വളർത്താൻ സാറിന് സാധിക്കട്ടെ.
ജൂൺ 5 പരിസ്ഥിതി ദിനം
റവ. ഫാ. ജോസ് തേക്കനാടി വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിന ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺസാർ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും വൃക്ഷത്തൈ നടുകയും അതിനെ പരിപാലിച്ച് ഡയറി എഴുതുവാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും നല്ല ഡയറിക്കുറിപ്പിന് സമ്മാനം ലഭിക്കുമെന്നും അറിയിച്ചു. പോസ്റ്റർ രചന, ക്വിസ്മത്സരം എന്നിവയും നടത്തി.
ജൂൺ 19 വായനാദിനം
ഹെഡ്മാസ്റ്റർ ജോൺസൺ കെ ജിയുടെ നേതൃത്വത്തിൽ റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിച്ചു. യുവ സാഹിത്യകാരിയും അധ്യാപികയുമായ ഗ്രേസി കെ.വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജു ഷാജി, പി ടി എ പ്രസിഡന്റ് ബിജു ജോൺ , ഹെഡ്മാസ്റ്റർ ജോൺസൺ സാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീമതി ക്ലിസീന നന്ദി പറയുകയും ചെയ്തു. പ്രസംഗമത്സരം, ക്വിസ്, അക്ഷരമരം, വായനാമത്സരം, വീട്ടിലൊരു ലൈബ്രറി തയ്യാറാക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഈ പരിപാടികളുടെ ഒരു വീഡിയോയും തയ്യാറാക്കി.
ജൂൺ 19 - വായനാ വാരാചരണ ഉദ്ഘാടനം - ഗൂഗിൾ മീറ്റിൽ
ഉദ്ഘാടനം.. ശ്രീമതി ഗ്രേസി കെ.വി (സെന്റ് കാതറൈൻസ് HS പയ്യമ്പള്ളി അധ്യാപിക, സാഹിത്യകാരി)
അധ്യക്ഷൻ :വികാർ: റവ.ഫാ.ജോസ് തേക്ക നടി
ആശംസ :
വാർഡ് മെമ്പർ മഞ്ജു ഷാജി
ജോൺസൻ കെ.ജി - HM
ബിജു മരോട്ടി മൂട്ടിൽ - PTA President
ക്രിസ്റ്റമരിയ - വിദ്യാർത്ഥി പ്രതിനിധി
മത്സരങ്ങൾ
വായനാ ദിന പ്രസംഗം മത്സരം (LP, UP )
വായനാ മത്സരം (3, 4 - 5, 6, 7)
കഥ പറയൽ മത്സരം - (1, 2)
ക്വിസ് മത്സരം - ഗൂഗിൾ ഫോമിൽ (LP, UP)
ക്ലാസ് തല പ്രവർത്തനങ്ങൾ
* വീട്ടിൽ ഒരു ലൈബ്രററി (വിദ്യാർത്ഥികൾ, അധ്യാപകർ )
എന്റെ അക്ഷരമരം (LP, UP)
ജൂൺ 26 ലഹരിവിരുദ്ധദിനം
കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ ശ്രീ.ബെന്നി കെ. പിയുടെ ലഹരിവിരുദ്ധസന്ദേശം ഓൺലൈൻവഴി കുട്ടികളിലേക്ക് എത്തിച്ചു. ക്ലാസ്തല പ്രവർത്തനമായി ലഹരിവിരുദ്ധ പോസ്റ്റർ, കാർട്ടൂൺ, ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയ സൃഷ്ടികൾ കുട്ടികൾ അയച്ചുതന്നു . ലഹരിവിരുദ്ധസന്ദേശം നൽകുന്ന ഫോട്ടോഗ്രഫിമത്സരവും ഷോർട്ട് ഫിലിം നിർമ്മാണമത്സരവും നടത്തി.
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു ബഷീറിന്റെ ആകാശവാണിയിലെ അഭിമുഖസംഭാഷണത്തിലെ കുറച്ചുഭാഗം കുട്ടികൾക്ക് ഓഡിയോ ആയി നൽകി പരിചയപ്പെടുത്തി. പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തി. ബഷീറിന്റെ
കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.
നല്ലപാഠം ക്ലബ് ഉദ്ഘാടനം
സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൻ കെ ജി ഓൺലൈനായി നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ആന്റണി എം എം, ധന്യ സഖറിയാസ് എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി അലൻ ഷിജു, ആൻട്രീസ ജോസ് എന്നിവരെയും തിരന്നെടുത്തു. സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം ക്ലബ് പ്രവർത്തനങ്ങൾ.
സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു
സെൻ്റ് തോമസ് എ യു പി സ്കൂളിൽ സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കൊണ്ട് സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു .ഓരോ ക്ലാസ്സിലെയും മൂന്നു കുട്ടികളേ വിതം തിരഞ്ഞെടുത്ത് ഒൻമ്പത് അംഗങ്ങളുള്ള നിർവ്വാഹക സമിതി . പ്രസിഡൻറ് H.M ജോൺസൺ കെ.ജി വൈ .പ്രസിഡൻറ് സംസ്കൃത അധ്യാപിക മഹേശ്വരി കെ.എസ് സെക്രട്ടറി മാസ്റ്റർ ആൽബിൻ ബിനു ജോ. സെക്രട്ടറി കുമാരി പവിത്ര സിബി.
ജൂലായ് - 19 ബാലാമണിയമ്മ ജന്മദിനം
പ്രശസ്ത എഴുത്തുകാരി ബാലാമണിയമ്മയുടെ ജന്മദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് അമ്മയുടെ ജീവചരിത്രത്തെ പറ്റിയുള്ള ഒരു വീഡിയോ പ്രദർശനം നടത്തി. ക്ലാസ്സ് തല പ്രവർത്തനമായി ബാലാമണിയമ്മയുടെ2 മിനിട്ടുള്ള കവിതാലാപനം നടത്തി ,അമ്മയുടെ കവിത കൊടുത്ത് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ബാലാമണിയമ്മയെ പറ്റി അറിയാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.
ജൂലായ് 21 - ചാന്ദ്രദിനം
മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചാന്ദ്രനക്വിസ്സ് ഗൂഗിൾ ഫോം വഴി നടത്തി. ക്ലാസ്സ് തല പ്രവർത്തനമായി ചാന്ദ്രദിനപതിപ്പ് തയ്യാറാക്കാൻ കുട്ടികൾക്ക് അവസരം നൽകി. ഈ ദിനാചരണത്തോടെ കുട്ടികൾക്ക് ചാന്ദ്രദിനത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു.
ജൂലൈ 27 ഡോ.എ.പി ജെ അബ്ദുൾ കലാം അനുസ്മരണ ദിനാചരണം
ഡോ.എ.പി ജെ അബ്ദുൾ കലാം അനുസ്മരണ ദിനത്തോടനുബന്ധിചു കുട്ടികൾക്ക് വേണ്ടി ഒരു ക്ലാസ്സ് തല
പ്രവർത്തനം നടത്തപ്പെട്ടു.ഡോ.എ പി ജെ അബ്ദുൾ കലാമിൻ്റെ മഹദ് വചനങ്ങളും ഫോട്ടോയും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പ് തയ്യാറാക്കി.കഠിനാധ്വാന ത്തിലൂടെ ലക്ഷ്യബോധത്തോടെ മുന്നേറി ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിലും ലോകമെമ്പാടും അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ എന്ന നിലയിലും ഉയർന്നു വന്നു. അദ്ദേഹത്തെ നമുക്ക് പ്രണമിക്കാം.
ഹിരോഷിമാദിനം-August 6
മനുഷ്യൻറെ അതിനിവേശ ഭ്രാന്ത് ഇരയായി ഒരു രാജ്യം വെന്തുവെണ്ണീറായ കണ്ണീരിൽ കുതിർന്ന സ്മരണകളുമായി വീണ്ടുമൊരു ഹിരോഷിമാദിനം വന്നെത്തിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടത്തിയ സഖ്യകക്ഷികളുടെ വിജയാഘോഷത്തിന്റെ കരിമരുന്ന് കലാപ്രകടനം ആണ് 1945 ഓഗസ്റ്റ് ആറിന് 1,29,000 മനുഷ്യ സഹോദരങ്ങളുടെ ജീവൻ കവർന്നെടുത്തത്.അന്ന് വെറും രണ്ട് അണുബോംബുകൾ വിതച്ച മഹാ വിനാശത്തിന് ചരമഗീതം പാടാനും യുദ്ധ വിമുക്തമായ ഒരു നവലോക നിർമ്മിതി സാധ്യമാക്കാനും ആയി ഇന്ന് ലോകം ആവേശത്തോടെ ഹിരോഷിമ ദിനം ആചരിക്കുകയാണ്.
ഹിരോഷിമയിലും നാഗസാക്കിയിലും
മരിച്ചടിഞ്ഞ രണ്ടരലക്ഷം സഹോദരങ്ങളുടെ മരണ പിടച്ചിലും നിലവിളികളും പുനഃ സ്മരിക്ക പെടാതെ ഒടുങ്ങിയാലും ആറര പതിറ്റാണ്ടുകളായി മരണം നുണഞ്ഞു മാത്രം പിറന്നുവീഴുന്ന മാറാ രോഗങ്ങളുടെ മരണ കിണറുകളിൽ പിടഞ്ഞു താഴ്ന്ന ലക്ഷക്കണക്കിന് മനുഷ്യ സഹോദരങ്ങളുടെ മൗന രോദനങ്ങൾ ക്രൂരത കുടിവെച്ച വാഴുന്ന ഓരോ ഹൃദയത്തിലും ഒരു മഹാ വിലാപദിനമായി വന്നലക്കുന്നതിന്റെ ഒച്ച തിരിച്ചറിയാനുള്ള ദിവസമാണ് ഓഗസ്റ്റ് 6.യുദ്ധം ആരെയും വിജയിപ്പിക്കുന്നില്ല എന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനം .മനുഷ്യനെ മനുഷ്യനായി കാണുന്ന യഥാർത്ഥ മാനവികതയുടെ ഉദയം പ്രാർത്ഥിച്ചുകൊണ്ട് ഈ ദിനം നമുക്ക് ആചരിക്കാം.
ഓഗസ്റ്റ്15-സ്വാതന്ത്ര്യദിനം
നമ്മുടെ മാതൃഭൂമിയായ ഭാരതം 74 സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.നൂറ്റാണ്ടുകളിലൂടെ നാം ആർജ്ജിച്ച മഹിത പാരമ്പര്യത്തെയും മൂല്യങ്ങളുടെ അടിത്തറയിൽ പണിതുയർത്തിയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന സ്വപ്നം പൂത്തുലഞ്ഞതിന്റെ ആഹ്ലാദമാണ് ഓഗസ്റ്റ്15 നമ്മുടെ മനസ്സിൽ ഉണർത്തുന്നത്.ഇന്ന് നമ്മൾ മാതൃഭൂമിയുടെ മഹത്വം പാടുന്നവർ ആകണം നമ്മുടെ നന്മകൾ നമ്മൾ തിരിച്ചറിയണം ഭാരതത്തിൻറെ വൈവിധ്യപൂർണമായ സമൃദ്ധിയിൽ നമ്മൾ അഭിമാനിക്കണം. ലോകം ഇന്ന് നേടിയ പുരോഗതിയുടെ ഗതി നിർണയിച്ച എണ്ണമറ്റ കണ്ടുപിടുത്തങ്ങൾ ഭാരതം നൽകിയതാണ്.സുഹൃത്തുക്കളെ നമ്മൾ ആരുടെയും പിന്നിലല്ല ഇന്ത്യയുടെ ഏതു ഭാഗത്തെയും ഒരു നുള്ളു മണ്ണു എടുത്ത് പരിശോധിച്ചാൽ മാതൃഭൂമിയുടെ അഭിമാനമായി ചിന്തിയ ധീരദേശാഭിമാനികളുടെ ഓരോ മൺതരിയിലുമലിഞ്ഞിട്ടുണ്ടാകും.
നമുക്ക് സ്വതന്ത്ര ഭാരതത്തിലേക്ക് തിരിച്ചു നടക്കാം. നമ്മുടെ രാഷ്ട്രത്തിന് അഖണ്ഡത യുടെ കാവൽഭടന്മാരാകാം. നമുക്ക് അപരിചിതമായ കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളുടെ അനശ്വരസ്മരണകൾ ആഘോഷമാക്കാം -
ഭാരത് മാതാ കീ ജയ് !
പ്രിയ അധ്യാപകർക്ക് യാത്രാമംഗളങ്ങൾ
അക്ഷരങ്ങളുടെ ദീപം പകർന്നു നൽകി, കുട്ടികൾക്കു മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പുതിയ സ്കൂളുകളിലേക്ക് യാത്രയാകുന്ന പ്രിയ അധ്യാപകർക്ക് മംഗളാശംസകൾ.
സെന്റ് തോമസ് സ്കൂളിന് അഭിമാനമായി തങ്ങളുടെ അറിവും കഴിവും വ്യയം ചെയ്ത് ആത്മാർത്ഥതയോടെ അധ്യാപന ദൗത്യം പൂർത്തിയാക്കിയ പ്രിയപ്പെട്ട സ്മിത ടീച്ചർ ഷാജി സാർ ആയിഷ ടീച്ചർ
തങ്ങളുടെ പവിത്രമായ ജീവിതാനുഭവങ്ങളിൽ നിന്നും ആർജിച്ചെടുത്ത വിജയവിദ്യകൾ പാഠങ്ങളായി ശിഷ്യ മനസ്സുകളിലേക്ക് പകർന്ന, അക്ഷരതെറ്റുകളില്ലാത്ത സ്വന്തം ജീവിതവും ദർശനവും പങ്കുവെച്ച് പുതിയ മേഖലയിലേക്ക് അ യാത്രയാകുമ്പോൾ നിങ്ങൾക്ക് ആശംസകൾ നേരുന്നു.
പുതിയ അധ്യാപകർക്ക് സെന്റ് തോമസ് കുടുംബത്തിലേക്ക് സ്വാഗതം
തീ കൊളുത്തുക തീ പടർത്തുക എന്ന നിയോഗം ജീവിതത്തിന്റെ നിയോഗമായി സ്വീകരിക്കുന്നവർ ഒന്നുകിൽ തീജ്വാല ആകണം അല്ലെങ്കിൽ തീനാളങ്ങൾ സ്വന്തമാക്കണം. അഗ്നി ജ്വലിപ്പിക്കാൻ ,അഗ്നി ആകാൻ സമർപ്പിക്കപ്പെട്ടവരാണ് അധ്യാപകർ.വിദ്യാർത്ഥിയുടെ അകത്തെ അജ്ഞതയുടെ അന്ധകാരത്തിൽ മേൽ പെയ്തിറങ്ങുന്ന അഗ്നിനാളങ്ങളാകാൻ സെന്റ് തോമസ് കുടുംബത്തിലേക്ക് കടന്നു വന്നിരിക്കുന്ന അധ്യാപകർക്ക് സ്വാഗതം
സെന്റ് തോമസ് കുടുംബത്തിലേക്ക് പ്രിയ കുരുന്നുകൾക്ക് അക്ഷരദീപം പകർന്നു നൽകാൻ കടന്നു വന്നിരിക്കുന്ന പ്രിയ അധ്യാപകരായ സിമി ടീച്ചർ, ഷീന ടീച്ചർ, ദിത്യ ടീച്ചർ എന്നിവർക്ക് ഹൃദ്യമായ സുസ്വാഗതം.
ഡിജിറ്റൽ ലൈബ്രറി-August 18
" ഞാൻ യാചിക്കുക യാണ് നിങ്ങളുടെ TV Set വലിച്ചെറിയുക പകരം നിങ്ങളുടെ ഭിത്തിയിൽ സുന്ദരമായ ഒരു ബുക്ക് ഷെൽഫ് ഉണ്ടാക്കൂ."
(റാൽഡ് ഡാൽ)
പുസ്തകങ്ങളിൽ പുത്തൻ ലോകം പൂത്തുലയുന്നത് കണ്ടു കണ്ണു മിഴിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നിവിടെ. ടിവിയുടെയും ഇൻറർനെറ്റിന്റേയും ആഗമനത്തിനു മുൻപു വിശ്വസാഹിത്യങ്ങളുടെ വാതിലുകൾ തള്ളിത്തുറന്ന് വിവിധ സംസ്കാരങ്ങളുടെ വിശാല വീഥികളിലൂടെ യാത്രചെയ്തു ലോക ക്ലാസിക്കുകളിലെ കഥാപാത്രങ്ങളെ കൂട്ടുകാരാക്കി വായനയുടെ വസന്തം ചമച്ചിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.പുതുതലമുറയ്ക്ക് ഇവയെല്ലാം അന്യംനിന്നുപോയി എന്ന് നാം ഭയക്കുമ്പോഴും അലമാരിയിൽ അന്തിയുറങ്ങുന്ന സുഹൃത്തിനെ തൊട്ടരികിൽ എത്തിക്കാൻ മുള്ളൻകൊല്ലി സെൻറ് തോമസ് യു പി സ്കൂൾ ഒരുക്കിയതാണ് ഡിജിറ്റൽ ലൈബ്രറി . ഇന്ന് വായിക്കാൻ പുസ്തകങ്ങൾ നമ്മുടെ കയ്യിൽ എത്തണമെന്നില്ല. നമ്മുടെ ഫോണിൽ അതിനായി വിശാലമായൊരു സാധ്യത ഒരുങ്ങിയിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തി. കാലത്തിനൊപ്പം നടന്നുനീങ്ങുകയാണ് സെന്റ് തോമസ് AUPS .
ഓണം
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ - അനുവാദം ചോദിക്കാതെ ഓരോ മലയാളിയുടെയും അധരങ്ങളിൽ വിരുന്നുവരുന്ന ഈരടി നമുക്ക് ഭൂതകാലത്തേക്കുള്ള ഇട വഴിയാണ്. ഈ ഇടവഴിയേ ചെന്നാൽ മലയാളിത്തത്തിന്റെ ഓർമ്മകൾ ഉറവ പൊട്ടുന്നിടം കാണാം.മലയാളിയുടെ ദേശീയ ഉത്സവമായ ഓണം ലോകത്തെവിടെയായാലും ജാതി മത ഭേദമെന്യേ മലയാളിയുടെ മനസ്സിലും ഒരായിരം പൂക്കളം വിരിക്കും.ഓണപ്പാട്ടുകളുടെ ഈണം ഉതിർക്കും .
ഓണം ഒട്ടേറെ ഗന്ധങ്ങളുടെ വസന്തമാണ്. ഒരു സംസ്കൃതിയുടെ നാസാരന്ധ്രങ്ങൾ പുലരികൾ വിടർത്തുന്ന പൂമണസമൃദ്ധിയിൽ നിറഞ്ഞുകവിയുന്ന കാലം. നമ്മെ ഒന്നാക്കുന്ന കാലം.പുത്തൻ കോടിയുടുപ്പിച്ച് നാം മനസ്സിന് പുറത്തിറക്കുന്ന ഈ പൊന്നോണ സ്മരണകൾ ഒന്നാണു നമ്മൾ എന്ന സത്യത്തിന് പ്രഘോഷണങ്ങൾ ആവട്ടെ . ഓണമെന്ന ഓർമ്മകളുടെ ഉത്സവം വിളമ്പിത്തരുന്ന സമൃദ്ധിയുടെ വിഭവങ്ങൾ കൊണ്ട് നമുക്ക് നമ്മുടെ സംസ്കാരത്തിൻറെ രുചി നുകരാം. ഓണാശംസകൾ.
കൈ എത്തും ദൂരെ- An initiative by ESS@St.Thomas AUPS-September 6
ഈ ഡിജിറ്റൽ പഠനയുഗത്തിൽ കുട്ടികൾക്കുണ്ടാകുന്ന പെരുമാറ്റ- പഠന വൈകല്യങ്ങൾ, സ്ക്രീൻ അഡിക്ഷൻ, മാനസിക ശാരീരിക ചൂഷണം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയാനും അവയ്ക്കു വേണ്ട പരിഹാരങ്ങൾ വിദഗ്ദ്ധർക്കൊപ്പം പരിഹരിക്കാനും ഒരു അധ്യാപക-രക്ഷാകൃത്തൃ കൂട്ടായ്മ. കൈ എത്തും ദൂരെ നമ്മുടെ പ്രിയ കുരുന്നുകളെ ചേർത്തുനിർത്താൻ ഈ ഉദ്യമത്തിലൂടെ ലക്‌ഷ്യം വെക്കുന്നു.
പുതിയ അധ്യായന വർഷം ആരംഭിച്ചു പുതിയ ക്ലാസ് മുറികളും പുതിയ ഇരിപ്പിടങ്ങളും പുതിയ പുസ്തകങ്ങളും ഒന്നുമില്ലാത്ത മറ്റൊരു ലോകം .കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ കീഴടക്കുമ്പോൾ വിദ്യാലയം അതിനുള്ളിൽ ഒതുങ്ങി പോകുമ്പോൾ കുട്ടികളും മുതിർന്നവരും അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ മറ്റൊരു പരിഹാരം. അതെ പുതിയ അധ്യയന വർഷത്തിൽ നാമൊരുമിച്ച് ഒരു വിദ്യാലയം പണി തുടങ്ങുന്നു. സ്വന്തം മനസ്സിന്റെ ഉള്ളിൽ . എത്ര നല്ല വിദ്യാലയത്തിൽ പഠിച്ചാലും സ്വന്തം മനസ്സിൽ ഒരു വിദ്യാലയം പണിയാത്ത ഒരു കുട്ടിയും യഥാർത്ഥത്തിൽ വിജയി ആവുകയില്ല എന്ന തിരിച്ചറിവിൽ ഈ കാലഘട്ടത്തെ നമുക്കൊരുമിച്ച് അതിജീവിക്കാം. പലവിധത്തിൽ കുട്ടികളും മുതിർന്നവരും മാനസികസംഘർഷങ്ങൾ അനുഭവിക്കുമ്പോൾ ഒരു വിദ്യാലയം സ്വന്തം ഹൃദയത്തിൽ പണിയാനുള്ള സഹായം ആവുകയാണ് ആണ് education Support system.പഠിക്കുന്ന വിദ്യാലയം അടയ്ക്കപ്പെടുമ്പോഴും കുട്ടികൾക്ക് ലഭിക്കേണ്ട നല്ല സൗഹൃദങ്ങളും പ്രോത്സാഹനങ്ങളും ഇല്ലാതാകുമ്പോഴും ദൂരെയാണെങ്കിലും കൂടെ ഞങ്ങളുണ്ട്.
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ സെമിനാർ: ഓൺലൈൻ പഠനം-ആശങ്കകളും പരിഹാരവും-September 6
ഡയറ്റ് വയനാട് & സദ്ഗമയ എന്നിവ ചേർന്ന് രക്ഷിതാക്കൾക്കായി ഓൺലൈൻ പഠനം ആശങ്കകളും പരിഹാരവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മുള്ളൻകൊല്ലി സെന്റ് തോമസ് A U P S ന്റെ Headmaster ശ്രീ ജോൺസൺ സർ ക്ലാസിനായി കടന്നു വന്ന എല്ലാവർക്കും സ്വാഗതമാശംസിക്കുകയും ക്ലാസിന്റെ പ്രാധാന്യത്തെപ്പറ്റി വിശദ്ധീകരിക്കുകയും ചെയ്തു.
കുട്ടികളനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ട് ഈയൊരു കാലഘട്ടത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എത്രമാത്രം സാധിക്കും എന്ന ചിന്തയോടെ നൂതന പദ്ധതികൾ ആവിഷ്കരിച്ച് DIET Wayanad ന്റെ സിനീയർ ലക്ചറർ ശ്രീ. വി സതീഷ് കുമാർ വിഷയാവതരണം നടത്തി.
PTA പ്രസിഡന്റ് ശ്രീ ബിജു മരോട്ടിമൂട്ടിൽ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ബഹു ഡോ. മനു വർഗീസ്,Medical Officer, Homeo Dispensary, Vellamunda ബോധവത്കരണ ക്ലാസ് ആരംഭിച്ചു.
നാളെയുടെ പ്രഭാതം വിരിയുന്നത് ഇന്നത്തെ കുട്ടികളുടെ മിഴികളിലാണ്. ഒരു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂലധനം അതിന്റെ മാനവ വിഭവശേഷിയാണ്. കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണ് എന്ന തിരിച്ചറിവിലാണ് ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കപ്പെടുന്നത്. ഒരു ആധുനികത രൂപപ്പെടുത്താൻ സാധിച്ചെങ്കിലും നൂതന സാങ്കേതികവിദ്യ അതിവേഗം മുന്നേറിയെങ്കിലും കൊറോണ എന്ന മഹാമാരി വരുത്തിവച്ച വിനകൾ വളരെയാണ് എന്ന് ഇന്നത്തെ ക്ലാസിലൂടെ ഒരു ഓർമ്മപ്പെടുത്തലായിരുന്നു. കുട്ടികൾക്ക് ലഭിക്കേണ്ട സൗഹൃദങ്ങൾ സ്പർശനങ്ങൾ ഒരു വീട്ടിൽ മാത്രമായി ഒതുങ്ങുമ്പോൾ അനുഭവിക്കുന്ന യാന്ത്രി തെ അവരിൽ ഒരു മരവിപ്പു പടർത്തുണ്ട്. മണ്ണിലും വെള്ളത്തിലും പുല്ലിലും പൂവിലും തൊടാതെ ആകാശത്തിന്റെ നീലിമയും നിലാവിലെ ചന്ദ്രതാരാജാലവും കാണാതെ Online ക്ലാസുകളിൽ ക്രിയാത്മകത നഷ്ടപ്പെട്ടു പോകും എന്ന് ഭയപ്പെടുമ്പോൾ , പ്രതിസന്ധികളെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ തരണം ചെയ്യാൻ പ്രചോദനം നൽകുന്നതായിരുന്നു ഈ ക്ലാസ്. ഇന്റർനെറ്റിലും ഗെയിമുകളിലും സ്വയം നഷ്ടപ്പെടാതെ മനുഷ്യനോടും പ്രകൃതിയോടുമുള്ള സഹജമായ ഹൃദയബന്ധം സജീവമാക്കാൻ കുടുംബങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കണമെന്ന് ക്ലാസിൽ ഓർമ്മപ്പെടുത്തി.
കുട്ടികളിൽ മൊബൈൽ ഫോൺ addiction എങ്ങനെ കുറക്കാമെന്നും വീടിനോടും ചുറ്റുപാടുകളോടുമുള്ള ആശയ വിനിമയ സാധ്യത വർദ്ധിപ്പിക്കണമെന്നും ക്ലാസിൽ ഓർമ്മപ്പെടുത്തി. തുടർന്ന് സംശയനിവാരണത്തിന് അവസരം നൽകുകയും കുട്ടികളും മാതാപിതാക്കളും തങ്ങളനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും സംശയങ്ങളും ചോദിക്കുകയും ചെയ്തു. സംശയനിവാരണ വേളയിൽ മാതാപിതാക്കളും കുട്ടികളും ഒരുപോലെ പങ്കുവച്ച ഒരു ആശങ്ക മൊബൈൽ ഫോൺ മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയാണ്. ചോദ്യങ്ങൾക്കെല്ലാം വളരെ വ്യക്തമായും ആധികാരികമായും ആശങ്കകൾ ഇല്ലാതാക്കും വിധം ബഹുമാനപ്പെട്ട Resoures person മറുപടി നൽകി. Education Support System-ത്തിന്റെ in-charge ശ്രീമതി ധന്യ ടീച്ചർ നന്ദി പറഞ്ഞ് ക്ലാസ് അവസാനിപ്പിച്ചു.
Swachhta Maturity Project-September 14
As part of the Swachhta Maturity Project, various programs were conducted in collaboration with the PTA. Various awareness programs and day-to-day activities were conducted to overcome this period of epidemic and epidemic.
Inauguration.
On the first day, the school inaugurated a meeting chaired by Head Master Johnson Sir, who briefed the details the program and instructed the teachers to raise awareness among the children.
Let’s start at home:
The first day started with the thought that we can start from our own home to make the nation the most beautiful. The children prepared posters for it and shared it in groups. As a result, they find themselves wondering what to look out for at home.
Safe trip:
The next day was a trip around the house. Students made the surroundings beautiful and clean and became self aware of the clean culture that everyone should keep and they did their best to lead others to that style.
ആരവം - 2021- Online കലാമേള
കാലം കരുതി വച്ച അനിശ്‌ച്ചിതത്വത്തിനു നടുവിൽ ആരവം ഉയർന്നു തന്നെ നിന്നു .അതെ സെന്റ് തോമസ് AUP സ്കൂൾ കലാമേള അതിന്റെ എല്ലാ പ്രാഢിയോടും കൂടി അവസാനിച്ചു. വീടൊരുക്കിയ അരങ്ങിനു മുൻപിൽ കുരുന്നുകൾ നിറഞ്ഞാടിയപ്പോൾ , വീടുകൾ വിദ്യാലയങ്ങളായപ്പോൾ ആത്മാർത്ഥമായി കയ്യടിക്കാൻ പ്രിയപ്പെട്ടവരും കൂടെയുണ്ടായിരുന്നു. നഷ്ടപ്പെട്ടു പോകുന്ന അവസരങ്ങളൊന്നും തിരിച്ച് കിട്ടില്ലെന്നറിഞ്ഞ് പ്രയോജനപ്പെടുത്തിയ എല്ലാ കുഞ്ഞുമക്കൾക്കും കഴിവുകളെ പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും അഭിവാദ്യങ്ങൾ. നിറഞ്ഞ സദസ്സായിരുന്നില്ല മറിച്ച് നിറഞ്ഞ മനസുകളായിരുന്നു നിങ്ങൾക്കുമുൻപിൽ .
കുഞ്ഞുമക്കളുടെ മനസിൽ നിറഞ്ഞു നിന്ന ആവേശം 'ആരവം - 2021' എന്ന പേരിൽ സാക്ഷാത്കരിക്കപ്പെട്ടു. ക്ലാസടിസ്ഥാനത്തിൽ കുട്ടികളെ 3 ഗ്രൂപ്പുകളായി തിരിച്ചു. 1, 2 ക്ലാസിലെ കുട്ടികളെ പോലെ , 'കിളിക്കൊഞ്ചൽ' എന്ന പേര് നൽകി 3, 4 ക്ലാസ് ഗ്രൂപ്പ്- 'മലർവാടി'യായി മാറിയപ്പോൾ വിവിധ വർണ്ണങ്ങൾ പകരാൻ 5, 6, 7 ക്ലാസിലെ കുട്ടികൾ 'മഴവില്ല്' ആയി മാറി. സ്കൂൾ കലോത്സവത്തിന് നൽകുന്ന എല്ലാ item ഉം ഉൾപ്പെടുത്തിയായിരുന്നു മത്സരയിനങ്ങൾ . സ്റ്റേജിനെ ഭയക്കാതെ ആവേശത്തോടെ എല്ലാറ്റിലും കുട്ടികൾ പങ്കു ചേർന്നു.
കുട്ടികൾക്ക് പോയിന്റ് നൽകുകയും അതിന്റെ ഫലമായി ആദ്യഫലത്തിൽ കുറഞ്ഞ പോയിന്റ് നിലവാരം രണ്ടാം ഘട്ടത്തിൽ വർദ്ധിച്ചു വരികയും ചെയ്തു.
സെപ്തംബർ - 16 ലോക ഓസോൺ ദിനം
മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്‌കൂളിൽ ഓസോൺ ദിനം ആചരിച്ചു. സീനിയർ അസിസ്റ്റൻ്റും , സയൻസ് അധ്യാപികയുമായ ശ്രീമതി റാണി പി.സി കുട്ടികൾക്ക് ഓസോൺ പാളിയെക്കുറിച്ചും ,ഏത് വർഷം മുതലാണ് ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങിയത് എന്നും , ഓസോൺ പാളിയുടെ നാശത്തെക്കുറിച്ചും ,ഇന്ന് ഓസോൺ പാളിയുടെ നാശം മൂലം മനുഷ്യൻ നേരിടുന്ന വിപത്തിനെപ്പറ്റിയും വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ലഘു ലേഖനത്തിലൂടെ .
കുട്ടികൾക് ക്ലാസ്സ് തല പ്രവർത്തനമായി ഈ ദിനത്തിൻ്റെ പോസ്റ്റർ രചനാ നിർമ്മാണവും നടത്തി . ഈ ദിനത്തിനെപ്പറ്റി കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനായി ഒരു വീഡിയോ പ്രദർശനവും നടത്തി .ഇതൊടെ കുട്ടികൾക്ക് ഈ ദിനത്തെപ്പറ്റി കൂടുതലായി അറിയാൻ സാധിച്ചു .
September - 21
ലോക സമാധാന ദിനം
നിരുപദ്രവികളായ പൂമ്പാറ്റകളും രാപ്പാടികളും പാറി നടന്ന കാലത്തിനുശേഷമുള്ള പരിണാമ സന്ധിയിലാണ് ആണ് ലോകം നീറോമാരെയും ജെംഘി സ്‌ഖാൻമാരെയും ഹിറ്റ്ലർ മാരെയും സൃഷ്ടിച്ചത്. എങ്കിലും ഇവരെല്ലാം കാലത്തിന്റെ നിശാദർശനങ്ങൾ മാത്രമാണ് ലോകസമാധാനം തിരിച്ചു വരിക തന്നെ ചെയ്യും. പ്രശസ്ത തത്വചിന്തകനായ ബൈട്രാൻഡ് റസലിന്റെ വാക്കുകളാണിത്. വിശ്വനന്മ കൊതിക്കുന്ന നല്ല മനുഷ്യരുടെ സ്വപ്നമാണ് ലോക സമാധാനം. രാഷ്ട്രങ്ങൾ തമ്മിൽ സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും പങ്കിടുന്ന ഒരു സുദിനത്തിന്റെ സ്വപ്നമാണ് ഈ ദിനാചരണത്തിൽ പ്രതിഫലിക്കുന്നത്.
അയൽക്കാരന്റെ സമാധാനം സ്വന്തം കയ്യിൽ സൂക്ഷിക്കുന്നവരാണ് നാം. നമുക്ക് ശത്രുത ഇല്ലാത്ത ലോകം സൃഷ്ടിക്കാം ...... സമാധാനസ്ഥാപകരാകാം.
ഇന്റർനാഷണൽ ഗേൾ ചൈൽഡ് ഡെ
കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതാണ് സമൂഹത്തിന്റെ മാന്യതയുടെ അളവുകോൽ എന്ന് താത്വികനായ ബെനോഫർ പറഞ്ഞു വയ്ക്കുന്നുണ്ട്. ഒരു കുഞ്ഞു പിറന്നു എന്ന വാർത്ത കേൾക്കുമ്പോൾ ഉടനെ ഉയരുന്ന ഒരു ചോദ്യമുണ്ട്. കുട്ടി ആണോ പെണ്ണോ ? ആദ്യത്തെ കൺമണി ആണായിരിക്കണം എന്നു മലയാളി കാലങ്ങളായി മൂളിപ്പാട്ടു പാടുന്നുമുണ്ട്. ആൺകുഞ്ഞിനേയും പെൺകുഞ്ഞിനേയും ഒരേ പോലെ സ്വീകരിക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും . എന്നാൽ പെൺ ജന്മം ലോകത്തിനു ലഭിക്കുന്ന അനുഗ്രഹമായി സ്വീകരിക്കാൻ കഴിയാത്തവരും നമ്മുടെയിടയിലുണ്ട്.
മുട്ടിലിഴയുന്ന പെൺകുഞ്ഞിനു നേരെ പോലും മനുഷ്യ കഴുകന്മാരുടെ മുഷ്ടികൾ നീളുന്ന ഇക്കാലത്ത് പെൺകുഞ്ഞുങ്ങളെ ഓർക്കാൻ മാത്രമായി ഒരു ദിനം തികച്ചും അർത്ഥവത്താണ്. ഈ ദിനം നാം തിരിച്ചറിയണം സ്ത്രീ വിധിയല്ല നിധിയാണെന്ന്.
ലോക വിനോദ സഞ്ചാരദിനം
യാത്ര ! അറിയാനും അന്വേഷിക്കാനും ആസ്വദിക്കാനും അനുഭവിക്കാനും അതിജീവിക്കാനുമുള്ള മനുഷ്യ പ്രകൃതിയുടെ സഹജവാസന. ആദ്യയാത്ര അന്നം തേടിയുള്ളതായിരുന്നു. പിന്നീട് അതിജീവനത്തിന്. തുടർന്ന് അറിവിനും ആസ്വാദനത്തിനുമായി ......
ഇന്ന് ലോകരാജ്യങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെ ഏറെ സ്വാധീനിങ്ങുന്ന ഒന്നാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ . ടൂറിസത്തിന്റെ ഈ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്ര സഭ, ലോക ടൂറിസത്തിന് ഒരു നിയമാവലി രൂപീകരിച്ച് അംഗീകരിച്ചത് 1970 സെപ്റ്റംബർ 27 നാണ് അന്നു മുതൽ ഈ ദിനം വിനോദസഞ്ചാരദിനമായി ആചരിക്കുന്നു.
ഇനി സഹ്യസാനുശുതി ചേർത്തുവച്ച മണിവീണയിൽ വിരൽ തൊടട്ടെ , വിനോദസഞ്ചാരികൾ . പുഞ്ചിരികൊള്ളുന്ന , പുഞ്ചനെൽപാടങ്ങിൽപ്പാറുന്ന പച്ചപ്പനന്തത്തകളെ, തങ്ങളുടെ ഗൃഹാതുരതയുടെ കൊച്ചു വാഴത്തോപ്പുകളിലേക്ക് അവർ വിരുന്നു വിളിക്കട്ടെ. നമ്മുടെ ടൂറിസവും അനേകരെ നാടിന്റെ ഹൃദ്യതയിലേക്ക് നയിക്കട്ടെ.
ലോക വൃദ്ധദിനം
ഒരിടത്തൊരിടത്ത് ഒരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. ഉമ്മറപ്പടിയിൽ കാലും നീട്ടിയിരുന്ന് പേരക്കിടാവിനെ മടിയിലിരുത്തി ഒരു ജന്മത്തിന്റെ സ്നേഹവായ്പുകൾ മുഴുവൻ ഒരായിരം കഥകളുടേയയും കടംകഥകളുടേയും തേനടകളിൽ പൊതിഞ്ഞ് പുതുതലമുറയുടെ മനസ്സിലേക്ക് പകരുന്ന വാത്സല്യമൂർത്തികളായ മുത്തശ്ശനും മുത്തശ്ശിയും ഓരോ മലയാളി കുടുംബത്തിന്റേയും കൂലീന ചിഹ്നമായിരുന്നു.
ആ ഗതകാലത്തിന്റെ ഓർമ്മകളിൽ നിറഞ്ഞ് നമ്മൾ ഒക്ടോബർ ഒന്നാം തിയതി ലോക വൃദ്ധദിനം ആഘോഷിക്കുന്നു. അപ്പൂപ്പൻ കഥകളിലെപ്പോലെ ദൂരെയെങ്ങോ ഒരിടത്തല്ല, എന്റെ വീട്ടിൽ ഒരു മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നുവെന്ന് അഭിമാനത്തോടെ ഓർക്കാൻ അവരെ ആദരിക്കാൻ ഈ ദിനം നമുക്ക് പ്രയോജനപ്പെടുത്താം.
ഗാന്ധി ജയന്തി
ഇന്ന് ഗാന്ധിജയന്തി മഹാത്മാഗാന്ധിയുടെ ജന്മദിനം ലോകമനസിൽ സത്യത്തിന്റേയും അഹിംസയുടെയും ആൾരൂപമായി ഗാന്ധിജി ഇന്നു വീണ്ടും ഉയിർക്കുകയാണ്. ജനകോടികളുടെ മനസിൽ ഗാന്ധിസമെന്ന സമാധാന സന്ദേശമായി. "നിങ്ങളെ ഞാൻ അക്രമം പഠിപ്പിക്കുകയില്ല. കാരണം അതിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ജീവൻ പോയാലും ആരുടെ മുൻപിലും തല കുനിക്കാതിരിക്കുന്നതെങ്ങനെ എന്നു നിങ്ങളെ പഠിപ്പിക്കാൻ എനിക്ക് സാധിക്കും " എന്നു പ്രഖ്യാപിച്ചു കൊണ്ടാണ് ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളിയായത്..
ഗാന്ധിജയന്തി നമുക്ക് സേവനദിനമാണ്. മുൻപ ഇത് സേവനവാരമായിരുന്നു. ഈ കൊറോണ കാലഘട്ടത്തിൽ വീടും പരിസരവും വൃത്തിയാക്കി മാത്രം ഈ ദിനം നാം ആചരിക്കരുത്. ഒപ്പം നമ്മിലെ ദുശീലങ്ങളുടേയും ദുഷിച്ച മൂല്യങ്ങളുടേയും ജീർണിപ്പുകൾ തുടച്ചു നീക്കാൻ ഈ ദിനത്തിൽ നമുക്ക് ആരംഭിക്കാം. കൂടെ ഗാന്ധിജിയുടെ ഭാരത ദർശനങ്ങളും അഹിംസാ സിദ്ധാന്തങ്ങളും പ്രാവർത്തികമാക്കുന്ന നവഭാരത ശിൽപികളായി നമുക്കും മാറാം.
ഒക്ടോബർ 5
ലോക അധ്യാപകദിനം
കറുത്ത ബോർഡും ഹാജർ ബുക്കും പാഠ പുസ്തകവും കൈ കോർക്കുന്ന ക്ലാസ് മുറിയുടെ പുറത്തേക്ക് അറിവുവിതരണത്തിന്റെ ഇടം വികസിപ്പിച്ച് കാലത്തെത്തന്നെ പാഠശാലയാക്കിയ ഗുരുശ്രേഷ്‌ഠരെ അനുസ്മരിക്കുകയാണ് ലോകം ഒക്ടോബർ 5 ന് . സ്വന്തം വിദ്യാലയത്തിന്റെ അതിരുകളെ കാലത്തിന്റെ ചക്രവാളങ്ങളിലേക്ക് വികസിപ്പിക്കാൻ വിളി ലഭിച്ച ഒരു ഗുരുവിനും ഒരിക്കലും അധ്യാപനം അവസാനിപ്പിക്കേണ്ടി വന്നിട്ടില്ല. അവരുടെ ജീവിതം തന്നെ അധ്യാപനമായി മാറുന്നു. സദാ മനസിൽ ഗുരു സ്മരണകൾ സൂക്ഷിക്കാൻ ഈ ദിനം പ്രചോദനമാകട്ടെ. അറിവിന്റെ ആദ്യാക്ഷരം കുറിച്ചു കൊണ്ട് വഴി തെളിച്ച പ്രിയ ഗുരുഭൂതരെ നമുക്കിന്നാദരിക്കാം.
ലോക തപാൽ ദിനം
മനുഷ്യന്റെ ആശയവിനിമയ സാധ്യതകൾ അതിരുകളില്ലാതെ പറക്കാൻ അവസരമൊരുക്കിയ സാധ്യത തപാൽ. 1775 ൽ ബഞ്ചമിൻ ഫ്രാങ്ക്ളിൻ പോസ്റ്റു മാസ്റ്റർ ജനറൽ ആയതോടെയാണ് അമേരിക്കയിൽ പോസ്റ്റൽ മേഖല വികാസം തുടങ്ങിയത്. തുടർന്ന് 1847 ൽ പോസ്റ്റൽ സ്റ്റാമ്പ് ആദ്യമായി പുറത്തിറങ്ങി. 1837 ഒക്ടോബർ ഒന്നിനാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്. 1854 ൽ ആദ്യമായി ഇവിടെ സ്റ്റാമ്പ് സംവിധാനം നിലവിൽ വന്നു.
മനുഷ്യന്റെ സാമൂഹിക പുരോഗതിയുടെ സിംബലാണ് കത്തുകൾ . ഹൃദയ ബന്ധങ്ങൾ വർദ്ധിപ്പിക്കാൻ നല്ല കത്തിലൂടെ സാധിക്കും. ലോക തപാൽ ദിനം ആചരിക്കുമ്പോൾ ഭൂമിയിൽ പച്ചപ്പിന്റെ വളർച്ചക്കായി നമുക്ക് പരസ്പരം ഭൗമശാന്തി സന്ദേശങ്ങൾ അയക്കാം.
ഒക്ടോബർ 10
ലോക മാനസീകാരോഗ്യ ദിനം
.ശരീരത്തിന് ഭക്ഷണം മനസ്സിന് ഭാഷണം ആധുനികമനുഷ്യനെ ജീവനകലയുടെ ആന്തരിക രഹസ്യം ഇതാണ്. സന്തോഷത്തോടെ ജീവിക്കുക ജീവിച്ച് സന്തോഷിപ്പിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് എന്റെയും നിന്റെയും സന്തോഷത്തിന് ജീവൻ നൽകുക എന്നതും. ശരീരത്തിന് ആരോഗ്യം നിലനിർത്താനും ആയുസ്സിന് ദൈർഘ്യം ലഭിക്കാനും ഓരോ വ്യക്തിയും തന്റെ മനസിന്റെ ആരോഗ്യം സംരക്ഷിക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ലോക ആരോഗ്യ സംഘടന ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം ആയി ആചരിക്കുന്നത്.മനസ്സിന് ബലം ഇല്ലാത്തവർ ജീവിതത്തിലെ പ്രതിസന്ധികളെ ഒരിക്കലും നേരിടുകയില്ല. ഓരോ പ്രതിസന്ധിയെയും ഒഴിവാക്കി വിടുന്നത് വഴി അവയെ നേരിടാനും അതിജീവിക്കാനുള്ള അവസരമാണ് നാം നഷ്ടപ്പെടുന്നത്. മനോബലമില്ലാത്തവർ ഏതു സാഹചര്യവുമായി പൊരുത്തപ്പെടും. പ്രതിസന്ധിയോടും ഉടൻ സന്ധി ചെയ്യും കാരണം അവർ ഒരു പ്രശ്നങ്ങളെയും നേരിടാൻ ഒരുക്കമല്ല.
അക്ഷയമായ മാനസികാരോഗ്യം ആണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത് അതിനാൽ മനസ്സിൽ ഉന്മേഷം നിറയ്ക്കുക ആത്മവിശ്വാസത്തിൽ വളരുക പ്രതിസന്ധികളോട് സന്ധി ചെയ്യാതെ സമരം ചെയ്യുക എങ്കിൽ വിജയം മാത്രമേ ജീവിതം നിങ്ങൾക്ക് നൽകു.
ഒക്ടോബർ 28
കൊറോണ വൈറസ് മൂലം രണ്ടു വർഷത്തോളമായി അടച്ചിട്ടിരുന്ന വിദ്യാലങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുൽപ്പള്ളി ലയൺസ് ക്ലബ് തെർമ്മൽ സ്കാനർ സെന്റ് തോമസ് AUPS സ്കൂളിന് നൽകി .
ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനം
മനുഷ്യനായി ജീവിക്കുന്നു എന്ന അഭിമാനം നഷ്ടപ്പെടുത്തുന്ന ശതമാനം കണക്കുകളുമായി 182 കോടി സഹോദരങ്ങൾ ഈ ഭൂമിയിൽ വിശപ്പ് നുണഞ്ഞ് ജീവിക്കുകയാണ്. ലോക ശതമാനത്തിന് മൂന്നിലൊന്ന് ദരിദ്രൻ ഇടംവലം തിരിയാൻ ഇടമില്ലാതെ ഇന്ത്യയിൽ തന്നെയുണ്ട്. പൊന്നും തങ്കവും കുന്നുകൂടിക്കിടക്കുന്ന സമ്പന്ന സൗധങ്ങൾക്കരികുപറ്റി ഭയാനകമായ വേഗതിയിൽ ലോകനീതി ബോധങ്ങളെ വാരിത്തിന്ന്, മാനംമുട്ടെ വളരുകയാണ് വിശക്കുന്നവന്റെ വളർച്ച ശതമാന കണക്കുകൾ .ഒക്ടോബർ 17 ഐക്യരാഷ്ട്രസംഘടന ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനമായി ആചരിക്കുകയാണ്.ഇന്ത്യ എൻറെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് എന്ന് പറഞ്ഞു നമുക്കുള്ളത് ഇല്ലാത്തവരുമായി പങ്കുവെച്ച് ഈ ദാരിദ്ര്യ നിർമാർജന ദിനം നമുക്ക് ആഘോഷിക്കാം.
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം
ഇന്ന് ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം . മനുഷ്യൻെറ ജീവസന്ധാരണത്തിന് മാനവവിഭവശേഷിയും മണ്ണിന്റെ ഫലഭൂയിഷ്ഠതയും വ്യക്തമാക്കാനാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.ലോകത്തിൽ ഭക്ഷ്യോല്പന്നങ്ങൾ ഇല്ലാത്തതല്ല ദാരിദ്ര്യത്തിന്റെ കാരണം വിഭവ വിതരണത്തിലെ അനീതിയാണെന്ന് വാസ്തവം പഠന വിധേയമാക്കേണ്ട ദിനമാണ് ഇന്ന് .നമുക്കുള്ളവ നഷ്ടപ്പെടുത്താതെ ഇല്ലാത്തവരുമായി പങ്കുവെച്ച് ശ്രദ്ധയോടെ നമുക്ക് ജീവിക്കാം , നമ്മുടെ വീടുകളിൽ ഭക്ഷണസാധങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കാം.
October 24
ഐക്യരാഷ്ട്ര ദിനം
ശാസ്ത്രവും സാങ്കേതികവിദ്യകളും മനുഷ്യനെ അവനവന് ചുറ്റും നടക്കാൻ പ്രേരിപ്പിക്കുമ്പോൾ ആകാശമെന്ന മേൽക്കൂരയ്ക്കു കീഴിൽ ഭൂമി എന്ന വലിയവീടിന്റെ വ്യത്യസ്ത മുറികളിൽ താമസിക്കുന്ന സഹോദരങ്ങൾ ആണ് വ്യത്യസ്ത രാഷ്ട്രങ്ങൾ എന്ന വിശ്വ കുടുംബസങ്കല്പം ഉയർത്തിപ്പിടിക്കുന്ന അന്താരാഷ്ട്ര സംവിധാനമാണ് 1945 ഒക്ടോബർ 24ന് രൂപംകൊണ്ട ഐക്യരാഷ്ട്രസംഘടന. ഒക്ടോബർ 24ന് ലോക ഐക്യരാഷ്ട്ര ദിനമായി ആചരിക്കുന്നു.ലോകം എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന ഒരു നല്ല ഇടം ആക്കുകയെന്ന സ്വപ്നവുമായി മനുഷ്യകുലത്തിന്റെ നിലനിൽപ്പിനെ വെല്ലുവിളിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സ്ഥാപന ലക്ഷ്യം.
ലോക സമാധാന സ്ഥാപനത്തിനും സമാധാന പാലനത്തിനും ലോക ക്ഷേമത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പരിപാടികളിൽ വിദ്യാർഥികളെന്ന നിലയിൽ നമുക്കും സഹകരിക്കുകയും ക്രിയാത്മകമായ അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യാം.
നവംബർ 1 കേരളപ്പിറവി
ഭാഷയുടേയും സംസ്കാരത്തിന്റേയും ഭൂമികയുടെയും തനിമയോടെ ഒരു സ്വതന്ത്ര സംസ്ഥാനമായി കേരളം മാറിയത് 1956 നവംബർ ഒന്നിനാണ്. നമ്മുടെ മലയാള നാടിൻറെ സമസ്ത നന്മകളും ഉൾക്കൊണ്ടുകൊണ്ട് വർത്തമാനകാല കേരളത്തിൻെറ യഥാർത്ഥമായ വർത്തമാനങ്ങൾ നമ്മൾ വിലയിരുത്തേണ്ട ഒരു സുദിനം കൂടിയാണ് ഇന്ന് .കേരളം ഇളം എന്ന നമ്മുടെ സംസ്ഥാനം നമ്മുടെ ഹൃദയത്തിൻറെ ഒരു വികാരം കൂടിയാണ്. നമ്മുടെ നാട് എന്ന് നാം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നാടിൻെറ നന്മയും ചൈതന്യവും ജീവിതത്തിൽ പ്രാവർത്തികമാക്കി ലോകത്തിൽ എവിടെയായാലും അഭിമാനത്തോടെ നിലകൊള്ളാൻ അവിടെയെത്തിയാൽ കേരളത്തിന്റെതാണ് എന്ന് ഏറ്റു പറയാൻ മടിയില്ലാത്ത സംസ്കാരം കാത്തുസൂക്ഷിക്കുന്ന ഒരു വലിയ ജനത യുടെ നാട് അറിവിലും കഴിവിലും ലോകത്തിലെവിടെയും മുൻനിരയിൽ നിൽക്കുന്ന നാമും നമ്മുടെ നാടും നമുക്കും നമ്മുടെ സമൂഹത്തിനും ലോകം മുഴുവനും അഭിമാനമാണ്. എങ്കിലും പലപ്പോഴും മലയാളത്തനിമയും കേരളസംസ്കാരവും മറന്ന് ഇന്ന് ജീവിത വളർച്ചയ്ക്കുവേണ്ടി വേണ്ടി മറ്റു രാഷ്ട്രങ്ങളിലേക്ക് കുടിയേറി പോകുമ്പോൾ നഷ്ടമാകുന്ന നമ്മുടെ നാടിൻെറ പച്ചപ്പും നന്മയും വീണ്ടും തിരികെ പിടിക്കാൻ കേരളപ്പിറവി ദിനം നമ്മെ സഹായിക്കട്ടെ.നാടോടി തനിമ കളും നാട്ടു വഴക്കങ്ങളും കഥകളും പതിരില്ലാത്ത പുതുമൊഴി കളുമായി അഴകൊഴുകുന്ന കേരളം.
കേരള പിറവി ദിനത്തോടനുബസിച്ച് വിദ്യാലയത്തിലെ കുട്ടികൾക്ക് പ്രച്ഛന്നവേഷമത്സരമായി മലയാളി മങ്ക, കേരള ശ്രീമാൻ എന്നിവ നടത്തി .കേരളത്തനിമ നിലനിർത്തുന്ന 3 മിനിട്ട് ദൈർഘ്യമുള്ള നൃത്തത്തിൻ്റെ വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയക്കാൻ ക്ലാസ്സ് തല പ്രവർത്തനമായി നൽകി.എല്ലാ കുട്ടികളും നല്ല രീതിയിൽ പരിപാടികളിൽ പങ്കെടുത്തു
മലയാള ഭാഷാദിനം
നവംബർ 1 കേരളപ്പിറവി ദിനത്തിൽ നമ്മൾ മലയാള ഭാഷാ ദിനമായി ആചരിക്കുകയാണ്.മലയാളി മക്കൾക്ക് വേണ്ടാതായി മലയാളം വൽക്കരിക്കപ്പെടുന്ന ആധുനിക തലമുറയുടെ മുറ്റത്ത് കിടന്ന് അലമുറയിടുന്നതിന്റെ അനാഥ മൊഴികൾ ആരുകേൾക്കാൻ . അക്ഷരരഹിതമായ അരക്ഷിതാനുഭവങ്ങളുടെ ഇടുങ്ങിയ വഴികളിൽ പിടഞ്ഞു വീഴുകയാണ് മലയാളം .മാതൃഭാഷയെ നെഞ്ചോട് ചേർക്കാതെ തെ മറ്റു ഭാഷകൾ തേടി പോകുമ്പോൾ നഷ്ടമാകുന്ന നമ്മുടെ മാതൃസ്നേഹത്തെ വീണ്ടും തിരികെ പിടിക്കാൻ മക്കൾ മറക്കുന്ന അമ്മയെ ചേർത്തുപിടിക്കാൻ മലയാള ഭാഷാ ദിനം നമ്മെ സഹായിക്കട്ടെ.
നവംബർ 14 ശിശുദിനം
ശിശുക്കളുടെ കണ്ണിൽ നവഭാരത ഭൂപടം ദർശിച്ച ചാച്ചാജിയുടെ ജന്മദിനം ദേശീയ ശിശുദിനമായി കൊണ്ടാടുന്ന ദിനമാണ് ഇന്ന് .പിറന്നുവീഴുന്ന ഓരോ ശിശുവും ഓരോ സ്വപ്നമാണ്.ഓരോ ജീവിതവും ആണ് . ശിശുക്കളുടെ നിഷ്കളങ്കതയിൽ ആത്മവിശ്വാസത്തിന്റെ മൂല്യങ്ങളുടെ വിത്തു വിതക്കാൻ മുതിർന്നവർക്ക് കഴിയുമ്പോൾ ഭാവിയുടെ നല്ല സ്വപ്നങ്ങളായി നല്ല കാവലാളായി ഓരോ ശിശുക്കളും മാറുകയാണ്.അവരെ കരുതാൻ ശിശുക്കളെ ഭാവിയുടെ വാഗ്ദാനങ്ങളായി വളർത്തിയെടുക്കാൻ ഒരു ശിശുദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നു.
നവംബർ- ദേശീയ സ്കൗട്ട് സ്ഥാപന ദിനം
സന്തോഷമുള്ള ഒരു ലോകം സൃഷ്ടിക്കാൻ നിനക്ക് സന്തോഷമുള്ള ഒരു ജീവിതം വേണം. സന്തോഷമുള്ള ജീവിതത്തിന് ആരോഗ്യമുള്ള ശരീരം വേണം ആരോഗ്യമുള്ള ശരീരത്തിന് അച്ചടക്കമുള്ള മനസ്സ് വേണം.അത് ബാല്യം മുതൽ പരിശീലിക്കണം.സ്കൗട്ട് സ്ഥാപകൻ റോബർട്ട് baden-powell എഴുതിയ വാക്കുകളാണിത്.സ്കൗട്ട് ഒരു സംഘടനയല്ല എപ്പോഴും ചലനാത്മകത സൂക്ഷിക്കുന്ന ഒരു പ്രസ്ഥാനമാണ്. ഒരു വ്യക്തിയുടെ ശാരീരിക, മാനസിക, ബൗദ്ധിക , സാമൂഹ്യ കഴിവുകൾ വളർത്തി രാജ്യത്തെ ഉത്തരവാദിത്വമുള്ള പൗരൻ ആക്കി മാറ്റുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശം.കഴിഞ്ഞ വർഷങ്ങളിലെ സേവനങ്ങളിലൂടെ പരശതം പൗരന്മാരെ ആണ് ഈ പ്രസ്ഥാനം ലോകത്തിന് നൽകിയിട്ടുള്ളത്. നമുക്കും ലോകസമാധാനത്തിന് മുന്നണിപ്പോരാളികളാകാം രാജ്യസ്നേഹികളാകാം.
നവംബർ 26 - ഇന്ത്യൻ ഭരണഘടനാ ദിനം
ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ച് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന.1949 നവംബർ 26 ആം തീയതി ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കൈയൊപ്പ് ചാർത്തിയതിന്റെ ഓർമ്മ.ഇന്ത്യ എന്ന രാജ്യത്തെ പരമാധികാര, മതേതര ,ജനാധിപത്യ, സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന എന്നും ഓരോ പൗരനും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു എന്നും എല്ലാ മനുഷ്യരും തമ്മിൽ സാഹോദര്യം നിലനിർത്താൻ നിഷ്കർഷിക്കുന്നു എന്നുമുള്ള വ്യാപനത്തോടെയുള്ള ഭരണഘടന. ഈ ദിനം മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിൽ ഭരണഘടനയുടെ ഉള്ളടക്കം വിശദീകരിച്ച് സ്കൂൾ HM സംസാരിക്കുകയും സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ക്ലാസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഡിസംബർ 1: ലോക എയിഡ്സ് ദിനം
ലോകത്തെ ഭീതിയിലാഴ്ത്തിയ എച്ച്ഐവി വൈറസിന്റെ നാശക ശേഷി ഓർമപ്പെടുത്തിക്കൊണ്ട് വീണ്ടും ഒരു എയ്ഡ്സ് ദിനം കൂടി .വീണവർക്ക് കൈത്താങ്ങ് നൽകി കൂടെ നിൽക്കാൻ ഓർമ്മിപ്പിക്കുന്ന ഈ ദിനത്തിൽ ബോധവൽക്കരണം നൽകി ഈ ദിനം സമുചിതമായി കൊണ്ടാടി.കുട്ടികൾ പോസ്റ്റുമായി വരികയും സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. അതിനെ തുടർന്ന് ഇന്ന് റാലി നടത്തി ബോധവൽക്കരണ സന്ദേശം നാടിനെ അറിയിച്ചു.
ഡിസംബർ 10 - ലോക മനുഷ്യാവകാശദിനം
എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിച്ച് ഒരേ അവകാശവും മഹത്വമുള്ള വ്യക്തികളാണ്. കാര്യകാരണ വിവേചനശക്തിയുള്ള മനുഷ്യൻ പരസ്പരം സാഹോദര്യത്തിന്റെ ചൈതന്യത്തിൽ ജീവിക്കണം. 1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ നടത്തിയ മനുഷ്യവകാശത്തെ പറ്റിയുള്ള സാർവത്രിക പ്രഖ്യാപനത്തിലെ 30 ആർട്ടിക്കിളുകളിൽ ഒന്നാമത്തെതാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.
ലോകമനുഷ്യാവകാശദിനം ലോകം ഓരോ മനുഷ്യനെയും അവകാശങ്ങൾ ഓർക്കുന്ന ദിനം മാത്രമല്ല ഒരു മനുഷ്യനും തൻ്റെ അവകാശങ്ങൾ ലോകത്തെ ഓർമിപ്പിക്കുന്ന ദിനം കൂടിയാണിന്ന്.
രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി സെൻ്റ് തോമസ് മുള്ളൻകൊല്ലി സ്കൂൾ
നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന IT@ Home എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലാപ്പ്ടോപ്പ്, പ്രൊജക്റ്റർ, തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ പാഠങ്ങളാണ് പല ദിവസങ്ങളിലായി രക്ഷിതാക്കളെ പഠിപ്പിക്കുന്നത്. വിവര സാങ്കേതിക വിദ്യയിൽ വിദഗ്ധരായ നല്ലപാഠം വിദ്യാർത്ഥികളാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്.
പോഷൻ അഭിയാൻ പ്രവർത്തനങ്ങൾ
പോഷൻ അഭിയാന്റെ (നാഷണൽ ന്യൂട്രീഷൻ മിഷൻ )ഭാഗമായി സെപ്റ്റംബർ 14 ന് സ്റ്റാഫ് മീറ്റിംഗ് കൂടുകയും പോഷൻ അഭിയാന്റെ പ്രാധാന്യത്തെകുറിച്ചു ചർച്ച നടത്തുകയും സ്കൂൾ തലത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികൾ തീരുമാനിക്കുകയും പോഷൻ അഭിയാൻ പദ്ധതി വിജയപ്രദമായി നടത്താൻ തീരുമാനിക്കുകയും ചെയ്തു. പദ്ധതിയുടെ പരിപൂർണ വിജയം ഉറപ്പു വരുത്തുന്നതിനായി സെപ്റ്റംബർ 16 ന് പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുകയും ചെയ്തു.
ഈ യോഗത്തിൽ വെച്ച് കുട്ടികൾക്കായി താഴെ പറയുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
1.ഇ -ക്വിസ്
2.പച്ചക്കറിത്തോട്ടം, നിർമ്മാണം -സംരക്ഷണം
3.പോഷൻ അസംബ്ലി
My. Gov.പോർട്ടൽ മുഖാന്തിരം ഇ -ക്വിസ് മത്സരം സെപ്റ്റംബർ 17 ന് ഓൺലൈൻ വഴിയായി നടത്തുകയും അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കാളികളായി സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 21 ദേശീയ പോഷൻ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി പോഷകാഹാര ബോധവൽക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഹൈ സ്കൂളിലെ സയൻസ് അദ്യാപകനായ ശ്രീ സജിൻ ജോസ് ക്ലാസ്സ് എടുത്തു. പോഷകാഹാരത്തെക്കുറിച്ചും പച്ചക്കറിത്തോട്ടം നിർമ്മാണത്തെക്കുറിച്ചും ഭംഗിയായി ക്ലാസ്സ് അവതരിപ്പിച്ചു.
പോഷൻ അഭിയാന്റെ ഭാഗമായി സെപ്റ്റംബർ 22 ബുധനാഴ്ച കുട്ടികൾ അവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടത്തിന്റെ പ്രാരംഭ ഘട്ടം ആരംഭിച്ചു.
ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട്
ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മുള്ളൻ കൊല്ലി പഞ്ചായത്തിലെ സെന്റ് തോമസ് Aups മുള്ളൻ കൊല്ലി സ്കൂളിൽ ഇന്ന് 2.00 pm ന് വാർഡ് മെമ്പർ മജ്ഞു ഷാജി യുടെ അധ്യക്ഷതയിൽ യോഗം കൂടുകയും സ്വാഗതം പ്രധാനധ്യാപകനായ ജോൺസൺ മാഷ് സംസാരിക്കുകയും, CRCC വൈശാഖ് ആശംസകൾ പറയുകയും ആന്റെണി സർ നന്ദി പറയുകയും ചെയ്തു തുടർന്ന് അധ്യാപകരും മെമ്പർമാരും ഗ്രൂപ്പായി തിരിയുകയും കുട്ടികൾ വരാത്ത കോളനികളായ കട്ടക്കണ്ടി, കാരക്കണ്ടി, ഉദയക്കര, പാളക്കൊല്ലി സന്ദർശിക്കുകയും കുട്ടികൾ സ്കൂളിൽ എത്തേണ്ടുന്നതിനെ കുറിച്ച് രക്ഷിതാക്കള ബോധവാൻമാരാക്കുകയും ചെയ്തു.
C-smiles കരോൾ ഗാന മത്സരം
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ സ്നേഹത്തിന്റെ സന്ദേശവുമായി സമാഗതമാകുന്ന ക്രിസ്മസ് നാളുകൾ ഏറ്റവും മനോഹരമാക്കാൻ C-smiles അണിയിച്ചൊരുക്കുന്ന കരോൾ ഗാന മൽസരത്തിൽ നമ്മുടെ കുട്ടികളും പങ്കാളികളായി.
വിദ്യകിരണം ലാപ്ടോപ്പ് വിതരണം
സെന്റ് തോമസ് എ യു പി സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്‌ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ജോസ് തേക്കിനടി, ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി, വാർഡ് മെമ്പർ മഞ്ജു ഷാജി, എസ് ടി പ്രൊമോട്ടർ വിജയൻ, പി സ് ഐ ടി സി ധന്യ സക്കറിയാസ് എന്നിവർ സന്നിഹിതരായി.
പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
GLORIA -2021
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷം ക്രിസ്തുമസ്. ലോകത്തിന്റെ രക്ഷകനായി നമ്മുടെ ഉണ്ണിയേശു പിറന്ന ദിവസം ഒരു കൊച്ചു കാലിത്തൊഴുത്തിൽ മറിയത്തെയും ജോസഫിനെയും മകനായി ഉണ്ണി യേശു ജനിച്ചു. ഓരോ ക്രിസ്തുമസും നക്ഷത്രങ്ങൾ തെളിച്ചും പുൽക്കൂട് ഒരുക്കിയും ക്രിസ്തുമസ് കേക്ക് മുറിച്ചും ആണ് നാം ആഘോഷിക്കുന്നത്.
സെന്റ്.തോമസ് എ യു പി സ്കൂളിൽ 22,23 ദിവസങ്ങളിലായി ക്രിസ്തുമസ് ആഘോഷിക്കാൻ തീരുമാനിച്ചു. രൂപത നടത്തുന്ന C-Smile കരോൾ ഗാന മത്സരം, പുൽക്കൂട് നിർമ്മാണം മത്സരം എന്നിവയിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു. അതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുട്ടികൾക്ക് നക്ഷത്ര നിർമ്മാണം , ആശംസ കാർഡ് നിർമ്മാണം, ഫാമിലി കരോൾ ഗാന മത്സരം എന്നീ മത്സരങ്ങൾ നടത്തുവാനും തീരുമാനിച്ചു. രണ്ടുദിവസങ്ങളിലായി ക്രിസ്മസ് പ്രോഗ്രാം നടത്തി രാവിലെ കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ ആശംസകാർഡുകൾ ഇവയുപയോഗിച്ച് സ്കൂൾ അലങ്കരിച്ചു. പുൽക്കൂട് നിർമ്മാണം കുറച്ച് ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു മാത്രമല്ല അതോടൊപ്പം മനോഹരമായ ഒരു ക്രിസ്മസ് ട്രീയും നിർമ്മിച്ചു. വെളുത്ത താടിയും കണ്ണടയും വെച്ച് മുഖത്ത് പുഞ്ചിരിയുമായി കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് അപ്പൂപ്പനും കരോൾ സംഘവും വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. കരോൾഗാന ത്തോടൊപ്പം കുട്ടികൾ ആടുകയും പാടുകയും ചെയ്തു ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും എല്ലാ ക്ലാസ്സുകളിലും കയറി കുട്ടികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. തുടർന്ന് മത്സരങ്ങളിൽ പങ്കെടുത്ത സമ്മാനാർഹമായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. എല്ലാ കുഞ്ഞുങ്ങൾക്കും ക്രിസ്തുമസ് കേക്കും ബിരിയാണിയും നൽകി. കുട്ടികൾ വളരെ സന്തോഷത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു. എല്ലാവരും വളരെ സന്തോഷത്തോടെ ആഹ്ലാദത്തോടെയും ഈ ക്രിസ്തുമസും ശാന്തിയുടെയും സമാധാനത്തിന്റെയും നല്ലനാളുകൾ സമ്മാനിക്കട്ടെ എന്ന പ്രാർത്ഥനയോടെ പിരിഞ്ഞു.
2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
ഡ്യൂട്ടി | അധ്യാപകർ |
---|
ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം- June 1
ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ് യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി പോരുകയും ചെയുന്നു. കോളനികളിൽ അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.
ഓൺലൈൻ ദിനാചരണങ്ങൾ
ജൂൺ 5- ലോക പരിസ്ഥിതി ദിനം
വീടുകളിൽ കൂടുതൽ സമയം ചിലവഴിച്ചുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ കുട്ടികൾക്കൊരു അവസരം ലഭിച്ചു. സ്കൂൾ തലത്തിൽ ഓൺലൈൻ ആയി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും കുട്ടികൾ അതിൽ ഏറ്റവും സന്തോഷത്തോടെ പങ്കാളികളാവുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ തങ്ങളുടെ ക്ലാസ് അധ്യാപകർക്കു പോസ്റ്റർ അയച്ചുകൊടുക്കുകയും അവയിൽ നിന്നും സ്കൂൾ തലത്തിലെ മികച്ചവ തിരന്നെടുക്കുകയും ചെയ്തു. മരവും ചെടികളും നേടാതെ എന്ത് പരിസ്ഥിതി ദിനാചരണം!! ഒട്ടും ആവേശം ചോരാതെ കുട്ടികൾ എല്ലാവരും ഇത്തവണ തങ്ങളുടെ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തി തങ്ങളുടെ വീടിന്റെ പരിസരങ്ങളിൽ ചെടികളും, മരവും എല്ലാം നട്ടു. വീട്ടിലിരുന്നു ഒരു പരിസ്ഥിതി ദിനാചരണം ജൂലൈ 11 - ലോക ജനസംഖ്യ ദിനം
ലോക ജനസംഖ്യ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളുടെ കല സൃഷ്ടികളിലൂടെ LSS, USS- ഉന്നത വിജയം നേടിയ സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് അഭിനന്ദനങ്ങൾ 2020-21 LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ
ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ
ഒരു കെട്ട കാലത്തിന്റെ വല്ലാത്ത ദിനങ്ങളിലൂടെ ആണ് നാം കടന്നുപോകുന്നത്. ലോക്ക്ഡൗൺ സൃഷ്ട്ടിച്ച ആകുലതകളും പ്രതിസന്ധികളും തരണം ചെയ്ത നമ്മുടെ സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും അതിജീവനത്തിന്റെ ആത്മാവിഷ്കാരമായ കുറിപ്പുകൾ ചേർത്ത് നെയ്തെടുത്ത ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ ജൂലൈ - നു ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രസിദ്ധീകരിച്ചു. ഈ മാഗസിൻ സെന്റ് തോമസ് സ്കൂളിലെ കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും കൊറോണ കാലത്തെ അതിജീവനത്തിന്റെ കുറിപ്പുകളാണിവ. വിട്ടുകൊടുക്കാനും, തോറ്റു കൊടുക്കാനുമുള്ളതല്ല നമ്മുടെ ജീവിതം, മറിച്ചു പൊരുതി നേടാനും, വിജയിച്ചു കയറാനുള്ളതുമാണെന്നു സന്ദേശം നൽകുന്ന സൃഷ്ടികളുടെ ഒരു സമാഹാരമാണ് ഈ മാഗസിൻ.
Inspire award Selection
സെന്റ് തോമസ് A.U.P സ്കൂളിനും അഭിമാന നിമിഷം.. Govt. of India, Ministry of Science and Technology, 2020-21 വർഷത്തെ Inspire അവാർഡിനായി St.Thomas A.U.P സ്കൂളിലെ വിദ്യാർത്ഥികളായ Sharon Shibu, Albin Bilgy,Alan Shiju, Sobin Scaria എന്നിവരുടെ ആശയം തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളെ ഇതിനായി ഒരുക്കിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.
2018 - 19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
കൂട്ടുത്തരവാദിത്ത്വങ്ങളോടെ അദ്ധ്യാപകർ (2018 - 19)
ഡ്യൂട്ടി | അദ്ധ്യാപകർ |
---|---|
ഹെഡ്‌മാസ്‌റ്റർ | ശ്രീ. ബിജു മാത്യു |
സീനിയർ അസിസ്‌റ്റന്ററ് | ശ്രീമതി. ഗ്രേസി തോമസ് |
സ്‌റ്റാഫ് സെക്രട്ടറി | സി. ജിന്നി മേരി ജോസ് |
സ്‌റ്റാഫ് കൗൺസിൽ അംഗങ്ങൾ | HM ശ്രീ. ബിജു മാത്യു, ഗ്രേസി തോമസ്, റാണി പി.സി, സി. ജിന്നി മേരി ജോസ്, മിൻസി മോൾ കെ.ജെ |
SRG കൺവീനേഴ്സ് | ശ്രീമതി. സോണിയ മാത്യു, ശ്രീമതി. സ്‌മിത ഇ.കെ |
ഉച്ച ഭക്ഷണം | ജെയ്‌മോൾ തോമസ്, സിജ, ആയിഷ, മഹേശ്വരി, ആന്റണി |
പ്രഭാതഭക്ഷണം | സിജ വർഗ്ഗീസ്, ആയിഷ കെ.എ, |
ജെ.ആർ.സി | മിൻസി മോൾ കെ.ജെ, ജോയ്സി ജോർജ്ജ് |
പ്രവൃത്തിപരിചയം | റാണി പി.സി, മിൻസി മോൾ കെ.ജെ |
ഗോത്രസാരഥി | ശ്രീ. ആന്റണി എം.എം |
നോഡൽ ഓഫീസർ | ശ്രീമതി. ക്ലിസ്സീന ഫിലിപ്പ് |
ലൈബ്രറി | സോണിയ മാത്യു, മഹേശ്വരി, ധന്യ |
സ്പോർട്സ് | ആന്റണി എം.എം, ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു, |
ഐ.ഇ.ഡി.സി | മിൻസി മോൾ കെ.ജെ |
സ്കൂൾ ബസ് | സി. ജിന്നിമേരി ജോസ് |
ടാലന്റ് ലാബ് | ഷെർളിൻ ഡാനറ്റ്, അൻസ ജെയ്സൻ |
വിദ്യാരംഗം | ക്ലിസ്സീന ഫിലിപ്പ്, ലിൻഷ തോമസ്, റിൻസി ഡിസൂസ |
നല്ല പാഠം | ജെയ്‌മോൾ തോമസ്, മിൻസി മോൾ കെ.ജെ, ആന്റണി എം.എം |
പി.എസ്.ഐ.റ്റി.സി | സി. ലിൻസി പോൾ |
2018 ജൂൺ 1 പ്രവേശനോത്സവം
2018-2019 അധ്യയനവർഷത്തെ ആദ്യദിനം - സ്കൂൾ പരിസരങ്ങളും ക്ലാസ്സ് മുറികളും അലങ്കരിച്ചു. നവാഗതരായ കുുട്ടികളെ പൂമാലയും ബലൂണുകളുമായി ചെണ്ടമേളത്തിൻെറ അകമ്പടിയോടെ സ്കൂൾ ഹാളിലേക്ക് സ്വികരിച്ചു. സ്കൂൾ മനേജർ റവ.ഫാ. ചാണ്ടി പുനക്കാട്ട് സന്ദേശം നൽകി. മുൻ ഹെഡ്‌മാസ്ററർ ശ്രീ ടോം തോമസ് സാർ അക്ഷര ദീപം തെളിയിക്കുന്നതിനായി കുുട്ടികളെ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണത്തോടെ പ്രവേശനോത്സവഗാനം ഏററുപാടി പരിപാടികൾ അവസാനിച്ചു.
പരിസ്‌ഥിതി വാരാചരണം ജൂൺ-5
പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്ററർ ശ്രീ ബിജു മാത്യു പി. ററി. എ പ്രസിഡണ്ട് ശ്രീ. ഷിനോജ് കളപ്പുര, വൈസ് പ്രസിഡണ്ട് ശിവാനന്ദൻ തുടങ്ങിയവർ ചേർന്ന് സ്കൂൾ മുററത്ത് മരത്തൈ നട്ടു. ഹെഡ്മാസ്ററർ ശ്രീ. ബിജു മാത്യു കുുട്ടികൾക്ക് മരത്തൈ വിതരണ ഉദ്ഘാടനം നടത്തി. സ്കൂൾ പരിസരങ്ങളിലും തോടിൻെറ അരികിലും മരത്തൈകൾ, മുളന്തൈകൾ എന്നിവ നട്ടു.
പച്ചക്കറിവിത്ത്/തൈ വിതരണം
ശ്രീമതി ഗ്രേസി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തുക്കൊണ്ട് കുട്ടികൾക്ക് വിത്ത്, തൈകൾ എന്നിവ വിതരണം നടത്തി. സ്കുൂൾ കോബൗണ്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ച് വേലിക്കെട്ടി. സംരക്ഷിച്ചു.
ദിനാചരണങ്ങൾ
SRG കൺവീനേഴ്സിന്റേയും നല്ലപാഠം പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങൾ മറ്റ് ദിനാചരണങ്ങൾ എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉചിതമായ പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കണ്ടെത്തുന്നു. ദിനാചരണ സന്ദേശം , വിവിധ മത്സരങ്ങൾ , ചിത്ര പ്രദർശനം , വിവിധ കളികൾ എന്നിവ നടത്തി, ദിനാചരണത്തിന് മാറ്റ് കൂട്ടുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം , മഹത്‌വ്യക്തികളുടെ ജനന ചരമ ദിനങ്ങൾ, ശിശുദിനം, അധ്യാപക ദിനം, എന്നിങ്ങനെയുള്ള ദിനാചരണങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകിവരുന്നു. സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദേശീയ ദിനങ്ങൾ മുന്നൊരുക്കത്തോടെ ആചരിക്കുന്നു. ഈ ദിനാചരണങ്ങളിലൂടെ കുട്ടികൾ മൂല്യബോധമുള്ളവരും , ദേശസ്നേഹികളും, രാഷ്ട്രത്തോട് അർപ്പണ ബോധമുള്ളവരും ആയി മാറുന്നു.
വായനാക്കളരി ജൂൺ - 13
സെൻറ് തോമസ് യു. പി സ്കൂളുൻെറ പൂർവ്വവിദ്യാർത്ഥി ശ്രീ റോയി കവളക്കാട്ട് ഒാരോ ക്ലാസ്സ് മുറിയിലെക്കും ദിനപത്രം സ്പോൺസർ ചെയ്തു. വായനയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ ബിജു അരീക്കാട്ട് പരിപാടി ഉദ്ഘാടനം ചെയതു. സ്കൂൾ മാനേജർ റവ. ഫാ. ചാണ്ടി പുനക്കാട്ട് ദിനപത്രങ്ങൾ ഏററു വാങ്ങി വിദ്യാർത്ഥികൾക്ക് നൽകി വയനാക്കളരി നല്ലരീതിയിൽ നടക്കുന്നു.
വായനാ ദിനം ജൂൺ 19 കുട്ടികൾക്ക് ലൈബ്രറി പുസതകങ്ങൾ വിതരണം ചെയതു. പോസ്ററർ നിർമ്മാണം-ചുമർമാസിക-വായന-പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി. വായനാ ദിന ക്വിസ് പരിപാടികൾ ഏറെ ഗുണപ്രദമായരുന്നു. ഹെഡ്മാസ്ററർ ശ്രീ. ബിജു മാത്യു വായനാദിന സന്ദേശം നൽകി.
സ്കൾ-പഠനോപകരണ ശേഖരണം ജൂൺ 20 നിർധനരായ കുുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുുട്ടികളിൽ നിന്ന് പഠനോപകരണങ്ങൾ ശേഖരിച്ചു. നിർലോഭമായി സഹകരിച്ച കുട്ടികൾ നോട്ടുബുക്ക്,പേന, പെൻസിൽ ,റബ്ബർ, തുടങ്ങിയവ അർഹരായ കുുട്ടികൾക്ക നൽകി
ക്ലബ്ബ് രൂപികരണം ജൂൺ 21 ഭാഷ, ഗണിതശാസത്ര ഐ ടി സോഷ്യൽ സയൻസ് ക്ലബ്ബുകൾ രൂപികരിച്ച് സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുുന്നു.
ചാന്ദ്രദിനം ജൂൺ 22
സി .ഡി പ്രദർസനം ചാന്ദ്രദിന ചുമർപത്രിക ചാന്ദ്രദിനക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി.
ജൂൺ 23 സ്‌കൂൾ റേഡിയോ - "സെന്റ് തോമസ് ലിറ്റിൽ വോയ്സ്"
സെന്റ് തോമസ് യു.പി സ്‌കൂളിന്റെ സ്വന്തം റേഡിയോ "സെന്റ് തോമസ് ലിറ്റിൽ വോയ്സ്" പ്രവർത്തനമാരംഭിച്ചു. ക്ലാസടിസ്ഥാനത്തിൽ ദിവസവും 1.20 മുതൽ 1.35 വരെ റേഡിയോ പരിപാടികൾ നടത്തിവരുന്നു. കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും വ്യക്തിത്വവികാസത്തിനും നേതൃത്വപാടവത്തിനും ഈ റേഡിയോ പ്രവർത്തനം മുതൽകൂട്ടായി വർത്തിക്കുന്നു.
ജൂലൈ 26 (അക്ഷരക്ലാസ്സ്) മലയാളത്തിളക്കം
കുട്ടികൾ മലയാളഭാഷയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷത്തോടെ ക്ലാസ്സ് അടിസ്ഥാനത്തിൽ മലയാള തിളക്കം ക്ലാസ്സുകൾ നടത്തിവരുന്നു.
ആഗസ്റ്റ് 6 - ഹിരോഷിമാ ദിനാഘോഷം
യുദ്ധവിരുദ്ധ റാലി , യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണ മത്സരം, സി.ഡി പ്രദർശനം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ റേഡിയോ വഴി തത്സമയ ക്വിസ്സ് മത്സരം നടത്തി. എല്ലാ വിദ്യാർത്ഥികൾക്കും ഒരേ സമയം ക്വിസ്സിൽ പങ്കാളികളാകുവാൻ ഇത് ഉപകരിച്ചു.
ഹലോ ഇംഗ്ലീഷ് - ക്ലാസ്സ് പി റ്റി എ ജൂൺ 30
4-ാം ക്ലാസ്സിലെ രക്ഷിതാക്കൾക്ക് മുന്നിൽ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി ക്ലാസ്സ് പിറ്റിഎ നടത്തി. കുട്ടികളുടെ പ്രവർത്തനങ്ങളുട വീഡിയോ പ്രദർശനം ഹലോ ഇംഗ്ലീഷ് അവലോകന പ്രവർത്തനങ്ങൾ നടത്തി.
സ്കൂൾ തല ശാസ്ത്രമേള ജൂലൈ 2
പ്രവർത്തി പരിചയ ഗണിതശാസ്ത്രം ഐ ടി മേളകൾ സ്കൂൾ തലത്തിൽ നടത്തി. നിരവധി കുട്ടികൾ പങ്കെടുത്തു. പരിപാടിയിൽ നിന്നും മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ തിരഞ്ഞെടുത്തു.
യോഗപരിശീലന ക്ലാസ്സ് ജൂലൈ 2
സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികളെ (യു പി) ഉൾപ്പെടുത്തി ശ്രീ സജി പി എം യോഗപരിശീലന ക്ലാസ്സ് നടത്തി. തുടന്ന് കുട്ടികൾക്ക് യോഗ നിത്യവും ചെയ്യുന്നതിൻെറ പ്രധാന്യത്തെ കുറിച്ച് ബോധത്കരണ ക്ലാസ്സ് നടത്തി ശ്രീ ആൻറണി ഒ എം പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ക്ലബ് കുട്ടനാടിന് കൈതാങ്ങ് ജൂലൈ 16
കുട്ടനാട്ടിലെ ദുരിതബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ടൗൺ , വീടുകൾ, സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ ധനശേഖരണം നടത്തി കുുട്ടികളും അദ്ധ്യാപകരും കുുട്ടനാടിനൊരു കൈത്താങ്ങായി പ്രവർത്തിച്ചു.
സർക്കാർ പദ്ധതികളുമായ്
എസ്.സി, എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും, ഭിന്നശേഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. സ്നേഹപൂർവ്വം പദ്ധതി യിൽ അർഹരായ കുട്ടികളെ ചേർക്കുന്നു. കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാൽ, മുട്ട എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും യഥാസമയം നൽകി വരുന്നു. കുട്ടികൾക്കായുള്ള അയേൺ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ നേഴ്‌സ് റേയ്‌ച്ചലിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിലുള്ള ആരോഗ്യസെമിനാറിൽ പങ്കെടുക്കാൻ വിദ്യാലയത്തിൽ നിന്നും കുട്ടികൾക്ക് അവസരം ലഭിച്ചു. കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികിൽസയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ ക്യാമ്പുകളിലൂടെ കഴിയുന്നു
അദ്ധ്യാപക പരിശീലനങ്ങൾ
BRC, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ അദ്ധ്യാപക പരിശീലനങ്ങളിലും അദ്ധ്യാപകർ പങ്കെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും SRG യോഗം ചേരുകയും അവിടെവച്ച് ചർച്ച ചെയ്ത് തുടർപ്രവർത്തനങ്ങൾ ആസൂ ത്രണം ചെയ്യുകയും ചെയ്യുന്നു.
ഈ അദ്ധ്യയനവർഷം ബി.ആർ.സി കോഡിനേറ്റർ ലിനു വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഹലോ ഇംഗ്ലീഷ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
2017 - 18 അദ്ധ്യയന വർഷം
2017-18 അധ്യയനവർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തി.വർണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പ്രവേശനകവാടത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ നെയിംകാർഡുകളും വർണബലൂണുകളും നൽകി ഹാർദ്ദമായി സ്വീകരിച്ചു.പിന്നീട് ആലക്തികശോഭയാർന്ന അക്ഷരമരത്തിൽ അക്ഷരക്കാർഡുകൾ അണിയിക്കാൻ ഓരോരുത്തർക്കും അവസരം നൽകി.ബഹുമാനപ്പെട്ട മാനേജർ റവ.ഫാ.ചാണ്ടി പുനക്കാട്ട്, അസി. മാനേജർ റവ.ഫാ.അനീഷ് വാർഡ് മെമ്പർ ശ്രീ ഷെൽജൻ ചാലയ്ക്കൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ശ്രീ. ഷെൽജൻ ചാലയ്ക്കൽ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ക്ലാസ്സുകളിൽ അധ്യാപകർ പരിസ്ഥിതി സംരക്ഷണാവബോധം ജനിപ്പിക്കുന്ന വിധം കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി. അസംബിളിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലി.ശ്രീ ഷെൽജൻ ചാലയ്ക്കൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി വാരാചരണം ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഗിരിജ കൃഷ്ണൻഷ,വാർഡ് മെമ്പർ ശ്രീ.ഷെൽജൻ ചാലയ്ക്കൽ എന്നിവരുടെ സാനിധ്യത്തിൽ സ്‌കുൂൾ പരിസരത്ത് പ്രധാന അധ്യാപകൽ ശ്രീ.ടോം തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷതൈകൾ നട്ടു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
വായനാദിനം ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാക്കുറിപ്പുകൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി, അധ്യാപകർ നേതൃത്വവും നിർദ്ദേശങ്ങളും നൽക്കി.എല്ലാ ക്ലാസ്സുകളിലും പതിപ്പുകൾ നിർമ്മിച്ചു. വായനാദിനത്തോടനുബന്ധിച്ച് വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി.പ്രസംഗം, ക്വിസ്,പ്ലക്കാർഡ് എന്നീമത്സരങ്ങൾ എൽ പി,യു പി തലങ്ങളിൽ നടത്തി. വായനാമത്സരങ്ങൾ എൽ പി, യുപി തലങ്ങളിലും എൽ പി തലത്തിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേകമായും നടത്തി. വിവിധ സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചാന്ദ്രദിനം
ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.എല്ലാ ക്ലാസ്സുകളിലും അധ്യാപകർ കുട്ടികൾക്ക് ബോധവൽക്കരണക്ലാസ്സുകൾ നൽകി.എൽ പി,യു പി വിഭാഗത്തിലെ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി പാരിതോഷികങ്ങൾ നൽകുകയും ചെയ്തു.
തെരഞ്ഞെടുപ്പ്
സെന്റ് തോമസ് എ.യു.പി സ്‌കൂളിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പു് ജനാധിപത്യരീതിയിൽ തന്നെ ഇൗ വർഷവും നടത്തുകയുണ്ടായി.ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീമതി സിജ വർഗീസ് ടീച്ചർ കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂക്ഷ്‌മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. വീറും വാശിയുമേറിയ പ്രചാരണത്തിനു ശേഷം നടന്ന വോട്ടെടുപ്പിൽ സ്‌കൂൾ ലീഡർ സ്ഥാനത്തേയ്‌ക്ക് അഭിജിത്ത് ജോയിയും ജനറൽ ക്യാപ്‌റ്റനായി ഫെബിൻ ജോസഫും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഹിബ തസ്‌നിയും തെരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്ക് അഭിനന്ദനങ്ങൾ.
ഹിരോഷിമ നാഗസാക്കി ദിനം ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കിരയാകുന്നവരെ ഒാർത്ത് മൗന പ്രാർത്ഥന നടത്തുകയും ചെയ്‌തു.
സ്വാതന്ത്ര്യദിനം
അസി.മനേജർ റവ.ഫാ.അനീഷ് പതാകയുയർത്തി ആശംസകൾ അർപ്പിക്കുകയും, സ്വതന്ത്ര പൗരന്റെ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റി വളരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ്, പ്രസംഗം, ദേശീയഗാനം എന്നീ മത്സരങ്ങൾ എൽ.പി, യു.പി തലത്തിൽ നടത്തി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് സ്വാതന്ത്ര്യദിനdഘോഷ ചടങ്ങിൽ വച്ച് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനഘോഷച്ചടങ്ങ് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. ദേശഭക്തിഗാനം, പ്രസംഗം, തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ ജെആർസി കുട്ടികൾ അവതരിപ്പിച്ച എയറോബിക്സ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്ക് സ്കൂൾ മാനേജർ സ്പോൺസർചെയ്ത മധുരപലഹാരം വിതരണം ചെയ്തു.
ഓണാഘോഷം ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. എൽ പി, യുപി തലത്തിൽ ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരം നടത്തി. മ്യൂസിക് ബോൾ, സ്‌പൂൺ റേസ്, മിഠായിപെറുക്കൽ, കസേരകളി എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ നടത്തി. കുട്ടികൾ ആഹ്ലാദാരവങ്ങളോടെ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി റ്റി എ അംഗങ്ങളും, അദ്ധ്യാപകരും തമ്മിലുള്ള വടംവലി മത്സരം ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി. കുട്ടികൾക്ക് രുചികരമായ ഓണപ്പായസം പി റ്റി എ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. അങ്ങനെ എല്ലാംകൊണ്ടും ചിരസ്മരണീയമായിത്തീർന്നു ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ.
ഗാന്ധിജയന്തി -oct 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.
ക്രിസ്തുമസ് ആഘോഷം
ഡിസംബർ 1-ാം തിയതി ക്രിസ്‌മസ് ഫ്രണ്ട് നറുക്കിട്ട് എടുക്കുകയും 25-ാം തിയതി വരെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.ഡിസംബർ 22-ന്
ഭാഷാപഠനം - ശ്രദ്ധ പഠനപ്രയാസം നേരിടുന്ന ഒാരോ കുുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്. ഇൗ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുുപ്പ് ഇൗ അദ്ധ്യായന വർഷത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് "ശ്രദ്ധ"-മികവിലേക്കൊരു ചുവട്. നമ്മുടെ സ്‌കൂളിലും ശ്രദ്ധ പദ്ധതി നടപ്പിൽ വരുത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷെൽജൻ ചാലയ്ക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇൗ പ്രവർത്തനം കൂടുതൽ സജീവമായി നടത്താൻ സഹായകമായ രീതിയിൽ ക്ലാസുകൾ ക്രമീകരിക്കുവാനും ആവശ്യമായ പഠന സാമഗ്രികൾ ലഭ്യമാക്കാനും PTA-യുടെ സഹകരണത്തോടെ സാധിച്ചു. 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്കകാരെ കണ്ടെത്തുകയും അവർക്കാവശ്യമായ ഭാഷാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തൂ.
ഹെൽത്ത് പ്രോഗ്രാം : സ്‌കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി സ്‌കൂളിൽ ഹെൽത്ത് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. കുട്ടികളിലെ വിരശല്യം ഇല്ലാതാക്കുന്നതിനു വേണ്ടി 6 മാസത്തിലൊരിക്കൽ 'De-warming' tablet വിതരണം ചെയ്‌തു വരുന്നു. കൂടാതെ 'അയേൺ ഫോളിക് ആസിഡ് പദ്ധതി' നമ്മുടെ സ്‌കൂളിലും നടത്തിവരുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ധേശ പ്രകാരം എല്ലാ തിങ്കളാഴ്ചയും IFA ഗുളികകൾ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു. ഒക്ടോബർ-6 ന് കുട്ടികൾക്കായി റൂബെല്ല മീസിൽസ് രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തി. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം നടത്തിയ ഇൗ കുത്തിവെയ്‌പ്പിൽ മിക്കവാറും എല്ലാ കുട്ടികളും പങ്കാളികളായി. പുൽപ്പള്ളി സാമൂഹ്യാരേഗ്യകേന്ദ്രത്തിലെ ഡോക്‌റുടെയും നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് വാക്‌സിനേഷൻ നൽകിയത്. ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുവാനുള്ള സർക്കാരിന്റെ ഇൗ ഉദ്യമം ശ്ലാഘനീയമാണ്.
മേളകൾ
സ്‌കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന കലാമേള സംഘടപ്പിച്ചു. വാഗ്‌ദാനങ്ങളെ കണ്ടെത്തി. അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപജില്ല - ജില്ല - സംസ്ഥാനതലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി.
ഉപജില്ല-കായിക മേള 2017-18 വർഷത്തെ ഉപജില്ലാ കായികമേളയിൽ അനിദം പൂർവ്വമായ നേട്ടം കൈവരിക്കാൻ സാധിച്ചു. പങ്കെടുത്ത കുട്ടികളെല്ലാവരും സമ്മാനാർഹരായി. LP Mini വിഭാഗത്തിൽ ഒാവറോളും വ്യക്തികത ചാമ്പ്യൻഷിപ്പും LP കിഡ്ഡീസ് റണ്ണേഴ്‌സ് അപ്പും വ്യക്തികത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി വ്യക്തികത ചാമ്പ്യൻഷിപ്പുകൾ നേടിയ മെർലിനും ഗിരീഷിനും അഭിനന്ദനങ്ങൾ.
കലാമേള- ഉപജില്ല മുട്ടിലിൽ വച്ച് നടന്ന ഉപജില്ലാ കലാമേളയിൽ LP,UP വിഭാഗങ്ങളിൽ സംഘനൃത്തം , കഥ പറയൽ ,മോഹിനിയാട്ടം , ഭരതനാട്യം എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
ജില്ലാ കലാമേള പനമരത്ത് വെച്ച് നടന്ന ജില്ലാ കലാമേളയിൽ up വിഭാഗം സംഘനൃത്തത്തിന് 2nd with A grade ഉം ഭരതനാട്യം,മോഹിനിയാട്ടം എന്നിവയിൽ A grade ഉം നേടി കലാമേളയിൽ സെന്റ് തോമസ് എ.യു.പി സ്‌കൂളിന്റെ പ്രാധിനിധ്യം ഉറപ്പിക്കാൻ കഴിഞ്ഞു. വിജയികൾക്ക് അഭിനന്ദനങ്ങൾ!!!.
സംസ്ഥാനതലം കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്‌ത്ര മേളയിൽ അഭിന ഷാജി എന്ന കുട്ടി പങ്കെടുക്കുകയും A grade കരസ്ഥമാക്കുകയും ചെയ്‌തത് ഇൗ വർഷത്തിന്റെ മികവ് തന്നെയാണ്.
ഡി.സി.എൽ സ്‌കോളർഷിപ്പ്
ഡിസിഎൽ സർട്ടിഫിക്കറ്റുകളുമായി ജേതാക്കൾ ഇൗ വർഷം നമ്മുടെ സ്കൂളിൽ നിന്നും 143 കുട്ടികൾ DCL സ്‌കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 4 കുട്ടികൾക്ക് ക്യാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും 55 കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ!!!
കമ്പ്യൂട്ടർ പഠനം
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായുക്തമാക്കുന്നതിനായി നമ്മുടെ സ്കൂളിൽ ഒരു മികച്ച കമ്പ്യൂട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിന്റെ മേൽനോട്ടം അതത് ക്ലാസ്സ് ടീച്ചേഴ്‌സ് തന്നെ വളരെ ഭംഗിയായി നിർവ്വഹിക്കുന്നു. സ്കൂളിൽ നിന്നും ആദ്യമായി എെടി മേളയിൽ പങ്കെടുക്കുകയും സബ്‌ജില്ലാ - ജില്ലാ മേളയിൽ രണ്ടാംസ്ഥാനം കൈവരിക്കാനും നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്.
എൻഡോവ്മെന്റ്
ഇൗ സ്‌കൂളിൽ പഠിച്ച് അകാലത്തിൽ വേർപിരിഞ്ഞ്പോയ ഗൗതം കിഷോർ തോമസിന്റെ പേരിൽ മണ്ഡപത്തിൽ പരേതനായ ടോമിയും കുടുംബവും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് നൽകി വരുന്നു. യശ:ശരീരനായ പാലാ സാറിന്റെ പേരിലുള്ള എൻഡോവ്മെന്റ് സ്‌കൂളിൽ കലാരംഗത്ത് മികവ് പുലർത്തുന്ന രണ്ട് കുട്ടികൾക്ക് ഇലവുങ്കൽ കുടുംബം നൽകി വരുന്നു. വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ പാവന സ്മരണയ്ക്കു മുമ്പിൽ ആദരാഞ്‌ജലികൾ അർപ്പിക്കുന്നതോടൊപ്പം ഇവരുടെ കുടുംബാംഗങ്ങളെ നന്ദിയോടെ സ്‌മരിക്കുകയും ചെയ്യുന്നു.
പി .ടി .എ. ശ്രീ. ഷിനോജ് കളപ്പുര പ്രസിഡന്റായ പി. ടി.എ. കമ്മിറ്റിയും ശ്രീമതി. ദിവ്യ പയ്യപ്പിള്ളി പ്രസിഡന്റായ എം.പി.ടി.എ. കമ്മിറ്റിയും വളരെ സ്തുത്യർഹവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആത്മാർത്ഥമായ സഹായ സഹകരണങ്ങൾക്ക് ഹൃദയപൂർവ്വം നന്ദി..
==== സേവനത്തിൽ നിന്നും വിരമിക്കൽ. ==== മെയ് 31 - ഹെഡ്‌മാസ്‌റ്റർ, ശ്രീ. ടോം തോമസ് കർമ്മപഥത്തിലേക്കു തുറന്ന സൂക്ഷമനയനങ്ങളും നിലപാടുകളിൽ ആർജവത്വത്തിന്റെ തീക്ഷ‌്ണതയുമായി സ്തുത്യർഹസേവനത്തിനെടുവിൽ ശ്രീ. ടോം തോമസ് സാർ 2018 മെയ്31 ന് വിരമിക്കുകയാണ്. ആടിക്കൊല്ലി ദേവമാത എ.എൽ.പി സ്‌കുളിൽ ആരംഭിച്ച്, സെന്റ് തോമസ് എ.യു.പി. സ്‌കൂൾ മുള്ളൻകൊല്ലിയിൽ അവസാനിക്കുന്ന സുദീർഘവും കർമ്മനിരതവുമായ 35 വർഷത്തിനൊടുവിൽ പ്രവൃത്തിപഥത്തിന്റെ മറുവശത്തേയ്ക്ക് നടന്നു പോകുമ്പോൾ മനം നിറഞ്ഞ സംതൃപ്തി.
നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാകുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാകുന്നു. എന്ന ഗാന്ധിജിയുടെ വാക്യങ്ങൾ തന്റെ ജീവിതത്തിൽ അന്വർത്ഥമാക്കിയ വ്യക്തിത്വത്തിന്നുടമയാണ് അദ്ദേഹം. കൃത്യനിഷ്ഠയും, പ്രതിബദ്ധതയും ജീവിതചര്യയാക്കി മാറ്റിയ ടോം തോമസ് സാർ ഉത്തമഗുരുനാഥനാണ്. 2010 മുതൽ അദ്ദേഹത്തിന്റെ ഉറച്ചതും, ആത്മാർത്ഥവുമായ നിലപാടുകൾക്കു കീഴിൽ അണിനിരന്നു പ്രവർത്തിച്ച അധ്യാപകസമൂഹം സ്കൂളിനു സമ്മാനിച്ചത് അനിദംപൂർവ്വമായ പുരോഗതികളാണ്.
ടോമിസാറിന്റെ ഊർജ്ജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി നമ്മുടെ സ്കൂളിൽ കലാകായിക പ്രവൃത്തിപരിചയ മേളകളിൽ വിജയസോപാനത്തിലേറുകയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയരുകയും ചെയ്തു.
കനകത്തിന്റെ ശോഭ മായിക്കാൻ കാലത്തിനു കഴിയുകയില്ല. അതുപോലെ ടോം തോമസ് സാറിന്റെ വ്യക്തിപ്രഭാവത്തെ മറച്ചുവയ്ക്കാനും സാധ്യമല്ല.
അങ്ങയുടെ നിസ്വാർത്ഥസേവനങ്ങൾക്ക് നിസ്സീമമായ നന്ദി......
അങ്ങയുടെ നിസ്വാർത്ഥസേവനങ്ങൾക്ക് നിസ്സീമമായ നന്ദിയും ...... ഭാവിജീവിതത്തിനു ദൈവാനുഗ്രഹവും നേരുന്നു.
നന്ദി...
ഇൗ നാടിന്റെ വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക നേട്ടങ്ങൾക്ക് അളവറ്റ സംഭാവനകൾ നൽകുന്ന ഇൗ കലാലയത്തിന്റെ പുരോഗതിക്ക് വേണ്ടി ഏറെ പ്രയത്‌നിക്കുന്ന മാനേജ്‌മെന്റിനും ട്രസ്റ്റിമാർക്കും എല്ലാ പി.ടി.എ , എം.പി.ടി.എ അംഗങ്ങൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഇൗ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാൻ സഹകരിച്ചു പ്രവർത്തിക്കുന്ന ഒാരോരുത്തർക്കും കൃതജ്ഞത അർപ്പിക്കുന്നു. എല്ലാറ്റിനുമുപരി സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കുന്നു.
മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ - ഇന്ന്
1953 ൽ സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെൻറിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം പിതാവിന്റെ രക്ഷാകർതൃത്വത്തിൽ റവ.ഫാ. ജോൺ പി ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ.ഫാദർ ചാണ്ടി പുനക്കാട്ട് മാനേജരായും, റവ. ഫാദർ ജോമേഷ് തേക്കിലക്കാട്ടിൽ അസി. മാനേജരായും, ശ്രീ. ബിജു മാത്യു അരീക്കാട്ടിൽ പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 19 അധ്യാപകരും 1 അനധ്യാപികയും സേവനമനുഷ്ഠിക്കുന്നു. കൂടാതെ മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക നീതു സുരേഷ്, HTV അധ്യാപിക ലൈസ, ആരോഗ്യ വകുപ്പ് നിയമിച്ച നഴ്സ് റേയ്‌ച്ചൽ, എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്. LP, UP വിഭാഗങ്ങളിലായ് 16 ഡിവിഷനുകളിൽ 517 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക്, ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും, കമ്പ്യൂട്ടർ പഠന സൗകര്യവും ഈ വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 5 വരെ 2 ഡിവിഷൻ വീതവും 6, 7 ക്ലാസ്സുകളിൽ 3 ഡിവിഷനുകളും ഉള്ളതിൽ ഓരോ ഡിവിഷൻ വീതം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്. കഴിഞ്ഞ മെയ് മാസം 31 ന് സർവീസിൽ നിന്ന് വിരമിച്ച ബഹു. ഹെഡ്‌മാസ്റ്റർ ടോം തോമസ് സാറിനു പകരം ജൂൺ ഒന്നിനു ബഹു. ബിജു മാത്യു അരീക്കാട്ടിൽ സാർ ചാർജെടുത്തു. പ്രമോഷൻ ലഭിച്ച ഗ്രേസി കെ.വി ടീച്ചർ, ഷെറീന ടീച്ചർ, ട്രാൻസ്‌ഫർ ലഭിച്ച സി. ബിജി പോൾ, റെൽജി ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ. ആൻറണി എം.എം സാർ, ധന്യ സക്കറിയാസ് ടീച്ചർ, റിൻസി ഡിസൂസ ടീച്ചർ, അൻസ ടീച്ചർ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.
പറിച്ചു നടപ്പെട്ടവർ
കഴിഞ്ഞ ആറര പതിറ്റാണ്ടിലെ നന്മയുടെ സുഗന്ധവും ആവാഹിച്ച് തന്നിലൂടെ കടന്നുപോകുന്നവർക്ക് കുളിർത്തെന്നലായി മാറിയ ഈ സരസ്വതീ ക്ഷേത്രം അറിവിനപ്പുറമുള്ള വിശാലമായ ചക്രവാളങ്ങളിലേയ്ക്ക് കൂടി കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നു. മലയോര ജനതയുടെ സർവ്വതോന്മുഖമായ ഉന്നമനത്തെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനം, ഈ നാടിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്നു. മുള്ളൻകൊല്ലി പ്രദേശത്തെ എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങൾക്ക് വിദ്യയുടെ ആദ്യാക്ഷരമോതിയ ഈ സ്കൂൾ പാഠ്യ-പാഠ്യേതരരംഗങ്ങളിൽ ഒരുപോലെ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി വിരാജിക്കുന്നു.
ബാറ്റൺ കൈമാറുന്നു.
2016 - 17 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
പ്രവേശനോത്സവം 2016 - 17 വിദ്യാലയത്തിലേയ്ക്ക്
2016-17 അധ്യയന വർഷം ജുൺ ഒന്നാം തിയതി പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി നവാഗതരെ ഈ വിദ്യാലയത്തിലേയ്ക്ക് ആനയിക്കുകയും നെയിംകാർഡുള്ള പൂമാലയണിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് റവ. ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിക്കൊണ്ട് 2016-17 അധ്യയനവർഷം ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു.
അക്ഷരദീപം
വർണ്ണ ബലൂണുകളേന്തിയ കുരുന്നുകൾ അക്ഷരദീപം തെളിയിച്ചു. സ്കുൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ടോം തോമസ് കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി പ്രവേശനോത്സവം കെങ്കേമമാക്കി.
-
ഗണിതശാസ്‌ത്ര, പ്രവർത്തിപരിചയ മേളകൾ
-
എൽ.പി, യു.പി വിഭാഗങ്ങളിൽ ഗണിതശാസ്‌ത്ര മേളയിലും, പ്രവർത്തിപരിചയ മേളയിലും ഉപജില്ലാതലത്തിൽ 4 ഓവറോൾ കരസ്ഥമാക്കി.
-
പ്രവർത്തിപരിചയ മേളയിൽ തുടർച്ചയായ ഏഴാം തവണയും ഓവറോൾ കിരീടം
ജൂൺ - 5 പരിസ്ഥിതി ദിനം
വൃക്ഷത്തൈ നടൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂൺ3 ന്പരിസ്ഥിതിദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചു.പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വർഗ്ഗീസ് മുരിയൻകാവിൽ ഉത്ഘാടനം ചെയ്ത് ആശംസകളർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ കൃഷ്ണൻ മരത്തൈ നട്ടു പരിസ്ഥിതിദിനാചരണത്തെ കൂടുതൽ അർത്ഥസമ്പുഷ്ടമാക്കി. വൃക്ഷത്തൈ വിതരണം തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.നമ്മുടെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി.പരിസ്ഥിതിദിന സംരക്ഷണ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ കൈകളിലേന്തി പരിസ്ഥിതിദിന റാലിയും നടത്തി.
തെരഞ്ഞെടുപ്പ്
സെന്റ് തോമസ് എയുപി സ്കൂളിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ തന്നെ ഈ വർഷവും നടത്തുകയുണ്ടായി. ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രി. കുര്യൻ കോട്ടുപ്പള്ളിൽ കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. വീറും വാശിയുമേറിയ പ്രചരണത്തിനുശേഷം 30-ാം തിയതി വെള്ളിയ്ഴ്ച 2 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ കുട്ടികൾ ജനാധിപത്യ വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്ക് അജു സജിയും ജനറൽ ക്യാപ്റ്റനായി ജോയൽ ജോൺസനും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഡിയോൺ ബെന്നിയും തെരഞ്ഞെടുക്കപ്പെട്ടു.
ഹിരോഷിമ നാഗാസാക്കി ദിനാചരണം
ഓഗസ്റ്റ് 6, 9 തിയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കിരയാകുന്നവരെ ഓർത്ത് മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. നൂറുകണക്കിന് സുഡോക്കോ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.
വായനാവാരാചരണം വായനാവാരാചരണം ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ച് ഒരാഴ്ച വായനാവാരമായി ആചരിച്ചു. പി.എൻ പണിക്കർ അനുസ്മരണ ക്വിസ് മത്സരം, വായനാമത്സരം, പ്ലക്കാർഡ് നിർമ്മാണം, പുസ്തകാസ്വാദനക്കുറിപ്പ് മത്സരം, വായനാദിന ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, കൈയ്യെഴുത്ത് മാസിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.
വായനാവാരത്തിന്റെ ഭാഗമായി ക്ലാസ്സ് റൂമുകളിൽ വായനാമൂല ആരംഭിക്കുകയും, ലൈബ്രറി പുസ്തക വിതരണം നടത്തുകയും ചെയ്തു. ഇതിന് നേതൃത്വം വഹിച്ചത് ശ്രീമതി ഗ്രേസി തോമസ്, ശ്രീമതി സോണിയ എന്നീ ടീച്ചേഴ്സ് ആയിരുന്നു.
ജൂൺ 24 - വായനാവാര സമാപന ദിവസം മുഖ്യാതിഥി ശ്രീ ബാബു ചിറപ്പുറം കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസികകൾ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ വായനാദിനസന്ദേശവും, ക്ലാസ്സും കുട്ടികൾക്ക് വായനയോട് കൂടുതൽ ആഭിമുഖ്യവും ആഗ്രഹവും ഉണർത്തി.
സ്വാതന്ത്ര്യദിനാഘോഷം അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജിതിൻ പീച്ചാട്ട് ദേശീയ പതാക ഉയർത്തുന്നു സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജിതിൻ പീച്ചാട്ട് ദേശീയ പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നല്കിയതോടുകൂടി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ദേശഭക്തിഗാനാലാപനത്തിനുശേഷം കുമാരി ജോഷിന, മാസ്റ്റർ ആദർശ് ബിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗം, ദേശീയഗാനം, പതിപ്പ് നിർമ്മാണം എന്നീ മത്സരവിജയികൾക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ. സജി കൊല്ലറാത്ത് സമ്മാനം വിതരണം ചെയ്തു.
അദ്ധ്യാപക ദിനം - സെപ്റ്റംബർ - 5
അധ്യാപകദിനം ഹെഡ് മാസ്റ്റർ ശ്രീ ടോം തോമസിന്റെയും ശ്രീമതി ഷിനി ടീച്ചറുടെയും നേതൃത്വത്തിൽ 7-ാം ക്ലാസിലെ കുുട്ടികൾ ഒരുക്കിയ അദ്ധ്യാപകദിനാഘോഷങ്ങൾ കെങ്കേമമായിരുന്നു.
അദ്ധ്യാപകദിനത്തോട് അനുബന്ധിച്ചുളള പൊതുസമ്മേളനത്തിൽ ഓരോ അധ്യാപകർ ഓരോരുത്തരേയും അവരുടെ നൻമകൾ പറഞ്ഞ് വേദിയിലേക്ക് ആനയിക്കുകയും ഹെഡ് മാസ്ററർ സമ്മാനങ്ങൾ നൽകുകയും ചെയ്തു. കലാപരിപാടികൾ തുടർന്ന് കുട്ടികൾ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും കലാപരിപാടികളും അദ്ധ്യാപകദിനത്തെ ആഘോഷമാക്കി.
ഓണാഘോഷം ഓണാഘോഷം പി.ടി എ എക്സിക്യുട്ടീവിന്റെ തീരുമാനം അനുസരിച്ച് ഓണാഘോഷം വളരെ വിപുലമായി നടത്തി, പി.ടി എ, എം.പി.ടി എ അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഓണപ്പായസം തയ്യാറാക്കി.
കുട്ടികൾക്കായി പൂക്കളമത്സരം, വടംവലി, കസേരകളി, മിഠായി പെറുക്കൽ, ബലൂൺപൊട്ടിക്കൽ, വാലുപറിക്കൽ, മെഴുകുതിരി കത്തിച്ച് ഓട്ടം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
മത്സരവിജയികൾക്ക് ഹെഡ് മാസ്ററർ ശ്രീ ടോോം തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
മാവേലിയായി വേഷം കെട്ടിയ അജയ് സജി ഓരോ ക്ളാസിലും കയറിയിറങ്ങി കുട്ടികൾക്ക് ഓണാശംസകൾ നേരുകയും മധുരം നൽകുകയും ചെയ്തു. വടംവലി അദ്ധ്യാപകരുടെയും പി.ടി എ, എം.പി.ടി എ യുടെയും സംയുക്ത വടംവലി മത്സരവും ഓണപ്പായസവും ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.സഹകരിച്ച എല്ലാ പി.ടി എ, എം.പി.ടി എ അംഗങ്ങളെയും നന്ദിയോടെ അനുസ്മരിക്കുന്നു.
ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് 2-ാം തിയതി മുതൽ 10-ാം തിയതി വരെ ശുചീകരണ വാരം ആചരിക്കുകയും പ്രസ്തുത ദിനങ്ങളിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.
ക്രിസ്തുമസ് ആഘോഷം
ഡിസംബർ 1-ാം തിയതി ക്രിസ്തുമസ് ഫ്രണ്ടിനായി നറുക്കിടുകയും 25-ാംതിയതി വരെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ഡിസംബർ 23-ാം തിയതി എല്ലാ ക്ളാസുകളിലും പരസ്പരം ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുകയും കേക്ക് മുറിച്ച് പങ്കുവെച്ച് ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു.
അധ്യാപകരുടെ ക്രിസ്മസ് ആഘോഷം വേറിട്ട ഒരു അനുഭവമായിരുന്നു. സമ്മാനങ്ങൾ കൈമാറിയതോടൊപ്പം മാർഗ്ഗം കളി മുതലായ കലാപരിപാടികളും ഭാവനയിലുളള വടംവലിയും ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
ജെ.ആർ.സി
ജെ.ആർ.സി കുട്ടികളിൽ കൂട്ടായ്മയും സാമൂഹ്യബോധവും സേവനതൽപ്പരതയും സത് സ്വഭാവവും വളർത്താൻ ജെ.ആർ.സി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ളാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഓണക്കിററ് നൽകി. ഇവർക്ക് നേതൃത്വം നൽകുന്ന അധ്യാപകരെ നന്ദിയോടെ ഓർക്കുന്നു.
നല്ല പാഠം പദ്ധതി നല്ലപാഠം നല്ല പാഠം പദ്ധതിയുടെ ഭാഗമായി നമ്മുടെ ഈ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവത്തനങ്ങൾ ഉയരാം ഉണർവ്വോടെ, ഒരു സെന്റിൽ ഒരു തോട്ടം, നിരാലംബർക്ക് ഒരു കൈത്താങ്ങ് എന്നിവയായിരുന്നു.
ഉയരാം ഉണർവ്വോടെ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി, സ്കൂളിലെ മുഴുവൻ കുട്ടികളുടേയും സഹകരണത്തോടെ വീടുകളിൽ നിന്നും മറ്റ് കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച പഠന ഉപകരണങ്ങൾ സ്കൂളിലെത്തിക്കുകയും ജൂൺ 22-ന് ചേർന്ന J R C മീറ്റിംഗിൽ വച്ച് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രി. ഷെൽജൻ ചാലയ്ക്കൽ തെരെഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ നൽകുകയും ചെയ്തു.
കുട്ടികളിൽ കൃഷിയുടെയും തൊഴിലിന്റെയും മഹാത്മ്യം മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു സെന്റിൽ ഒരു തോട്ടം എന്ന പ്രവർത്തനം ജൂലൈ 6-ന് ആരംഭിച്ചു. തെരെഞ്ഞെടുക്കപ്പെട്ട 50 വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ നൽകി. കുട്ടികൾ തങ്ങളുടെ വീടുകളിൽ ഒരു സെന്റ് ഭൂമി ജൈവ പച്ചക്കറിയുടെ ഉൽപാദനത്തിനായി മാറ്റി വയ്ക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തു. രണ്ടാഴ്ചയിലൊരിക്കൽ കോഡിനേറ്റർമാർ കുട്ടികളുടെ പച്ചക്കറിത്തോട്ടം സന്ദർശിക്കുകയും വേണ്ട നിർദ്ധേശങ്ങൾ നൽകുകയും ചെയ്തു. നിരാലംബർക്ക് ഒരു കൈതാങ്ങ്
നിരാലംബർക്ക് ഒരു കൈതാങ്ങ് എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും മറ്റ് അഭ്യുദയകാംക്ഷികളിൽ നിന്നും പണം സമാഹരിച്ച് മരക്കടവ് സെന്റ് കാതറിൻസ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി പുതുവസ്ത്രങ്ങളും ഉച്ചഭക്ഷണവും തയ്യാറാക്കി. സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം J R C കുട്ടികളും അധ്യാപകരും മരക്കടവ് വൃദ്ധമന്ദിരത്തിലെത്തിലെത്തിച്ചേരുകയും കുട്ടികൾ അവർക്കായി കലാപരിപാടികൾ അവതരിപ്പിക്കുകയും പുതുവസ്ത്രങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് അവിടുത്തെ അന്തേവാസികളോടൊപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ആസ്വദിച്ചു. അഗതികൾ സമുഹത്തിന്റെ ഭാഗമാണെന്നും അവരെ അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നുമുള്ള ബോധ്യത്തോടെ ചെയ്ത നിരാലംബർക്ക് ഒരു കൈതാങ്ങ് എന്ന പ്രവർത്തനം വിജയകരമായിരുന്നു. ഇതിന് നേതൃത്വം വഹിച്ച മിൻസി ടീച്ചർ, ജെയ് മോൾ ടീച്ചർ, ജോയ്സി ടീച്ചർ, സി. ബിജി പോൾ എന്നിവരെ പ്രത്യേകം അദിനന്ദിക്കുന്നു.
കമ്പ്യൂട്ടർ പഠനം
പ്രമാണം:15366കമ്പ്യൂട്ടർപഠനം.jpg
കമ്പ്യൂട്ടർപഠനം
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി ഡിഫില ടീച്ചറെ പി.ടി.എ നിയമിച്ചിട്ടുണ്ട്.
കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട 'കളിപ്പെട്ടി 'എന്ന കമ്പ്യുട്ടർ പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 അധ്യാപകർ പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.
സന്മാർഗ്ഗ പഠനം
ഒരു വിദ്യാർത്ഥി ഏതെല്ലാം അറിവുകൾ നേടിയാലും ഏതെല്ലാം പാഠങ്ങൾ പഠിച്ചാലും എങ്ങനെ ഉത്തമ വ്യക്തിയായി തീരണം എന്ന ജീവിത പാഠം പഠിക്കാതെ വളർന്നാൽ അവൻെറ വിദ്ദ്യാഭ്യാസം അർത്ഥശൂന്യമാകും എന്ന ബോധ്യത്തിൽ കോർപ്പറേറ്റ് മാനേജ് മെൻറ് തയ്യാറാക്കിയ സൻ മാർഗ്ഗ പാഠാവലിയുടെ അടിസ്ഥാനത്തിൽ കുട്ടികളിൽ മുല്യബോധവും സത്ചിന്തയും ഈശ്വരവിശ്വാസവും വളർന്നു വരത്തക്കവിധത്തിലുളള സൻ മാർഗ്ഗ ബോധന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഗണിത ശില്പശാല ഗണിതമേള ഗണിതശാസ്ത്രാഭിരുചി വളർത്തുവാനും യുക്തി ചിന്തനത്തിൽ മികവു പുലർത്തുവാനുമായി സ്കൂളിൽ ഗണിത ശില്പശാലയും ഗണിത പ്രഹേളിക പ്രദർശനവും നടത്തി.
ഇതിനു നേത്രത്വം വഹിച്ച ശ്രീമതി ജിഷ ടീച്ചറിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
ഗണിത ശാസത്രത്തിൽ മികവു പുലർത്തുന്ന കുട്ടികളെ കണ്ടെത്തുവാനും പ്രോൽസാഹിപ്പിക്കുവാനും ഇത് സഹായികമായി.
ശാസ്ത്ര ശില്പശാല ശാസ്ത്രശില്പശാല ശ്രീമതി റാണി പി.സി ടീച്ചറുടെ നേത്രത്വത്തിൽ നടത്തിയ ശാസ്ത്രശില്പശാല ഒരു വേറിട്ട അനുഭവമായിരുന്നു.
ന്യൂട്ടന്റെ 3-ാം ചലന നിയമ പ്രകാരം കുട്ടികൾ നിർമ്മിച്ച ബോട്ട്, റോക്കറ്റ്, പമ്പരം എന്നിവ കുട്ടികളിൽ കൗതുകമുണർത്തുന്നതും, ശാസ്ത്രാഭിരുച്ചി വളർത്തുന്നതുയിരുന്നു.
വിവിധതരം ജാമുകളുടെ പ്രദർശനവും വിതരണവും ശില്പശാലയ്ക്ക് രുചി പകർന്നു.
സ്കൂൾതല മേളകൾ പ്രവർത്തിപരിചയമേള സ്കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന സ്കൂൾ തല പ്രവർത്തി പരിചയ, കലാമേള സംഘടിപ്പിച്ചു. സ്കൂൾതലം അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു.
അവർക്ക് പരിശീലനം നൽകുന്നതിനായി അധ്യാപകരെ ചുമതലപ്പെടുത്തി. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി.
ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ
എൽ.പി, യു.പി ,വിഭാഗം ഗണിത ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും ഉപജില്ലാതലത്തിൽ ഓവറോൾ നേടി.
ജില്ലാ തലത്തിൽ പ്രവർത്തി പരിചയ മേളയിൽ എൽ.പി, യു.പി, വിഭാഗം ഓവറോളും ഗണിത ശാസ്ത്ര മേളയിൽ റണ്ണേഴ്സ് അപ്പും കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി. പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി 7-ാം തവണയും ഓവറോൾ കിരീടം നിലനിർത്തിയത് അഭിമാനകരമാണ്.
സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയ 5 കുട്ടികൾ ഷൊർണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ പങ്കെടുക്കുകയും എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തത് ഈ അധ്യയന വർഷത്തിന്റെ മികവു തന്നെയാണ്.
വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!
ഭാഷാപഠനം
ഭാഷാ ശില്പശാലാ എസ്.എസ്. എ ആവിഷ്ക്കരിച്ച ഹലോ ഇംഗ്ളീഷ്, മലയാളത്തിളക്കം എന്നീ പരിശീലന പരിപാടികളിൽ ശ്രീമതി സോണിയ ടീച്ചർ, ശ്രീമതി. റെൽജി ടീച്ചർ എന്നിവർ പങ്കെടുത്തു.
ഭാഷാനൈപുണികൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിൻെറ ആവശ്യകത മനസ്സിലാക്കി നമ്മുടെ എൽ പി വിഭാഗം കുട്ടികൾക്കായി ഭാഷാ ശില്പശാലാ നടത്തുകയും, യു പി വിഭാഗം കുട്ടികളിൽ പഠന പിന്നാക്കവസ്ഥയിലുളളവർക്ക് വായനക്കാർഡ് നൽകുകയും ചെയ്തു.
കലാമേള ഉപജില്ല-ജില്ല കലാമേളയിൽ സമ്മാനം നേടിയ ഗ്രൂപ്പ്ഡാൻസ് ഈ വർഷത്തെ ഉപജില്ല-ജില്ല കലാമേളയിലും അറബിക് ഉറുദു മേളയിലും സംസ്കൃതോത്സവത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗം ഭരതനാട്യം ,നാടോടിനൃത്തം, യു പി സംഘനൃത്തം ,സംസ്ക്രത പദ്യം, അക്ഷരശ്ശോകം, ജലച്ചായം, പെൻസിൽ ഡ്രോയിംങ് എന്നിവയിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി.
കഥ പറയൽ, ഖുർ ആൻ പാരായണം, അറബിഗാനം, ഗസൽ, വന്ദേമാതരം, സംഘഗാനം ,എൽ.പി സംഘനൃത്തം എന്നിവയിൽ എ ഗ്രേഡ് ഉം നേടി. സംസ്കൃതോത്സവത്തിൽ ഉപജില്ലായിൽ റണ്ണറപ്പ് നേടാൻ കഴിഞ്ഞ എന്നതും വിസ്മരിക്കാനാവാത്ത നേട്ടമാണ്. നമ്മുടെ സ്കൂളിന്റെ അഭിമാനമായ കൊച്ചുകൂട്ടുകാർക്ക് അഭിനന്ദനങ്ങൾ!! ഗ്രൂപ്പ്ഡാൻസ് എൽ.പി
കണിയാമ്പറ്റയിൽ വച്ചു നടന്ന ജില്ലാ കലാമേളയിൽ യു.പി വിഭാഗം സംഘനൃത്തത്തിൽ സെക്കന്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് സ്കൂളിന്റെ യശസ് ഉയർത്തിയ കലാകാരികളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.
സ്കൂൾ സംരക്ഷണയജ്ഞം സ്കൂൾ സംരക്ഷണയജ്ഞം പി.ടി.എ, എം.പി.ടി.എയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ സഹകരണത്തോടെ ജനുവരി 27-ന് സ്കൂൾ സംരക്ഷണയജ്ഞം നടത്തുകയുണ്ടായി.
രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രതിനിധികളും രക്ഷകർത്താക്കളും മറ്റ് അഭ്യുദയകാംക്ഷികളും സ്കൂൾ ഗ്രൗണ്ടിൽ സമ്മേളിച്ച് സ്കൂൾ സംരക്ഷിച്ചുകൊള്ളാം എന്ന് പ്രതിജ്ഞ ചൊല്ലുകയും, സ്കൂളിനോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.
പ്രമാണം:15366ബാനർ.jpg
സ്കൂൾ സംരക്ഷണയജ്ഞത്തിൽ കുട്ടികൾ തയ്യാറാക്കിയ ബാനർ
തുടർന്ന് അമ്മമാർക്ക് വേണ്ടി ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ടീനേജ് കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റർ മെറീന എഫ്.സി.സി വളരെ ആധീകാരികമായി ക്ലാസ് എടുത്തു. ക്ലാസിൽ പങ്കെടുത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു.
ഡി.സി.എൽ സ്ക്കോളർഷിപ്പ്
ഈ വർഷം നമ്മുടെ സ്കൂളിൽ നിന്നും 120 കുട്ടികൾ ഡി.സി.എൽ സ്ക്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തു. അഞ്ചാം ക്ലാസ്സിലെ അഞ്ചലി കെ എസ്, ആറാം ക്ലാസ്സിലെ ജിഷ്ണു പി. എം, ഏഴാം ക്ലാസ്സിലെ നന്ദന സുനിൽ എന്നീ കുട്ടികൾക്ക് ക്യാഷ് അവാർഡും, 45കുട്ടികൾക്ക് എ ഗ്രേഡും, 75 കുട്ടികൾക്ക് ബി പ്ലെസ്സും ലഭിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ.
സ്കൂൾ വാർഷികം വാർഷികം സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ ഈ അധ്യയന വർഷത്തിലെ വാർഷികവും ശ്രീ. കുര്യൻ കോട്ടുപ്പള്ളി സാറിന്റെ യാത്രയയപ്പും ഏറ്റവും വർണ്ണാഭമായി 23-02-17 ൽ ആഘോഷിച്ചു. മഹത് വ്യക്തിത്വങ്ങളുടെ മഹനീയ സാന്നിധ്യത്തിൽ പൊതുസമ്മേളനം നടത്തി. വാർഷികം തുടർന്ന് സ്വാദേറും ചിക്കൻ ബിരിയാണി.
ഉച്ചയ്ത്തുശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ. ഉപജില്ല - ജില്ല തലങ്ങളിൽ സമ്മാനം ലഭിച്ച നൃത്യനൃത്തങ്ങൾ വാർഷികത്തിനു കൊഴുപ്പേകി. കുട്ടികൾക്ക് ഇതൊരു ഉത്സവം തന്നെയായിരുന്നു.
സാറിന്റെ ലളിത ജീവിതവും സന്തോഷപ്രകൃതിയും ക്ഷമാശീലവും ധാരാളം നല്ല സുഹൃത്തുക്കളെയും ശിഷ്യരെയും സമ്പാദിക്കാൻ സഹായകമായി. സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി സ്കൂളിലെ മുഴുവൻ അധ്യാപകരും ചേർന്ന് സാറിനെ വീട്ടിലേയ്ക്ക് ആനയിച്ചു. ഊഷ്മളമായ വരവേല്പാണ് സാറിന്റെ വീട്ടുകാർ നല്കിയത്.
ഉപസംഹാരം
അത്യന്തം ഹൃദ്യവും സ്നേഹോഷ്മളവും കഠിനാധ്വാന നിരതവും സഹവർത്തിത്വപരവുമായ ഒരു അധ്യയന വർഷം കൂടി കടന്നു പോയി. സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ സാരഥിയായ ശ്രീ ടോം തോമസ് സാറിന്റെ നേതൃ പാടവത്തിൽ അധ്യാപക - അനധ്യാപകരെല്ലാവരും ഏക മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് 2016 - 17 അധ്യയന വർഷം ഏറ്റവും മികവുറ്റതാക്കാൻ കഴിഞ്ഞത്. സർവ്വോപരി സെന്റ് തോമസ് എ.യു.പി സ്കൂളിനെ ഉത്തരോത്തരം അഭിവൃദ്ധിയിലേയ്ക്ക് നയിക്കുന്ന സർവ്വേശ്വരന് ഒരു കോടി പ്രണാമം.